എസ്.ഡി.പി.ഐയുടേത് ജനാധിപത്യ സംവിധാനത്തിന് നിരക്കാത്ത നിലപാട്: ടി.കെ കുഞ്ഞമ്മദ് ഫൈസി
കോഴിക്കോട്: ജനാധിപത്യ സംവിധാനത്തിന് നിരക്കാത്ത നിലപാടാണ് എസ്.ഡി.പി.ഐയില്‍ നിന്ന് ഉണ്ടാകുന്നതെന്ന് പാര്‍ട്ടി സംസ്ഥാന സമിതി അംഗവും പ്രവാസി ഫോറം സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ടി.കെ കുഞ്ഞമ്മദ് ഫൈസി. രാജ്യത്തെ ജനങ്ങളുടെ ക്ഷേമവും നന്മയും ലാക്കാക്കി ജാതി-മത ചിന്തകള്‍ക്ക് അതീതമായി പ്രവര്‍ത്തിക്കുമെന്നായിരുന്നു എസ്.ഡി.പി.ഐ രൂപീകരണ വേളയില്‍ നേതാക്കള്‍ വ്യക്തമാക്കിയത്. എന്നാല്‍ ഇന്ന് ഒരു പ്രത്യേക മത വിഭാഗത്തിന്റെ പ്രശ്‌നങ്ങളില്‍ മാത്രം ഇടപെടുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ജനാധിപത്യ രീതിയിലുള്ള യാതൊന്നും പാര്‍ട്ടിയില്‍ സംഭവിക്കുന്നില്ലെന്നും എസ്.ഡി.പി.ഐയില്‍ നിന്ന് നിന്ന് രാജിവയ്ക്കുന്നതിന്റെ മുന്നോടിയായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ കുഞ്ഞമ്മദ് ഫൈസി വ്യക്തമാക്കി. ബ്രാഞ്ച് തലം മുതല്‍ ദേശീയ തലം വരെയുള്ള നേതാക്കളെ തെരഞ്ഞെടുക്കുന്നതും പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കുന്നതും പോപുലര്‍ ഫ്രണ്ടാണ്. വര്‍ഗീയ-തീവ്രവാദ പാര്‍ട്ടിയാണെന്ന പൊതുസമൂഹത്തിന്റെ ധാരണയില്‍ മാറ്റംവരുത്താന്‍ പാര്‍ട്ടിക്ക് സാധിച്ചിട്ടില്ല.പോപുലര്‍ ഫ്രണ്ടിന്റെ തീരുമാനങ്ങളും നിര്‍ദേശങ്ങളും നടപ്പാക്കുന്ന ഉപകരണമായി എസ്.ഡി.പി.ഐ അധഃപതിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എസ്.ഡി.പി.ഐയില്‍ നിന്ന് പുറത്താക്കി
കോഴിക്കോട്: ടി.കെ കുഞ്ഞമ്മദ് ഫൈസിയെ എസ്.ഡി.പി.ഐയില്‍ നിന്ന് പുറത്താക്കി. കുടുംബപരമായ പ്രശ്‌നത്തില്‍ നീതിയുടെ പക്ഷത്ത് നിന്നതിനു എസ്.ഡി.പി.ഐയില്‍ ജനാധിപത്യമില്ലെന്നു പറഞ്ഞ് വാര്‍ത്താസമ്മേളനം നടത്തി പാര്‍ട്ടിയെ അവഹേളിക്കുക വഴി അച്ചടക്കം ലംഘിച്ചതിനാണു നടപടിയെന്നു സംസ്ഥാന പ്രസിഡന്റ് പി. അബ്ദുല്‍മജീദ് ഫൈസി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."