HOME
DETAILS

കരിപ്പൂരില്‍നിന്ന് ഇടത്തരം വിമാന സര്‍വിസ്: ഡി.ജി.സി.എക്ക് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ സമഗ്ര റിപ്പോര്‍ട്ട്

  
backup
December 07, 2017 | 1:19 AM

%e0%b4%95%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%87%e0%b4%9f%e0%b4%a4%e0%b5%8d

കൊണ്ടോട്ടി: കരിപ്പൂരില്‍നിന്ന് ഇടത്തരം വിമാനങ്ങള്‍ക്ക് സര്‍വിസ് നടത്താനുള്ള അനുമതിക്കായി എയര്‍പോര്‍ട്ട് അതോറിറ്റിയും വിമാന കമ്പനികളും ചേര്‍ന്ന് തയാറാക്കിയ റിപ്പോര്‍ട്ട് അടുത്തയാഴ്ച ഡി.ജി.സി.എക്ക് സമര്‍പ്പിക്കും. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഡല്‍ഹി കേന്ദ്ര കാര്യാലയത്തിന്റെ ശുപാര്‍ശ സഹിതമാണ് റിപ്പോര്‍ട്ട് ഡയരക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് നല്‍കുക. വിമാന കമ്പനികള്‍ പുതുതായി സര്‍വിസ് ആരംഭിക്കാന്‍ ഒരുങ്ങുന്ന മേഖലകള്‍, അവര്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍, ടൈം സ്ലോട്ടുകള്‍, വിമാനത്താവളത്തിലെ വിവിധ ഏജന്‍സികള്‍ക്കാവശ്യമായ സൗകര്യങ്ങള്‍ എന്നിവയടക്കം റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
കരിപ്പൂരില്‍നിന്ന് ബി 777-200 ഇ.ആര്‍, ബി 777-200 എല്‍.ആര്‍, എ 330-300, ബി 787-800 തുടങ്ങിയ വിമാനങ്ങളുടെ സര്‍വിസിനാണ് ഡി.ജി.സി.എ ഉപാധികളോടെ അനുമതി നല്‍കാനിരിക്കുന്നത്. ഇതിന് നിലവില്‍ കരിപ്പൂരിലെ സൗകര്യങ്ങളെക്കുറിച്ചാണ് അതോറിറ്റി സമഗ്ര റിപ്പോര്‍ട്ട് തയാറാക്കിയത്. മുന്നൂറും അതിലധികവും യാത്രക്കാരെ വഹിക്കാന്‍ശേഷിയുള്ളവയാണ് ഈ വിമാനങ്ങളെല്ലാം. റണ്‍വേ നീളം, റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ(റിസ)യുടെ നിലവിലുള്ള വലിപ്പം, വികസിപ്പിക്കുമ്പോഴുള്ള റിസയുടെ വിസ്തീര്‍ണം, റണ്‍വേയില്‍ നിന്നുള്ള ആകാശക്കാഴ്ച, സുരക്ഷിത വിമാന ലാന്റിങിന് ആവശ്യമായി ഒരുക്കിയ സൗകര്യങ്ങള്‍ തുടങ്ങി വിശദമായ റിപ്പോര്‍ട്ടാണ് ഡി.ജി.സി.എക്ക് നല്‍കാനായി തയാറാക്കിയത്. 200 മുതല്‍ 350 വരെ യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന വിമാനങ്ങള്‍ക്ക് കരിപ്പൂരിലെ റണ്‍വേ അനുയോജ്യമാണെന്ന് റിപ്പോര്‍ട്ടിലുണ്ട്. കരിപ്പൂരില്‍ നേരത്തെ ജംബോ വിമാനങ്ങള്‍ സര്‍വിസ് നടത്തിയതും പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്.
യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വര്‍ധന, എയര്‍പോര്‍ട്ട് അതോറിറ്റിയുടെ വരുമാനം എന്നിവയും റിപ്പോര്‍ട്ടില്‍ എടുത്തുപറഞ്ഞിട്ടുണ്ട്. യാത്രക്കാരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 22.49 ശതമാനത്തിന്റെ വര്‍ധനവാണ് കരിപ്പൂരിലുണ്ടായത്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാതിയില്‍ 13,45,024 അന്താരാഷ്ട്ര യാത്രക്കാരും 2,57,690 ആഭ്യന്തര യാത്രക്കാരും ഉള്‍പ്പടെ 16,02,714 പേരാണ് കരിപ്പൂര്‍ വഴി പറന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആദ്യത്തിലിത് 13,08,345 മാത്രമായിരുന്നു. ഡി.ജി.സി.എ അനുമതി ലഭിച്ചാല്‍ കരിപ്പൂരില്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് നിലനിര്‍ത്താനും ഇതോടെ കഴിയും. റണ്‍വേയില്‍ ഇറങ്ങുന്ന വിമാനങ്ങളുടെ സുരക്ഷയ്ക്കായുള്ള റിസ വിപുലീകരണ പ്രവൃത്തികള്‍ ജനുവരി 15 മുതല്‍ ആരംഭിക്കും. റിസയുടെ നിര്‍മാണത്തിനുള്ള അനുമതി ഡി.ജി.സി.എ കഴിഞ്ഞയാഴ്ച നല്‍കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെട്രോയില്‍ ഹൃദയവുമായി മെഡിക്കല്‍ സംഘത്തിന്റെ യാത്ര; ഈ തിരക്കുള്ള ട്രാഫിക്കില്‍ ഒന്നും നടക്കില്ല-  25 മിനിറ്റില്‍ 20 കി. മീ താണ്ടി ലക്ഷ്യത്തില്‍

Kerala
  •  6 minutes ago
No Image

എസ്.ഐ.ആറിനെതിരെ സി.പി.എമ്മും സുപ്രിം കോടതിയില്‍ 

National
  •  27 minutes ago
No Image

ബിഹാര്‍: മുസ്ലിം ജനസംഖ്യ 17; എം.എല്‍.എമാരുടെ പങ്കാളിത്തം 4.5 ശതമാനം

National
  •  an hour ago
No Image

'ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ ഹിന്ദു സംഘടനയേക്കാളും മുസ്ലിം സംഘടനകള്‍ ഒപ്പമുണ്ട്...'; ഇസ്ലാംഭീതിക്ക് മറുപടിയായി അജിത് ഡോവലിന്റെ പഴയ വിഡിയോ 

National
  •  2 hours ago
No Image

കേരളത്തിലെ എസ്ഐആർ റദ്ദാക്കണം; സുപ്രീം കോടതിയിൽ ഹര്ജിയുമായി സിപിഎം

Kerala
  •  2 hours ago
No Image

വാഹന ഫിറ്റ്‌നസ് പരിശോധനാ ഫീസ് കേന്ദ്രസര്‍ക്കാര്‍ പത്തിരട്ടി വര്‍ദ്ധിപ്പിച്ചു; 10 വര്‍ഷം പഴക്കമുള്ള  വാഹനങ്ങള്‍ക്കും ഉയര്‍ന്ന നിരക്ക്

National
  •  2 hours ago
No Image

അനീഷ് ജോർജിന്റ ആത്മഹത്യ; മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും

Kerala
  •  9 hours ago
No Image

തിരുവനന്തപുരത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ; പ്രതിയെ കീഴടക്കിയത് മൽപ്പിടുത്തത്തിലൂടെ

Kerala
  •  10 hours ago
No Image

മന്ത്രി വീണാ ജോർജിന്റെ മുൻ ഓഫീസ് സെക്രട്ടറി സി.പി.എം വിട്ട് ആർ.എസ്.പിയിലേക്ക്; മുൻ സംസ്ഥാന കമ്മിറ്റിയംഗത്തിനെതിരെ മത്സരിക്കുമെന്ന് സൂചന

Kerala
  •  10 hours ago
No Image

പതിറ്റാണ്ടിലേറെ ജയിലില്‍; 1996ലെ ഗാസിയാബാദ് സ്‌ഫോടനക്കേസില്‍ 29 വര്‍ഷത്തിന് ശേഷം മുഹമ്മദ് ഇല്യാസിനെ വെറുതെവിട്ടു

National
  •  11 hours ago