HOME
DETAILS
MAL
39 ശതമാനം കുട്ടികള്‍ പോഷകാഹാരക്കുറവ് നേരിടുന്നുണ്ടെന്ന് രാഹുല്‍
backup
December 07 2017 | 01:12 AM
ഗാന്ധിനഗര്‍: ഗുജറാത്തിലെ 39 ശതമാനം കുട്ടികളും പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സംസ്ഥാന ബി.ജെ.പി സര്‍ക്കാരിന്റെ ആരോഗ്യ സുരക്ഷാ പദ്ധതി ഇത്രയും അത്ഭുതകരമായതാണെന്നും അദ്ദേഹം പരിഹസിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ദിവസവും ബി.ജെ.പിയോട് ഓരോ ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ഇതില്‍ ഇന്നലെ ഉന്നയിച്ച ചോദ്യമാണ് സര്‍ക്കാരിന്റെ ആരോഗ്യ നയത്തെ സംബന്ധിച്ചുള്ളത്.
ഭുജിലെ സര്‍ക്കാര്‍ ആശുപത്രി അദാനി ഗ്രൂപ്പിന് വാടകയ്ക്ക് കൊടുക്കാനുള്ള തീരുമാനത്തേയും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ഡോക്ടര്‍മാരുടെ കുറവുകാരണം 1000 കുട്ടികളില്‍ 33 ശതമാനം പേര് ശൈശവാവസ്ഥയില്‍ മരിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."