HOME
DETAILS

ചെസ്സ് അസോസിയേഷന്റെ സസ്‌പെന്‍ഷന്‍: സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നടപടി ഹൈക്കോടതി റദ്ദാക്കി

  
backup
December 07, 2017 | 1:57 AM

%e0%b4%9a%e0%b5%86%e0%b4%b8%e0%b5%8d%e0%b4%b8%e0%b5%8d-%e0%b4%85%e0%b4%b8%e0%b5%8b%e0%b4%b8%e0%b4%bf%e0%b4%af%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b8%e0%b4%b8%e0%b5%8d%e2%80%8c

കൊച്ചി: സംസ്ഥാന ചെസ്സ് അസോസിയേഷന്റെ അംഗീകാരം സസ്‌പെന്‍ഡ് ചെയ്ത കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. എറണാകുളം ചെസ്സ് അസോസിയേഷന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് തങ്ങളുടെ അംഗീകാരം സസ്‌പെന്‍ഡ് ചെയ്തതിനെതിരേ സംസ്ഥാന ചെസ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ആര്‍ രാജേഷ് നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
സ്‌പോര്‍ട്‌സ് കൗണ്‍സിലിന് ചെസ്സ് അസോസിയേഷന്റെ അംഗീകാരം സസ്‌പെന്‍ഡ് ചെയ്യാന്‍ അധികാരമുണ്ടെങ്കിലും ഇതിനുള്ള കാരണങ്ങളും ആരോപണങ്ങളിലെ അന്വേഷണ വിവരങ്ങളും വ്യക്തമാക്കാനും കഴിയണം. ഇവിടെ തീരുമാനം തിടുക്കത്തിലെടുത്തതാണെന്ന് കോടതി വ്യക്തമാക്കി. ജില്ലാ ചെസ്സ് അസോസിയേഷന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ തര്‍ക്ക പരിഹാരത്തിന് നിയോഗിച്ച ഉപ സമിതിയുടെ റിപ്പോര്‍ട്ടില്‍ ഇത്തരമൊരു നടപടി പാടില്ല.
കളിയെയും കളിക്കാരെയും ബാധിക്കുന്ന തീരുമാനമാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്വീകരിച്ചത്. സംഘടനകള്‍ തമ്മിലുള്ള തര്‍ക്കം കായിക മേഖലയുടെ ശാപമാണ്. എറണാകുളം ജില്ലാ ചെസ്സ് അസോസിയേഷന്‍ നല്‍കിയ പരാതിയുടെ പകര്‍പ്പ് ഒരാഴ്ചയ്ക്കുള്ളില്‍ സംസ്ഥാന ചെസ്സ് അസോസിയേഷന് നല്‍കണം. തുടര്‍ന്ന് മറുപടിക്കായി രണ്ടാഴ്ച സമയം അനുവദിക്കണം. തുടര്‍ന്ന് വിശദീകരണമടക്കമുള്ളവ പരിഗണിച്ച് അന്വേഷണം നടത്താന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഒരു സബ് കമ്മിറ്റിക്ക് രൂപം നല്‍കണമെന്നും ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നു.
എറണാകുളം ചെസ്സ് അസോസിയേഷന്‍ നല്‍കിയ പരാതിയില്‍ സംസ്ഥാന സമിതിയുമായുള്ള തര്‍ക്കം പരിഹരിക്കാന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഒരു സബ് കമ്മിറ്റിക്ക് രൂപം നല്‍കിയിരുന്നു. ഈ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അംഗീകാരം സസ്‌പെന്‍ഡ് ചെയ്തത്.
എന്നാല്‍ റിപ്പോര്‍ട്ട് സംസ്ഥാന ചെസ്സ് അസോസിയേഷന് നല്‍കിയിട്ടില്ലെന്ന് ഹരജിയില്‍ വ്യക്തമാക്കിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചായ അമിതമായി തിളപ്പിക്കുന്നവരുടെ ശ്രദ്ധയ്ക്ക്: കടുപ്പം കൂടുമ്പോള്‍ നഷ്ടപ്പെടുന്നത് ആരോഗ്യം

Kerala
  •  6 days ago
No Image

കാര്‍ഷിക സര്‍വകലാശാല വി.സി ബി. അശോകിനെ മാറ്റി ബി.ജെ.പി അധ്യാപക സംഘടന നേതാവിനെ നിയമിക്കാന്‍ ലോക്ഭവന്‍ നീക്കം

Kerala
  •  6 days ago
No Image

ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ക്ക് ഛര്‍ദിയും വയറിളക്കവും; തൃപ്പൂണിത്തുറ ആയുര്‍വേദ കോളജ് അടച്ചു 

Kerala
  •  6 days ago
No Image

എബോളയെന്ന് സംശയം; സുഡാനില്‍ നിന്നെത്തിയ 52 വയസ്സുകാരി നിരീക്ഷണത്തില്‍, ചികിത്സയിലുള്ളത് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍

Kerala
  •  6 days ago
No Image

മര്‍ദ്ദന പരാതി നല്‍കിയ ഭാര്യയെ ഗുണ്ടയെ വിട്ട് ഭീഷണിപ്പെടുത്തി; തൃശൂരില്‍ ബി.ജെ.പി നേതാവിനെതിരെ വീണ്ടും കേസ്, ഗുണ്ട അറസ്റ്റില്‍

Kerala
  •  6 days ago
No Image

ഒടുവില്‍ സമാധാന വാതില്‍ തുറക്കുന്നു; ട്രംപും പെസെഷ്‌കിയാനും കരാറില്‍ ഒപ്പുവെച്ചു; ഹോര്‍മുസ് ഉടന്‍ തുറക്കും  

International
  •  6 days ago
No Image

സംസ്ഥാനത്ത് ഈ മാസം 30 വരെ ഭാഗിക വൈദ്യുതി നിയന്ത്രണം; പ്രതിസന്ധി രൂക്ഷമെന്ന് കെ.എസ്.ഇ.ബി

Kerala
  •  6 days ago
No Image

മാസപ്പടി കേസ്: പിണറായി വിജയന്റെ മകള്‍ ടി. വീണയെ ഇ.ഡി എട്ടര മണിക്കൂര്‍ ചോദ്യം ചെയ്തു

Kerala
  •  6 days ago
No Image

പി.എം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ യു.ഡി.എഫ് സര്‍ക്കാര്‍; മുന്‍ സര്‍ക്കാര്‍ ഒപ്പുവെച്ചതിനാല്‍ പിന്മാറ്റം അസാധ്യമെന്ന് മുഖ്യമന്ത്രി

Kerala
  •  6 days ago
No Image

ഇറാന്‍-യു.എസ് കരാര്‍: എണ്ണവില കുറയുന്നു; വിതരണ ശൃംഖല പൂര്‍വസ്ഥിതിയിലാകാന്‍ മാസങ്ങള്‍ എടുക്കും

International
  •  6 days ago