മൂന്നു മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു; ഓഖിയില്‍ മരണം 35
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ മൂന്നു മരണം കൂടി. കടലില്‍ 100 നോട്ടിക്കല്‍ മൈല്‍ അകലെ ഒഴുകി നടന്ന മൃതദേഹങ്ങള്‍ തീരസേനയുടെ വൈഭവ് കപ്പലാണ് കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികളുമായി ചേര്‍ന്നു തീരരക്ഷാസേനയും നാവികസേനയും മൂന്നു രാപകല്‍ തുടര്‍ച്ചയായി തിരച്ചില്‍ ആരംഭിച്ചതിന് പിന്നാലെയാണിത്.
ദുരന്തത്തിന്റെ എട്ടാം ദിനമായ ഇന്നും എത്രപേരെ കാണാതായിട്ടുണ്ട് എന്നതിനെപ്പറ്റി സര്‍ക്കാരിന്റെ പക്കല്‍ വ്യക്തമായ കണക്കില്ല. ബുധനാഴ്ച്ച കൊച്ചിയില്‍ 23 പേരെയും ലക്ഷദ്വീപില്‍ 111 പേരെയും കണ്ടെത്തിയിരുന്നു. കടലില്‍ ഇപ്പോഴും ബോട്ടുകള്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് രക്ഷപ്പെട്ടവര്‍ പറയുന്നത്. കടലില്‍ നിന്ന് ബുധനാഴ്ച്ച മൃതദേഹങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. ഇനിയും ഒന്‍പത് മൃതദേഹങ്ങള്‍ തിരിച്ചറിയാനുണ്ട്.
കാണാതായവര്‍ 92 പേരെന്ന കണക്കിലെ പിശകു മനസിലാക്കി സര്‍ക്കാര്‍ വീണ്ടും കണക്കെടുപ്പ് തുടങ്ങി. വില്ലേജ് ഓഫിസര്‍മാര്‍ നേരിട്ടെത്തി വിവരം ശേഖരിച്ച് പുതിയ പട്ടികയുണ്ടാക്കാന്‍ റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി നിര്‍ദ്ദേശിച്ചു. 92 പേരെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചെങ്കിലും തിരുവനന്തപുരത്തു മാത്രം 174 പേരെ കാണാതായെന്നാണ് ലത്തിന്‍ അതിരൂപതയുടെ കണക്ക്. ഇതില്‍ ചെറുവള്ളങ്ങളില്‍ പോയ 103 പേരുടെ കാര്യത്തില്‍ ആശങ്ക വര്‍ധിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."