HOME
DETAILS
MAL
കരിപ്പൂരില്‍ റിസ നിര്‍മാണം: റണ്‍വേ ഭാഗികമായി അടച്ചിടുന്നു
backup
December 09 2017 | 01:12 AM
കൊണ്ടോട്ടി: കരിപ്പൂരില്‍ റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ(റിസ)നീളം കൂട്ടുന്നതിന് മുന്നോടിയായി വിമാനങ്ങളുടെ സര്‍വിസ് പുനഃക്രമീകരിച്ച് റണ്‍വേ ഭാഗികമായി അടച്ചിടാന്‍ അനുമതി. ജനുവരി 15 മുതലാണ് റിസ നിര്‍മാണം ആരംഭിക്കുന്നത്. ഇതിനു മുന്നോടിയായി വിമാന സമയങ്ങള്‍ ക്രമീകരിക്കാന്‍ ഡി.ജി.സി.എ അനുമതിയായി.
ജനുവരി 15 മുതല്‍ ഉച്ചക്ക് 12 മുതല്‍ 2.30 വരേയും ഉച്ചക്ക് ശേഷം 3.30 മുതല്‍ 7 മണിവരേയുമാണ് റിസ നിര്‍മാണ പ്രവൃത്തികള്‍ നടത്തുക.
ഈ സമയങ്ങളിലാണ് വിമാന സര്‍വിസുകള്‍ ക്രമീകരിച്ച് റണ്‍വേ അടച്ചിട്ട് പ്രവൃത്തികള്‍ നടത്തുക. മാര്‍ച്ച് 25വരെയാണ് ഈ രീതിയിലുളള ക്രമീകരണം. ഇതിനു ശേഷം പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്ന ജൂണ്‍വരെ വൈകുന്നേരം 5 മുതല്‍ രാത്രി എഴ് വരേയും റണ്‍വേ അടച്ചിടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."