സര്‍ക്കാരിന്റെ നിഷേധാത്മക സമീപനം പദ്ധതികളെ പ്രതിസന്ധിയിലാക്കി: ഉമ്മന്‍ചാണ്ടി
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ നിഷേധാത്മക സമീപനം കാരണം തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ കടുത്ത പ്രതിസന്ധിയിലാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സര്‍ക്കാരിന്റെ ട്രഷറി നിയന്ത്രണങ്ങള്‍ കാരണം അന്‍പത് ശതമാനം പോലും ലക്ഷ്യം കൈവരിക്കാന്‍ കഴിയുമോ എന്ന കാര്യം സംശയമാണെന്നും അദ്ദേഹം പറഞ്ഞു.
കേരള മുനിസിപ്പല്‍ ആന്‍ഡ് കോര്‍പ്പറേഷന്‍ സ്റ്റാഫ് അസോസിയേഷന്‍ 41ാം സംസ്ഥാന സമ്മേളനം എറണാകുളം ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പദ്ധതി നിര്‍വഹണത്തില്‍ സര്‍ക്കാരിന് ആത്മാര്‍ഥതയുണ്ടെങ്കില്‍ ട്രഷറി നിയന്ത്രണങ്ങള്‍ മാറ്റണം. ഡിസംബര്‍ 31 ന് മുന്‍പ് 70 ശതമാനം ലക്ഷ്യം കൈവരിക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍ 25 ശതമാനത്തില്‍ എത്തുമോയെന്ന കാര്യത്തില്‍ പോലും സംശയമാണ്.
ചരക്ക് സേവന നികുതി നിലവില്‍ വന്നതോടെ പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും വരുമാന സ്രോതസുകള്‍ മുഴുവന്‍ അടയുന്ന സ്ഥിതിയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് ടി.ജെ വിനോദ് അധ്യക്ഷനായിരുന്നു. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി സതീശന്‍, ബെന്നി ബഹനാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."