HOME
DETAILS

മണ്ണാങ്കട്ടയും കരിയിലയും

  
backup
December 10 2017 | 03:12 AM

mannankattayum-kariyilayum-spm-poem

അരികില്‍ കരിങ്കല്‍ ചിലമ്പലും
വെള്ളാരംകല്ലിന്റെ കിലുക്കവുമുണ്ടെങ്കിലും
മണ്ണാങ്കട്ടയായ നിന്നെത്തന്നെ
ഇടനെഞ്ചിലെച്ചുരുക്കില്‍ കനംവച്ചത്
ചെറുതെന്നല്‍ പോലുമെന്നെ
വിദൂരത്തേക്കു പറത്താതിരിക്കാനായിരുന്നു..
നിന്റെ മണ്ണിലെന്റെ ശുഷ്‌കിച്ച വേരുകള്‍
പിണഞ്ഞു പരക്കാന്‍ തന്നെയായിരുന്നു..!
എന്നിട്ടും നിന്റെ ചുടുനിഴല്‍ വീണ്
ചെതുമ്പിച്ചയെന്റെ ദേഹമെന്തേ നീ
സായാഹ്നക്കാറ്റിന്റെ തണുപ്പിലേക്ക് തള്ളിയിട്ടത്..?
പച്ചമാംസം അഴുകിച്ചുരുങ്ങിയ എന്നെ
ഈ ഓടയുടെ ചെരുവില്‍ തനിച്ചാക്കി
എന്തേ നീ മണ്ണിന്റെ വിടവുകളിലേക്കകന്നു..?
ഒരു തരി ബാക്കിയില്ലാതെ
പല മഴയിലലിഞ്ഞൂര്‍ന്നൊലിച്ച്
നിന്റെ ഘനമൊഴിഞ്ഞിടത്തേകയായ്
ഞാനെന്റെ പട്ടിണിച്ചുളിവു വീണ
സിരകളെ ദ്രവിപ്പിച്ചിടാം...!
പഴകിപ്പതിഞ്ഞ അടയാളവും
പലതും മറന്ന തഴയലുകളും
കടല്‍ഭാരം നെഞ്ചിലേറ്റുന്നവള്‍
കരിഞ്ഞ കരിയില പോലെ ഞാന്‍...
രുചിയുടെ മുകുളങ്ങളാല്‍ നീ
മധുരമൂറ്റിയ ചണ്ടികളില്‍ ഞാനും
അത്യുഷ്ണപ്പറമ്പില്‍
സ്വരുക്കൂട്ടി കത്തിച്ചമര്‍ത്തപ്പെടുന്നു...
എന്റെ കരിഞ്ഞ പുക മണത്ത്
അടുത്തുള്ളവര്‍,
കറുത്ത ചാരം വിതറിച്ചിരിച്ചിടുന്നവര്‍,
കളം മെതിച്ചവര്‍ പുലമ്പിടുന്നു..
നിന്റെ മണ്ണിന്റെ ഗന്ധം...!!
ഉലഞ്ഞു പോയിട്ടും, മുറിഞ്ഞു തുരുമ്പിച്ചിട്ടുമെന്റെ
ധമനികളില്‍ നീ തന്നെയുണ്ടിപ്പഴും...



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജയരാജന്റേത് വ്യക്തിപരമായ അഭിപ്രായം, പുസതകത്തിലെ പരാമര്‍ശങ്ങളെല്ലാം പാര്‍ട്ടി നിലപാടല്ല; വിയോജിപ്പ് വ്യക്തമാക്കി മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

'വികസന പ്രവര്‍ത്തനം അട്ടിമറിക്കാന്‍ റിയാസ് കൂട്ടുനിന്നു': രൂക്ഷവിമര്‍ശനവുമായി കാരാട്ട് റസാഖ്

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ വ്യോമാക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടെന്ന് ഇറാന്‍ 

International
  •  2 months ago
No Image

റേഷന്‍കാര്‍ഡ് മസ്റ്ററിങ് നവംബര്‍ 5വരെ നീട്ടി

Tech
  •  2 months ago
No Image

പ്രശ്‌ന പരിഹാരത്തിന് ഒരാഴ്ച സമയം തരും, ഇല്ലെങ്കില്‍ ഇടതു ബന്ധം അവസാനിപ്പിക്കും; അന്‍വറിനൊപ്പം ചേരുന്നത് പരിഗണിക്കുമെന്നും കാരാട്ട് റസാഖ്

Kerala
  •  2 months ago
No Image

വിവാഹത്തിന് നിര്‍ബന്ധിച്ചു; ഗര്‍ഭിണിയായ കാമുകിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൊന്നു കുഴിച്ചു മൂടി 

National
  •  2 months ago
No Image

ഗതാഗത നിയമ ലംഘനം: 62 ലക്ഷം കേസുകൾ, 526 കോടി പിഴ, ലഭിച്ചതോ 123 കോടി മാത്രം

Kerala
  •  2 months ago
No Image

തേങ്കുറുശ്ശി ദുരഭിമാനക്കൊല:  ശിക്ഷാ വിധി തിങ്കളാഴ്ചത്തേക്ക് മാറ്റി 

Kerala
  •  2 months ago
No Image

ആന എഴുന്നള്ളിപ്പ് ആചാരമല്ല, അഹന്ത: രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Kerala
  •  2 months ago
No Image

രാജ്യമെങ്ങും സൈക്കിൾ ട്രാക്കും ഇ-ബസും വരും: കേരളത്തിലെ അഞ്ച് നഗരങ്ങളും പദ്ധതിയിൽ

Kerala
  •  2 months ago