പരിസ്ഥിതി സ്വാതന്ത്ര്യ പ്രഖ്യാപനം ഇന്ന്
ആനക്കര: കേരള ജനകീയ സാംസ്ക്കാരിക സംഘം ഇന്ന് പരിസ്ഥിതി സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തും. പാലക്കാട് ജില്ലയിലെ കപ്പൂര്‍ പഞ്ചായത്തില്‍ വ്യവസായ മേഖലയായി പ്രഖ്യാപിച്ച പറക്കുളം ഗാന്ധി മേനോന് മൈതാനത്താണ് പരിസ്ഥിതി സ്വാതന്ത്ര്യ പ്രഖ്യാപനം. ശുദ്ധമായ ജലവും, വായുവും, മണ്ണും എല്ലാ ജീവികളുടേയും ജന്മാവകാശമാണെന്ന് ഇന്ന് സാംസ്ക്കാരിക സംഘം പ്രഖ്യാപിക്കും. ആനക്കര പറക്കുളം ചേക്കോട് മേഖലയില്‍ സ്വാതന്ത്ര്യ സമരത്തിനും കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്കിയ ടി.എന്‍ രാവുണ്ണി മേനോനെയാണ് ജനങ്ങള്‍ ഗാന്ധി മേനോന് എന്നു വിളിച്ചിരുന്നത്. അദ്ദേഹം പൊതുയോഗങ്ങള്‍ സംഘടിപ്പിച്ചിരുന്ന മൈതാനം ഇപ്പോള്‍ വ്യവസായ വകുപ്പിന്റെ കൈവശമാണ്. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഈ മൈതാനവും ഇതിനോടനുബന്ധിച്ചുളള സ്ഥലവും സംരക്ഷിക്കണമെന്നിവശ്യപ്പെട്ട് നാട്ടുകാര്‍ സമരത്തിലാണ്. കേരള ജനകീയ സാംസ്ക്കാരിക സംഘം സംഘടിപ്പിക്കുന്ന പരിസ്ഥിതി സ്വാതന്ത്ര്യ പ്രഖ്യാപനം സംസ്ഥാന പ്രസിഡന്റ് സി.പി കാര്ത്തികേയന് ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."