HOME
DETAILS
MAL
ഇറാനില്‍ വീണ്ടും ഭൂചലനം
backup
December 13 2017 | 03:12 AM
തെഹ്റാന്: ഇറാനിലെ കിര്‍മാനില്‍ വീണ്ടും ശക്തമായ ഭൂചലനം. ഇന്നലെ നടന്ന ഭൂചലനത്തില്‍ റിക്ടര്‍ സ്കെയില്‍ 6.2 തീവ്രത രേഖപ്പെടുത്തി. നാശനഷ്ടങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ഇന്നലെ രാവിലെ 6.30ഓടെയാണ് കിര്‍മാനില്‍ ആദ്യ പ്രകമ്പനമുണ്ടായത്. ഇതിനു ശേഷം മുപ്പതോളം തുടര്‍ചലനങ്ങളുമുണ്ടായതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
ഈമാസം ഇതു രണ്ടാം തവണയാണ് കിര്‍മാനില്‍ ഭൂചലനമുണ്ടാകുന്നത്. ഒന്നിനുണ്ടായ ഭൂകമ്പം റിക്ടര്‍ സ്കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയിരുന്നു. അന്നു ഭൂചലനത്തില്‍ നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നിരുന്നു. ആളപായങ്ങള്‍ ഉണ്ടായിരുന്നില്ല.
ലോകത്ത് ഏറ്റവുമധികം ഭൂകമ്പ സാധ്യതയുള്ള രാജ്യങ്ങളിലൊന്നാണ് ഇറാന്. ഒരു മാസം മുന്‍പുണ്ടായ ഭൂകമ്പത്തില്‍ അഞ്ഞൂറിലേറെ പേര്‍ക്കു ജീവന് നഷ്ടമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."