ദേശീയ മെഡിക്കല്‍ കൗണ്‍സില്‍ ബില്‍, 2017:
ഇതില്‍ നാമനിര്‍ദേശം ചെയ്യപ്പെടുന്ന ചെയര്‍മാനായിരിക്കും കമ്മിഷനെ നിയന്ത്രിക്കുക. കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സെര്‍ച്ചിങ് കമ്മിറ്റിയായിരിക്കും കമ്മിഷന് അംഗങ്ങളെ നിയമിക്കുക. എന്നാല്‍ ഇതില്‍ അഞ്ചുപേര്‍ തെരഞ്ഞെടുക്കപ്പെടുന്നവരായിരിക്കും. 12 പേര് എക്സ്-ഒഫീഷ്യല്‍ അംഗങ്ങളായിരിക്കും.
മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് പരിഷ്കരണവുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കുക, വിദ്യാഭ്യാസ രംഗത്തുണ്ടാകുന്ന അഴിമതി തടയുക, അസാന്മാര്ഗികമായ പ്രവര്‍ത്തനങ്ങള്‍ തടയുക എന്നിവയാണ് കമ്മിഷന്റെ ചുമതല.
മെഡിക്കല്‍ വിദ്യാഭ്യാസരംഗത്ത് കൂടുതല്‍ സീറ്റ് അനുവദിക്കല്‍, ബിരുദാനന്തര ബിരുദ കോഴ്സ് തുടങ്ങല്‍ എന്നിവയില്‍ തീരുമാനമെടുക്കാന്‍ കമ്മിഷന് അധികാരമുണ്ടായിരിക്കില്ല.
അതേസമയം പുതിയ ബില്‍ അനുസരിച്ച് ഡോക്ടറായി സേവനമനുഷ്ഠിക്കുന്നതിനും ബിരുദാനന്തര ബിരുദപഠനത്തിനും ദേശീയ ലൈസന്‍ഷിയേറ്റ് പരീക്ഷ പാസാകണം.
നിലവില്‍ എം.ബി.ബി.എസ് പൂര്‍ത്തിയായവര്‍ക്ക് സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്താല്‍ ഡോക്ടറായി സേവനമനുഷ്ഠിക്കാമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."