പ്രൈവറ്റ് സ്കൂള്‍സ് അസോ. സമരസമ്മേളനം
കോഴിക്കോട്: സംസ്ഥാനത്തെ സ്വകാര്യ സ്കൂളുകള്‍ അടച്ചുപൂട്ടാനുള്ള നീക്കം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഫെഡറേഷന്‍ ഓഫ് പ്രൈവറ്റ് സ്കൂള്‍സ് അസോസിയേഷന് നേതൃത്വത്തില്‍ ജനുവരി 17ന് തിരുവനന്തപുരത്ത് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഓഫിസിലേക്കു മാര്‍ച്ച് നടത്തും.
ഇതുമായി ബന്ധപ്പെട്ട് കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ പ്രതിനിധികള്‍ പങ്കെടുത്ത സമരസമ്മേളനം സ്കൂളുകള്‍ അടച്ചുപൂട്ടാന്‍ അനുവദിക്കില്ലെന്നു പ്രഖ്യാപിച്ചു.
സമരസമ്മേളനം മുന്‍മന്ത്രി പി. ശങ്കരന് ഉദ്ഘാടനം ചെയ്തു. ചെയര്മാന് നിസാര്‍ ഒളവണ്ണ അധ്യക്ഷനായി. അഹ്മദ് കുട്ടി ഉണ്ണികുളം, എം. രാജന്, കെ.പി മുഹമ്മദലി, എല്‍. സുകുമാരന്‍ നായര്‍, ഫാ. സെബാസ്റ്റ്യന്‍ ചെമ്പുകണ്ടത്തില്‍, എം. ശശിധരന്, കെ.പി ഉമ്മര്‍, കെ.പി ബാലന്, പി. ശങ്കരന് നടുവണ്ണൂര്‍, മുരളീധര മേനോന്, കെ.എം രമേശ്, രവികുമാര്‍ കാസര്‍കോട്, കെ.കെ രാജന് വയനാട്, കെ. ശങ്കരന്, കെ.കെ രാജപ്പന്, രാജീവ് കുറുപ്പ്, സ്റ്റാന്‍ലി ലോവോ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."