ട്രംപിന്റെ നടപടിക്കെതിരേ ലോകം ഒന്നിച്ച് നില്‍ക്കണമെന്ന് ഫലസ്തീന്‍ അംബാസഡര്‍
കൊണ്ടോട്ടി: ജറൂസലമിനെ ഇസ്രാഈലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച ട്രംപിന്റെ നടപടിക്കെതിരേ ലോകം ഒന്നിച്ച് നില്‍ക്കണമെന്ന് ഫലസ്തീന്‍ അംബാസഡര്‍ എച്ച്.ഇ അദ്‌നാന്‍ അബൂ അല്‍ ഹൈജ ആവശ്യപ്പെട്ടു. പുളിക്കല്‍ ജാമിഅ സലഫിയ്യയില്‍ എം.എസ്.എം സംഘടിപ്പിച്ച ദേശീയ അറബിക് വിദ്യാര്‍ഥിസമ്മേളനം(നാസ്‌കോ)ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫലസ്തീനികളുടെ മണ്ണും ജീവനും കവര്‍ന്നെടുക്കുന്ന സയണിസ്റ്റ് ക്രൂരതക്കെതിരേ പ്രതികരിക്കുന്നത് ഭീകരതയായി മുദ്രയടിക്കാനാണ് ശ്രമംനടക്കുന്നത്.
മതങ്ങളുടെ സംഗമ ഭൂമിയായ ജറൂസലമിനെ ഇസ്‌റാഈലിന്റെ തലസ്ഥാനമായി പ്രഖ്യാപിക്കുക വഴി പുതിയ സംഘര്‍ഷങ്ങളുടെ വാതിലാണ് തുറന്നിട്ടിരിക്കുന്നത്.
ഭീകരപ്രസ്ഥാനങ്ങള്‍ ക്ഷയിച്ച് കൊണ്ടിരിക്കുന്ന വര്‍ത്തമാന സാഹചര്യത്തില്‍ ഇവയ്ക്ക് ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ള ഊര്‍ജം നല്‍കുകയാണ് അമേരിക്കയെന്നും അദ്ദേഹം പറഞ്ഞു. ലോക മുസ്‌ലിംകളുടെ മൂന്നാമത്തെ ആരാധനാകേന്ദ്രമായ മസ്ജിദുല്‍ അഖ്‌സയില്‍ നടക്കുന്ന ഖനന പ്രവര്‍ത്തനങ്ങള്‍ ആശങ്കാജനകമാണ്. ജറൂസലമിനെ ജൂതവത്ക്കരിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരേ ഇന്ത്യ ഉയര്‍ത്തിപ്പിടിച്ചിരുന്ന നയനിലപാടുകളില്‍ നിന്ന് പുറകോട്ട് പോകരുത്.
ചെറുപ്പക്കാരെയും കുട്ടികളെയും ലക്ഷ്യം വയ്ക്കുന്ന ജൂതസൈന്യം മനുഷ്യത്വത്തിന് നിരക്കാത്ത കിരാത പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഫലസ്തീന്‍ ലോകത്തെ ഏറ്റവും വലിയതുറന്ന ജയിലായി മാറിയതായി അദ്ദേഹം പറഞ്ഞു. ടി.പി അബ്ദുല്ലക്കോയ മദനി അധ്യക്ഷനായി. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ്ബശീര്‍, ഡോ.ഹുസൈന്‍ മടവൂര്‍, പ്രൊഫ. എന്‍.വി അബ്ദുറഹ്മാന്‍, എം.അബ്ദുറഹിമാന്‍ സലഫി, അബ്ദുല്‍ ജലീല്‍ മാമാങ്കര,സിറാജ് ചേലേമ്പ്ര, എ.ഐ അബ്ദുല്‍ മജീദ്‌സ്വലാഹി, ഡോ. ജാബിര്‍ അമാനി, ഡോ. സുല്‍ഫീക്കര്‍ അലി, നിസാര്‍ ഒളവണ്ണ, ടി.പി അബ്ദുറസാഖ് ബാഖവി, ഹംസ സുല്ലമി കാരക്കുന്ന്, നാണി ഹാജി,ഫാസില്‍ ആലുക്കല്‍, അമീന്‍ അസ്‌ലഹ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."