വിമാനങ്ങളുടെ കഥ
പക്ഷികളെപ്പോലെ പറന്ന് ആകാശക്കാഴ്ചകള്‍ കാണുക എന്നത് വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ മനുഷ്യന്‍ കണ്ടു തുടങ്ങിയ സ്വപ്നമായിരുന്നു. അത്തരമൊരു സ്വപ്നസാക്ഷാത്കാരത്തിന്റെ ശ്രമങ്ങള്‍ക്കൊടുവില്‍ വീണു മരിച്ച ശാസ്ത്രജ്ഞനാണ് ഓട്ടോലിലിയന്തോള്‍. ഒടുവില്‍ 1903 ഡിസംബര്‍17-ന് ഓര്‍വില്‍- വില്‍ബര്‍ റൈറ്റ് സഹോദരന്മാര്‍ ആകാശയാത്രാസ്വപ്നം വിജയകരമായി സാക്ഷാത്കരിച്ചു.1903 ഡിസംബര്‍17-ന് ഫ്‌ളയര്‍-1 എന്ന വിമാനത്തിലാണ് ഇവര്‍ ആദ്യ വിമാനയാത്ര നടത്തിയത്.
പറക്കല്‍ യന്ത്രത്തിന്റെ പിതാക്കളായി ഇന്ന് നാം ചൂണ്ടിക്കാട്ടുന്നത് റൈറ്റ് സഹോദരന്മാരെയാണ്. എന്നാല്‍ ആകാശയാത്രയ്ക്കുള്ള വിമാനം കണ്ടുപിടിച്ചത് ഇവര്‍ തനിച്ചായിരുന്നില്ല. പല മുന്‍ഗാമികളുടെയും പരിശ്രമത്തിന്റെ പര്യവസാനത്തിലെത്തിച്ചത് അവരായിരുന്നു എന്നുമാത്രം.
ആദ്യ യാത്രികര്‍
പറക്കാനുള്ള മനുഷ്യന്റെ മോഹത്തിന് മനുഷ്യനോളം പഴക്കമുണ്ട്. ആദ്യകാല രചനകളില്‍ മനുഷ്യന്‍ ഈ മോഹം രേഖപ്പെടുത്തിയിട്ടുണ്ട്. ആകാശ സഞ്ചാരം മനുഷ്യന്റെ ആദിമോഹങ്ങളില്‍ ഒന്നായിരുന്നു. ഇതിഹാസങ്ങളില്‍ ഈ മോഹത്തിന്റെ സ്പുരണങ്ങള്‍ കാണാം. രാവണന്റെ പുഷ്പക വിമാനം രാമായണത്തിലെ ഒരു കഥാപാത്രം പോലെ തന്നെ തിളങ്ങി നിന്നു. സീതയെ ആകാശമാര്‍ഗത്തിലൂടെ പുഷ്പക വിമാനത്തില്‍ ഇരുത്തി രാവണന്‍ അപഹരിച്ചുകൊണ്ടുപോയ കഥ പ്രസിദ്ധമാണല്ലോ.
ഗ്രീക്ക് ഇതിഹാസത്തില്‍ ഇക്കാറസ് എന്ന കഥാപാത്രം ഉണ്ട്. ഡേയാലസ് എന്ന ശില്‍പിയുടെ മകനാണ് ഇക്കാറസ്. മിനോസ് എന്ന രാജാവ് ഇവരെ തടവറയിലിട്ടിരുന്നു. രക്ഷപ്പെടാനായി മെഴുകുകൊണ്ടുള്ള ചിറകുകള്‍ ഡേയാലസ് നിര്‍മിച്ചു. രണ്ടുപേരും പറന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു. ആകാശസഞ്ചാരത്തിന്റെ ഉല്ലാസത്തിനിടയില്‍ ഇക്കാറസ് സൂര്യനോട് അടുത്തുവരെ പറന്നുവത്രെ. സൂര്യന്റെ ചൂടില്‍ മെഴുകു ചിറകുകള്‍ ഉരുകിപ്പോയി. ഇക്കാറസ് കടലില്‍ വീണു മരിച്ചു എന്നാണ് ഗ്രീക്ക് പുരാണ കഥ. രാമയണത്തിലെ മായന്റെയും കുബേരന്റെയും പുഷ്പക വിമാനങ്ങളുടെയും ചൈനീസ് പുരാണങ്ങളിലെ കൂറ്റന്‍ പട്ടങ്ങളുടെയും കഥകള്‍ കേട്ടിട്ടുണ്ടല്ലോ?
വിജയകരമായി ആദ്യം വിമാനം പറത്തിയത് റൈറ്റ് സഹോദരന്മാരാണ്. എന്നാല്‍ ആദ്യത്തെ ആകാശയാത്രികര്‍ അവരല്ല. ഫ്രാങ്കോയിസ് ഡിറോസിയറും മാര്‍ക്വിസ് ഡി ആര്‍ലന്‍ഡ്‌സും ആയിരുന്നു അത്. 1783 നവംബര്‍ 21-ന് ഫ്രഞ്ചുസഹോദരന്മാരായ ജോസഫ് മോണ്ട് ഗോള്‍ഫിയര്‍, എഡിയേന്‍ മോണ്ട് ഗോള്‍ഫിയര്‍ എന്നിവര്‍ നിര്‍മിച്ച ഹോട്ട്-എയര്‍ ബലൂണിലായിരുന്നു ഇവരുടെ ആദ്യയാത്ര.
യന്ത്ര പക്ഷി
ആധുനിക കാലഘട്ടത്തില്‍ യന്ത്രപക്ഷിയുടെ ചിത്രങ്ങള്‍ വരച്ച് ആകാശ സഞ്ചാരം സ്വപ്നം കാണാന്‍ ശാസ്ത്രകുതുകികളെ ഉത്തേജിപ്പിച്ച ഇറ്റാലിയന്‍ ചിത്രകാരനും എന്‍ജിനീയറുമായിരുന്ന ലിയനാര്‍ഡോ ഡാവിഞ്ചി 1496 ജനുവരി മൂന്നിന് പാരച്യൂട്ടുകള്‍ ഉപയോഗിച്ച് പറക്കല്‍ യന്ത്രമുണ്ടാക്കി പരീക്ഷിച്ച് നോക്കാന്‍ തയാറായി. വിജയിച്ചില്ല. തുടര്‍ന്ന് പല ശാസ്ത്രജ്ഞന്മാരും പരീക്ഷണങ്ങള്‍ നടത്തി. ചൂടുപിടിച്ച വായുവിന് സാധാരണ വായുവിനേക്കാള്‍ ഘനത്വം കുറയുമെന്നതാണ് ഇത്തരം ബലൂണിന്റെ തത്വം. ബലൂണുകള്‍'ഹശഴവലേൃ വേമിമശൃ'' വാഹനങ്ങളാണ്. അവയ്ക്ക് അനേകം പരിമിതികളുണ്ട്. എന്നാല്‍ വിമാനങ്ങള്‍'വലമ്ശലൃ വേമിമശൃ' ആണ്. 1773 ഡിസംബറില്‍ ഇംഗ്ലണ്ടിലെ യോക്‌ഷെയറില്‍ സര്‍ ജോര്‍ജ് കെയ്‌ലിയുടെ പരീക്ഷണങ്ങള്‍ ഫലപ്രാപ്തിയിലായി. അദ്ദേഹത്തിന്റെ ‘ഛി അലൃശമഹ ചമ്ശഴമശേീി’, 'സര്‍ ജോര്‍ജ് കെയ്‌ലിയുടെ നിയന്ത്രിക്കാവുന്ന പാരച്യൂട്ടുകള്‍''എന്നീ ഗവേഷണ പ്രബന്ധങ്ങള്‍ ഏറെ പ്രചാരം നേടി. പ്രായോഗികമായ ആകാശസഞ്ചാരത്തിന് പ്രചാരം വന്നത് വിമാനങ്ങള്‍ വഴിയാണ്.
സാമുവല്‍ ലാങ്‌ലിയുടെ'എയ്‌റോഡ്രാം'
2500 ഓളം ഗ്ലൈഡര്‍ പറത്തി പരീക്ഷണങ്ങളില്‍ വിജയിച്ച ജര്‍മന്‍ ശാസ്ത്രജ്ഞന്‍ ഓട്ടോ ലിലിയന്തോള്‍, ആകാശയാത്രയ്ക്ക് നല്‍കിയ സംഭാവനകള്‍ നിസ്തുലമായിരുന്നു. 1896-ല്‍ ഗ്ലൈഡര്‍ തകര്‍ന്ന് മരണമടഞ്ഞ ലിലിയന്തോളിന്റെ കല്ലറയില്‍ കൊത്തിവച്ച വാക്കുകളായ'ബലിദാനങ്ങള്‍ അന്തിമവിജയത്തിന് അത്യാവശ്യ'മാണെന്നത് റൈറ്റ് സഹോദരന്മാര്‍ക്ക് വലിയ പ്രചോദനമായി. ഇവര്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും പ്രോത്സാഹനങ്ങളും നല്‍കിയ പീറ്റ്‌സ്‌ബെര്‍ഗ് സര്‍വകലാശാലയിലെ പ്രൊഫസര്‍ സാമുവല്‍ ലാങ്‌ലി (1834-1906)യും ഒക്‌ടേവ് ചാനൂട്ടും ഈ രംഗത്ത് വിസ്മരിക്കപ്പെടാത്ത പ്രതിഭകളാണ്. ലാങ്‌ലിയുടെ'എയ്‌റോഡ്രോം'രണ്ട് പ്രാവശ്യം പരീക്ഷണ പറക്കല്‍ നടത്തി. പക്ഷേ അവ'പോട്ടമാക്'നദിയിലേക്ക് കൂപ്പുകുത്തിയത് അദ്ദേഹത്തെ നിരാശനാക്കി. എന്നാല്‍1903 ഡിസംബര്‍17-ന് റൈറ്റ് സഹോദരന്മാര്‍ വിജയപ്പറക്കല്‍ നടത്തി ആകാശസഞ്ചാരം എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കി.
സ്വപ്നം സാക്ഷാത്കരിച്ച കടല്‍ത്തീരം
അന്നൊരു വ്യാഴാഴ്ചയായിരുന്നു. അമേരിക്കയിലെ നോര്‍ത്ത് കരോളിനയിലെ തീരത്ത് കിറ്റി ഹോക്ക് എന്ന ചെറു ഗ്രാമത്തിലെ ഒരു മഞ്ഞുകാലം. ഇരുപതാം നൂറ്റാണ്ട് പിറന്നിട്ടേറെയായിരുന്നില്ല. 1903 ഡിസംബര്‍17ന് സമയം രാവിലെ പത്തുമണി. നാട്ടുകാര്‍'കില്‍ ഡെവിള്‍' (ചെകുത്താന്‍ കുന്ന്) എന്നു വിളിക്കുന്ന ചുറ്റും മരങ്ങള്‍ തീരെയില്ലാത്ത ചെറിയൊരു മണല്‍ക്കുന്ന്. ഇളയ സഹോദരന്‍ ഓര്‍വില്‍ റൈറ്റ് ജ്യേഷ്ഠന്‍ വില്‍ബറിന് കൈകൊടുത്ത് പറക്കല്‍ യന്ത്രത്തില്‍ കയറി കമിഴ്ന്നുകിടന്നു.
കാണികള്‍ അഞ്ചു പേര്‍ മാത്രം. രണ്ടുപേര്‍ തൊട്ടടുത്ത ജീവരക്ഷാകേന്ദ്രത്തിലെ(ലൈഫ് സേവിങ് സ്റ്റേഷന്‍) ഗാര്‍ഡുകള്‍. ജോണ്‍ ഡാനിയലും, ഡബ്ല്യൂ,എസ് ഡോവും പിന്നെ ജോണി മൂര്‍ എന്ന പതിനേഴുകാരനെ കൂടാതെ രണ്ടുനാട്ടുകാരും. 'ഒഹിയോയിലുള്ള 'ഡെയ്ട്ടണില്‍'നിന്നുവന്ന രണ്ടു സഹോദരന്മാരിലും അവരുണ്ടാക്കിയ 'പറക്കല്‍ യന്ത്ര'ത്തിലുമാണ് കാണികളഞ്ചുപേരുടേയും ശ്രദ്ധ. അവര്‍ ശ്വാസം വിടാതെ നോക്കിനിന്നു. സ്പ്രൂ മരവും തുണിയും കൊണ്ടാണ് മൂന്നുദിവസം മുന്‍പേ പറക്കാന്‍ ശ്രമിക്കവേ താഴെവീണ'പറക്കല്‍ യന്ത്രം' ശരിയാക്കിയെടുക്കാനായത്. വലതു ചിറകിന്റെ അറ്റം പിടിച്ചുനിന്ന വില്‍ബര്‍ റൈറ്റ് ആശങ്കയോടെ ഓര്‍വിലിനെ പ്രോത്സാഹിപ്പിക്കാന്‍ കാണികളോട് ആവശ്യപ്പെട്ടു. സഹോദരന്മാരുടെ സാഹസപ്പറക്കല്‍ ക്യാമറയില്‍ പകര്‍ത്താമെന്ന് ഏറ്റിരുന്ന ജോണ്‍ ഡാനിയേല്‍ മുക്കാലിയില്‍ സ്ഥാപിച്ച ക്യാമറയുടെ സമീപത്തേയ്ക്ക് നീങ്ങി.
പത്ത് മുപ്പത്തിയഞ്ചിന് 'പറക്കല്‍ യന്ത്ര'ത്തിന്റെ എന്‍ജിന്‍ മുരള്‍ച്ചയോടെ സ്റ്റാര്‍ട്ടായി. വിമാനത്തിന്റെ രണ്ട് പ്രൊപ്പല്ലറുകള്‍ തിരിഞ്ഞു തുടങ്ങി. മണ്ണില്‍ സ്ഥാപിച്ചിരുന്ന ഒരു പാളയത്തിലൂടെ വിമാനം (റൈറ്റ് ഫ്‌ളൈയര്‍-1) മുന്നോട്ട് നീങ്ങി പൊന്തിയുയര്‍ന്നത് ധൃതഗതിയിലായിരുന്നു. ഡാനിയേല്‍ ക്യാമറ ക്ലിക്കു ചെയ്തു. ഒരു മൂന്നുമീറ്റര്‍ പൊങ്ങിയ വിമാനം പന്ത്രണ്ട് സെക്കന്‍ഡ് കഴിഞ്ഞ് 36 മീറ്റര്‍ ദൂരെ ശക്തിയോടെ നിലത്തിറങ്ങി! അന്നവിടെ വിജനപ്രദേശമായ കിറ്റിഹോക്കില്‍ സാധിച്ചത് നൂറ്റാണ്ടുകളായി പലരും കണ്ട സ്വപ്നത്തിന്റെ സാഫല്യമായിരുന്നു. കാണികള്‍ ആഹ്ലാദത്തിലാറാടി. വിമാനം ആരംഭസ്ഥാനത്തേക്ക് തള്ളിനീക്കി വീണ്ടും പറക്കാന്‍ ശ്രമം. അടുത്ത ഊഴം വില്‍ബറിന്റേത്. അന്നവര്‍ മാറി മാറി മൂന്നുപ്രാവശ്യം കൂടി പറന്നു. വില്‍ബര്‍ പറപ്പിച്ച നാലാമത്തെ പറക്കല്‍ അന്നത്തെ റെക്കോര്‍ഡായിരുന്നു. 59 സെക്കന്‍ഡില്‍ 261 മീറ്ററോളം ദൂരം! സമയം ഉച്ചയ്ക്ക് 12 മണി.
റൈറ്റ് സഹോദരന്മാര്‍ നിര്‍മിച്ച ഫ്‌ളയര്‍-1 എന്ന് പേരിട്ട വിമാനം അറ്റ്‌ലാന്റിക് തീരത്ത് നോര്‍ത്ത് കരോളിനയിലെ കിറ്റിഹോക്കില്‍ ആകാശത്തേക്ക് പറത്തി 12 മിനിട്ടുകൊണ്ട് 37 മീറ്റര്‍ ദൂരം ഇരുവരും വിമാനത്തില്‍ സഞ്ചരിച്ചു. മനുഷ്യന്റെ നൂറ്റാണ്ടുകളായുള്ള മോഹം അതോടെ പൂവണിഞ്ഞു. വിജയകരമായ ആദ്യയാത്രയ്ക്കു തുടക്കം കുറിച്ചു. റൈറ്റ് സഹോദരന്മാര്‍ തങ്ങളുടെ രണ്ടാമത്തെ പറക്കലിന് ഫ്‌ളയര്‍-2 എന്ന യന്ത്രവുമായി വീണ്ടും പരീക്ഷണം നടത്തി. ഇപ്രാവശ്യം 38 മിനിട്ട് അവര്‍ ആകാശത്തുസഞ്ചരിച്ചു. ഇതോടുകൂടി അവര്‍ വിമാനത്തിന്റെ പിതാക്കന്മാരായി. വിമാനയാത്ര രസകരമാണെങ്കിലും അപകടം നിറഞ്ഞതുകൂടിയാണ്. ദൂരത്തെയും സമയത്തെയും കൈക്കുടന്നയില്‍ നിര്‍ത്തുന്നതിന് ആകാശയാത്ര ഒരുപാട് സഹായിച്ചു. സാമൂഹിക പുരോഗതിക്ക് വിമാനയാത്രയുടെ ആരംഭം വന്‍മുന്നേറ്റം സൃഷ്ടിച്ചു.
ജീവിതരേഖ
ഇന്ത്യാനയിലെ മില്‍വില്ലില്‍ 1867-ല്‍ വില്‍ബര്‍ റൈറ്റും (1867 1912) നാലുവര്‍ഷത്തിന് ശേഷം ഓഹിയോയിലെ ഡേയ്റ്റണില്‍ ഓര്‍വില്‍ റൈറ്റും (1871 1948) ജനിച്ചു. പിതാവ് ബീഷപ്പ് മില്‍ട്ടണ്‍ റൈറ്റ് - മാതാവ് സൂസന്‍. യന്ത്രവിദ്യയില്‍ തല്പരരായിരുന്ന ഈ സഹോദരങ്ങള്‍ ചെറുപ്പകാലത്ത് ലളിതമായ കളിപ്പാട്ടങ്ങള്‍ നിര്‍മിച്ചു.1888-ല്‍ അച്ചടിച്ച യന്ത്രം നിര്‍മിച്ച അവര്‍ 1892-ല്‍ സൈക്കിള്‍ റിപ്പയര്‍ ഷോപ്പും സ്വയം രൂപകല്‍പന ചെയ്ത ഉപകരണങ്ങള്‍ കൊണ്ടുള്ള സൈക്കിളും സംവിധാനം ചെയ്തു.
യന്ത്ര സഹായമില്ലാതെ വായു യാത്ര ചെയ്തിരുന്ന സാഹസികനായ ജര്‍മന്‍ എന്‍ജിനിയര്‍ ഓട്ടോ ലിലിയന്താള്‍ 1896-ല്‍ മരിക്കുന്നതുവരെ റൈറ്റ് സഹോദരന്മാര്‍ വായു യാത്രയെക്കുറിച്ച് ഗൗരവമായി ചിന്തിച്ചിരുന്നില്ല. ആകാശയാത്ര നാളിതുവരെ കായിക വിനോദമായിരുന്നു. പക്ഷേ അതിന്റെ പ്രാദേശിക ഭാവി തിരിച്ചറിഞ്ഞ റൈറ്റ് സഹോദരന്മാര്‍ക്ക് നിരാശാജനകമായ പല പ്രതിസന്ധികളെയും നേരിടേണ്ടി വന്നു. എന്നിട്ടും അവര്‍ മുന്നേറി.1900-ല്‍ സ്വന്തം ഗ്ലൈഡര്‍ കിറ്റിഹോക്കില്‍ എത്തിച്ച അവര്‍ നിരന്തര പരിശ്രമത്തിലൂടെ15 കുതിര ശക്തിയുള്ള മോട്ടോര്‍ രൂപകല്പന ചെയ്തു.
രണ്ട് പ്രൊപ്പല്ലറുകള്‍ പ്രവര്‍ത്തിച്ചു1908-ല്‍ വില്‍ബര്‍ ഫ്രാന്‍സില്‍ വ്യോമയാത്രയിലെ പുതിയ ദൂരവും ഉയരവും കുറച്ചു. അതേസമയം ഫോര്‍ട്ട്‌മേയര്‍ എന്ന സ്ഥലത്ത് ഗവണ്‍മെന്റ് കരാറിന്റെ അടിസ്ഥാനത്തില്‍ 62 മിനിട്ട് സമയം36.6 മീറ്റര്‍ ഉയരത്തില്‍ 57പ്രാവശ്യം ചുറ്റിപ്പറന്ന് ആദ്യ'റൈറ്റ് വിമനം'പറത്തി അന്തര്‍ദേശീയ പ്രസിദ്ധനായിത്തീര്‍ന്നു. 1910-ല്‍ ഓവര്‍ റൈറ്റ് എക്‌സിബിഷന്‍ ടീമിലെ വൈമാനികരുടെ പരിശീലകനായി. അമേരിക്കന്‍ റൈറ്റ് കമ്പനിയുടെ പ്രസിഡന്റായിരുന്ന വില്‍വര്‍ 1912 മെയ് 30-ന് ഡേയ്റ്റണില്‍ അന്തരിച്ചു. ശേഷം ഓര്‍വില്‍ റൈറ്റ് കമ്പനിയുടെ നേതൃത്വം അലങ്കരിച്ചു.1948 ജനുവരി 30ന് അദ്ദേഹവും അന്തരിച്ചു.
ആദ്യ ആകാശയാത്രികന്‍
റൈറ്റ് സഹോദരന്മാരാണ് വിമാനം ആദ്യമായി പറത്തിയതെങ്കിലും ആകാശപ്പറക്കലിലെ ആദ്യ മനുഷ്യര്‍ ഇവരല്ല. 1853-ല്‍ ജോര്‍ജ് കെയ്‌ലി എന്ന സാഹസികന്‍ ഒരു ജോഡി ചിറകുള്ള ഗ്ലൈഡര്‍ രൂപകല്‍പനചെയ്ത് തന്റെ പരിചാരകനെ കയറ്റി ആകാശത്തു പറത്തി. വായുവിനേക്കാള്‍ ഭാരമുള്ള ഒരു വാഹനത്തില്‍ മനുഷ്യന്‍ നടത്തിയ ആദ്യ പറക്കലായിരുന്നു അത്. ആദ്യ മനുഷ്യ പറക്കലിന് ചെറിയ വിമാനമാണ് ഉപയോഗിച്ചതെങ്കിലും 113 വര്‍ഷത്തിനിടയില്‍ വിമാനങ്ങള്‍ക്ക് സംഭവിച്ച മാറ്റങ്ങള്‍ അതിശയിപ്പിക്കുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."