എസ് ദുര്‍ഗ: അണിയറ പ്രവര്‍ത്തകര്‍ അവഹേളിച്ചുവെന്ന് സെന്‍സര്‍ ബോര്‍ഡ്
കൊച്ചി: എസ് ദുര്‍ഗയുടെ അണിയറപ്രവര്‍ത്തകര്‍ സെന്‍സര്‍ ബോര്‍ഡിനെ അവഹേളിച്ചുവെന്ന് റീജ്യനല്‍ ഓഫിസര്‍ ഡോ. പ്രതിഭ ഹൈക്കോടതിയെ അറിയിച്ചു.
പേരു മാറ്റിയശേഷവും സെക്സി ദുര്‍ഗ എന്ന പേരില്‍ ചിത്രം പ്രദര്‍ശിപ്പിക്കാനാണ് ശ്രമിച്ചത്. സിനിമയുടെ പ്രൊമോഷണല്‍ പേജുകളിലും മറ്റും സെക്സി ദുര്‍ഗ എന്ന പേരുതന്നെയാണ് ഉപയോഗിക്കുന്നത്. ഇതു മറച്ചുവച്ചാണ് ഹരജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.
സെന്‍സര്‍ ബോര്‍ഡിന്റെ ലക്ഷ്യങ്ങളെ മറികടക്കാനാണ് ഹരജിക്കാര്‍ ശ്രമിക്കുന്നത്. സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിക്കായി ചിത്രം സമര്‍പ്പിച്ചപ്പോള്‍ സെക്സി ദുര്‍ഗ എന്ന പേരു മാറ്റാന്‍ നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് എസ് ദുര്‍ഗ എന്നാക്കുകയും ചെയ്തു. എന്നാല്‍, വീണ്ടും സെക്സി ദുര്‍ഗയെന്ന രീതിയിലാണ് ചിത്രത്തിന്റെ പ്രചാരണം നടന്നതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
നേരത്തെ ഈ ചിത്രത്തിന് ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശനാനുമതി നിഷേധിച്ചതിനെതിരേ ഹരജി നല്‍കിയിരുന്നു. ഇത് പരിഗണിച്ച ഹൈക്കോടതി ജൂറി അംഗങ്ങള്‍ ചിത്രംകണ്ട് അനുമതി നല്കുന്ന കാര്യം തീരുമാനിക്കട്ടെയെന്ന് നിര്‍ദേശിച്ചിരുന്നു.
സിനിമക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചതിനെതിരേ സംവിധായകന് സനല്‍കുമാര്‍ ശശിധരനും നിര്‍മാതാവ് ഷാജി മാത്യുവും നല്കിയ ഹരജിയിലാണ് ഡോ. പ്രതിഭ സത്യവാങ്മൂലം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."