ഹിന്ദുവിധവകളുടെ കാര്യത്തില്‍ കേന്ദ്ര നിലപാടെന്തെന്ന് സമാജ്വാദി പാര്‍ട്ടി
ന്യൂഡല്‍ഹി: മുസ്ലിം സ്ത്രീകളെക്കുറിച്ച് വേവലാതിപ്പെടുന്ന കേന്ദ്ര സര്‍ക്കാരും ബി.ജെ.പിയും രാജ്യത്തെ ഹിന്ദു വിധവകളുടെ കാര്യത്തില്‍ എന്ത് നിലപാട് സ്വീകരിക്കുന്നുവെന്ന് സമാജ് വാദി പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി രമാശങ്കര്‍ വിദ്യാര്‍ഥി.
മുസ്ലിം സ്ത്രീകളെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ വേവലാതിപ്പെടുകയാണ്. എന്നാല്‍ രാജ്യത്തെ ഹൈന്ദവ സംരക്ഷകരെന്ന് അവകാശപ്പെടുന്നവര്‍ മോശം സാഹചര്യത്തില്‍ ജീവിക്കേണ്ടിവരുന്ന ഹിന്ദു വിധവകളെക്കുറിച്ച് എന്തുകൊണ്ട് നിശബ്ധത പാലിക്കുന്നുവെന്നും അദ്ദേഹം ചോദിക്കുന്നു. വിവിധ സാമൂഹിക പദ്ധതികളില്‍ നിന്ന് ഇവര്‍ പുറന്തള്ളപ്പെടുകയാണ്. ഇവര്‍ക്ക് സാമൂഹികാന്തരീക്ഷത്തില്‍ തുല്യനീതി ഉറപ്പാക്കാനെങ്കിലും കേന്ദ്രത്തിന് കഴിയണം.
തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായി കപില്‍ സിബലും മണിശങ്കര്‍ അയ്യരും നടത്തിയ വിവാദ പരാമര്‍ശങ്ങളാണ് ഗുജറാത്തില്‍ കോണ്‍ഗ്രസിനെ പരാജയത്തിലേക്കെത്തിച്ചത്.
അവരുടെ പരാമര്‍ശങ്ങള്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ബി.ജെ.പിക്ക് സഹായകമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."