അറവുമാലിന്യം കൊണ്ടു പൊറുതിമുട്ടി
അറവുമാലിന്യം സംസ്‌കരിക്കുന്നതിനു പകരം റോഡിലും ജനവാസകേന്ദ്രങ്ങളിലും തള്ളുന്ന പ്രവണത കൂടിക്കൊണ്ടിരിക്കുകയാണ്. ഇരുട്ടിന്റെ മറവില്‍ ചെയ്യുന്ന ഈ പാതകം പലപ്പോഴും പിടിക്കപ്പെടുന്നുണ്ടെങ്കിലും അവസാനിക്കുന്നില്ല. പല റോഡിലൂടെയും മൂക്കുപൊത്താതെ യാത്ര ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്. മലപ്പുറം ജില്ലയിലാണ് ഈ പ്രവണത കൂടുതല്‍.
കുടിവെള്ള സംഭരണികള്‍ക്കരികിലും ജലാശയങ്ങളിലും നിക്ഷേപിക്കുന്ന അറവുമാലിന്യം കാരണം സമീപവാസികള്‍ അനുഭവിക്കേണ്ടി വരുന്ന പ്രയാസം ചെറുതല്ല. കുറ്റകൃത്യങ്ങള്‍ക്കു മതിയായ ശിക്ഷ ലഭിക്കാത്തതാണ് ഈ പ്രവണത വര്‍ധിക്കാന്‍ കാരണം. കുറ്റകൃത്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താതെ വിട്ടയക്കുന്നതാണു മറ്റൊരു കാരണം. നമ്മുടെ നാട്ടിലെ മത, സാമൂഹിക, സാംസ്‌കാരിക സംഘടനകള്‍ ഇതിനെതിരേ ശക്തമായ നിലപാടെടുക്കണം. ഒരു പ്രദേശം ചീഞ്ഞു നാറുമ്പോള്‍ അന്നാട്ടിലെ ക്ലബുകള്‍ക്കുമുണ്ട് സാമൂഹികമായ ചില ബാധ്യതകള്‍.
സി. സെയ്തലവി, പറമ്പില്‍പ്പീടിക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."