HOME
DETAILS
MAL
ബഹുസ്വരതയെ അംഗീകരിക്കാത്തവര്‍ക്ക് നിലനില്‍പ്പില്ല: മണിശങ്കര്‍ അയ്യര്‍
backup
December 20 2017 | 21:12 PM
മലപ്പുറം: രാജ്യത്തിന്റെ ബഹുസ്വരതയും വൈവിധ്യങ്ങളും അംഗീകരിക്കാതെ നെഹ്റു വിഭാവനം ചെയ്ത പാതയില്‍ തുടരാനാകില്ലെന്ന് മുന്‍ കേന്ദ്രമന്ത്രി മണിശങ്കര്‍ അയ്യര്‍. ഇന്ത്യയുടെ പാരമ്പര്യം സഹിഷ്ണുതയുടെതാണെന്നും ഇതില്‍ എല്ലാ മതങ്ങളുടെയും സംഭാവനകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം ഗവ.കേളജ് ഇംഗ്ലീഷ് വിഭാഗം നടത്തിയ ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പല മതങ്ങളും ചിന്താധാരകളും ഉള്ളപ്പോഴും രാജ്യത്തിനായി ഒന്നിച്ച് നില്ക്കാനാകണമെന്നാണ് നെഹ്റുവിന്റെ കാഴ്ചപ്പാട്. രാജ്യത്തെ 90 ശതമാനം പേരും ഇന്നും കോണ്‍ഗ്രസിനെ നെഞ്ചേറ്റുന്നവരാണ്. അതുകൊണ്ടുതന്നെ കോണ്‍ഗ്രസിന് തിരിച്ചുവരവ് സാധ്യമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."