ഉമ്മന്‍ ചാണ്ടി ബഹ്‌റൈനില്‍; ഒഐസിസി ദേശീയ ദിനാഘോഷം ഇന്ന്
മനാമ: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി ബഹ്‌റൈനിലെത്തി.
കഴിഞ്ഞ ദിവസം അര്‍ധരാത്രി ബഹ്‌റൈന്‍ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടിലെത്തിയ അദ്ദേഹത്തിന് കോണ്‍ഗ്രസ്സ് നേതാക്കളും പ്രവര്‍ത്തകരും ഉജ്ജ്വലസ്വീകരണമാണ് നല്‍കിയത്.
ബഹ്‌റൈനിലെ യു.ഡി.എഫ് അനുഭാവികളായ നിരവധി പ്രവാസി മലയാളികളും അദ്ദേഹത്തെ സ്വീകരിക്കാനായി എയര്‍പോര്‍ട്ടിലെത്തിയിരുന്നു. രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതിനു പിന്നാലെയുള്ള മുതിര്‍ന്ന നേതാവിന്റെ ബഹ്‌റൈന്‍ സന്ദര്‍ശനം യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നല്‍കിയ ആവേശം സ്വീകരണ പരിപാടിയിലുടനീളം പ്രകടമായിരുന്നു.
വ്യാഴാഴ്ച്ച വൈകിട്ട് 7 മണിക്ക് ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ ബഹ്‌റൈന്‍ ഒഐസിസി ദേശീയ കമ്മിറ്റി സംഘടിപ്പിക്കുന്ന ദേശീയ ദിനാഘോഷ പരിപാടിയില്‍ പങ്കെടുക്കാനാണ് പ്രധാനമായും ഉമ്മന്‍ചാണ്ടി എത്തിയത്. കൂടാതെ അടുത്ത ദിവസം ബഹ്‌റൈനിലെ കെ.എം.സി.സി അടക്കമുള്ള വിവിധ സംഘടനകള്‍ സംഘടിപ്പിക്കുന്ന പരിപാടികളിലും അദ്ദേഹം പങ്കെടുക്കും.
[caption id="attachment_465511" align="alignleft" width="630"] ദ്വിദിന സന്ദര്‍ശനത്തിനായി ബഹ്റൈനിലെത്തിയ ഉമ്മന്‍ചാണ്ടിക്ക് എയര്‍പോര്‍ട്ടില്‍ നല്‍കിയ സ്വീകരണത്തില്‍ നിന്ന്..[/caption]ബഹ്‌റൈനിലെ പ്രവാസി സമൂഹം ഏറെ പ്രതീക്ഷയോടെയാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനത്തെ നോക്കി കാണുന്നത്. രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന സന്ദര്‍ശനത്തിനിടെ ബഹ്‌റൈന്‍ ഭരണാധികാരികളുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തും. പ്രവാസികളുമായി ബന്ധപ്പെട്ട സുപ്രധാന പ്രശ്‌നങ്ങള്‍ അധികൃതരുടെ മുന്‍പിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
താന്‍ വിജയകരമായി നടപ്പാക്കിയ ജനസമ്പര്‍ക്ക പരിപാടിക്ക് ഐക്യരാഷ്ട്ര സഭ സല്‍കിയ അവാര്‍ഡ് ഏറ്റു വാങ്ങാനാണ് അവസാനമായി ഉമ്മന്‍ചാണ്ടി ബഹ്‌റൈനിലെത്തിയിരുന്നത്. ഇതിനു ശേഷമാണ് നാട്ടില്‍ വിവിധ വിവാദ വിഷയങ്ങള്‍ ഉയര്‍ന്നു വന്നതും ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് അധികാരമൊഴിഞ്ഞതും.
ഇത്തവണ ബഹ്‌റൈന്‍ ദേശീയ ദിനാഘോഷ പരിപാടികളുടെ ഭാഗമായി നടക്കുന്ന ഉമ്മന്‍ചാണ്ടിയുടെ ബഹ്‌റൈന്‍ സന്ദര്‍ശനവും ആഘോഷപരിപാടികളും ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് ബഹ്‌റൈന്‍ ഒഐസിസി ദേശീയ കമ്മറ്റി. വ്യാഴാഴ്ച വൈകിട്ട് 7 മണിക്ക് ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ നടക്കുന്ന 'ഉമ്മന്‍ ചാണ്ടിയോടൊപ്പം' പരിപാടിയുടെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.
ഉമ്മന്‍ ചാണ്ടി മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങില്‍ നിരവധി സ്വദേശി പ്രമുഖരും ബഹ്‌റൈനിലെ വിവിധ സാമൂഹ്യ സാംസ്‌കാരിക സംഘടനാ പ്രതിനിധികളും പങ്കെടുക്കും.
ഇതോടൊപ്പം ബഹ്‌റൈന്‍ കേരളീയ സമാജം കേരളത്തില്‍ നിരധനരായവര്‍ക്കു നിര്‍മിച്ചു നല്‍കുന്ന ഭവന പദ്ധതിയുമായി ചേര്‍ന്നു ഒഐസിസി നിര്‍മിക്കുന്ന വീടിന്റെ പ്രഖ്യാപനവും ഈ വേദിയില്‍വച്ച് ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും. തുടര്‍ന്ന് 'താങ്ക്‌സ് ബഹ്‌റൈന്‍' എന്ന പേരില്‍ കലാപരിപാടികളും നടക്കും. ശേഷം ഒ ഐ സി സി ദേശീയ കമ്മിറ്റിയുടെ സഖയ്യ ഓഫീസ് ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."