HOME
DETAILS
MAL
2ജി വിധി കോണ്‍ഗ്രസ് ബഹുമതിയായി കണക്കാക്കുന്നു- പരിഹസിച്ച് അരുണ്‍ ജയ്റ്റ്‌ലി
backup
December 21 2017 | 09:12 AM
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ അഴിമതിക്കേസിലെ പ്രതികളെ വെറുതെ വിട്ട വിധി കോണ്‍ഗ്രസ് ഒരു ബഹുമതിയായാണ് കാണുന്നതെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ' കോണ്‍ഗ്രസ് ഒരു വലിയ ബഹുമതിയായാണ് വിധിയെ കാണുന്നത്. അവരുടെ സത്യസന്ധമായ നയങ്ങള്‍ക്കു ലഭിച്ച സര്‍ട്ടിഫിക്കറ്റാണിതെന്നാണ് വാദം. യു.പി.എ സ്‌പെക്ട്രം നയം അഴിമതിയും വഞ്ചനയും നിറഞ്ഞതാണെന്ന് 2012 ഫെബ്രുവരിയില്‍ സുപ്രിം കോടതി നിരീക്ഷിച്ചതാണ്. അഴിമതിയുണ്ടെന്ന് കണ്ടെത്തിയതിനാലാണ് സ്‌പെക്ട്രം വിതരണം ചെയ്തത് സുപ്രിം കോടതി റദ്ദാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."