HOME
DETAILS

ഇന്ത്യയുടെ സംസ്‌കാരം ഏതെങ്കിലും വംശത്തിന്റെയോ മതത്തിന്റെയോ പേരില്‍ അവകാശപ്പെട്ടതല്ല: സി.കെ.ജി വൈദ്യര്‍

  
backup
August 16 2016 | 17:08 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b4%be%e0%b4%b0%e0%b4%82-%e0%b4%8f%e0%b4%a4%e0%b5%86


തൃപ്രയാര്‍: ഇന്ത്യയുടെ സംസ്‌കാരം ഏതെങ്കിലും വംശത്തിന്റെയോ മതത്തിന്റെയോ പേരില്‍ അവകാശപ്പെട്ടതല്ലെന്ന് സ്വാതന്ത്ര്യ സമര സേനാനി സി.കെ.ജി വൈദ്യര്‍. വൈജാത്യങ്ങളാണ് ഇന്ത്യയുടെ സവിശേഷത.
വൈവിദ്യങ്ങളും നാനാത്വത്തിലുള്ള ഏകത്വവും തകര്‍ക്കപ്പെട്ടാല്‍ തകരുന്നതു രാജ്യമായിരിക്കും.സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് പോയ തലമുറ ജീവന്‍പോലും വെടിഞ്ഞത്. എല്ലാവര്‍ക്കും ഭയംകൂടാതെ ജിവിക്കുവാനുള്ള സാഹചര്യമൊരുക്കാന്‍ ഭരണകൂടത്തിനു ബാധ്യതയുണ്ട്. മതത്തിന്റെയും ജാതിയുടേയും ഗോത്രങ്ങളുടേയും പേരില്‍ രാജ്യത്തെ ഭിന്നിപ്പിക്കുന്നതിനും ചോരപ്പുഴകള്‍ തീര്‍ക്കുന്നതിനും ദുഷ്ശക്തികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പുതിയ തലമുറ ഗാന്ധിയന്‍ മാര്‍ഗ്ഗത്തില്‍ പ്രതിരോധം തീര്‍ക്കണമെന്നും സി.കെ.ജി അഭിപ്രായപ്പെട്ടു.
മണപ്പുറത്ത് ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ഏക സ്വതന്ത്ര സമര സേനാനിയും നവതിയുടെ നിറവില്‍ നില്‍ക്കുന്ന സി.കെ.ജിയെ ആദരിക്കുന്നതിനുമെത്തിയ തൃത്തല്ലൂര്‍ കെ.എം.എച്ച്.എം ബനാത് അനാഥ അഗതി  മന്ദിരത്തിലെ വിദ്യാര്‍ഥികളോട് സംസാരിക്കുകയായിരുന്നു സി.കെ.ജി. വിദ്യാര്‍ഥികളുമായി ഏറെ നേരം സംസാരിച്ച സി.കെ.ജി സ്വതന്ത്ര്യ സമരാനുഭവങ്ങളും കുട്ടികളുമായി പങ്കുവെച്ചു. ബക്കര്‍ മേത്തല, സമദ് പൂക്കാട് എന്നിവര്‍ രചിച്ച് ജയചന്ദ്രന്‍ വലപ്പാട് ചിട്ടപ്പെടുത്തിയ ദേശ ഭക്തി ഗാനങ്ങള്‍ കുട്ടികള്‍ ആലപിച്ചു. സി.കെ.ജിയുടെ വീട്ടുമുറ്റത്ത് നടന്ന ചടങ്ങില്‍ കെ.എം.എച്ച്.എം സെക്രട്ടറി സി.എ മുഹമ്മദ് റഷീദ് അധ്യക്ഷനായി.
ഉമര്‍ ബാഖവി പഴയന്നൂര്‍, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വിനു, വൈസ് പ്രസിഡന്റ്  കെ.എ ഷൗക്കത്തലി, കെ.എം.എച്ച്.എം വര്‍ക്കിംഗ് പ്രസിഡന്റ് എ.കെ അബ്ദുള്‍ ഖാദര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഘര്‍ഷം തടയുന്നതില്‍ പരാജയപ്പെട്ടു, പരിഹരിക്കാന്‍ ആത്മാര്‍ഥമായി ഇടപെടണം; കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ ആര്‍.എസ്.എസും എ.ബി.വി.പിയും  

National
  •  23 days ago
No Image

അഞ്ച് തസ്തികകളില്‍ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാന്‍ പി.എസ്.സി

Kerala
  •  23 days ago
No Image

മുനമ്പം വഖ്ഫ് ഭൂമി: വേഗം പരിഹരിക്കണമെന്ന് സാദിഖലി തങ്ങള്‍  

Kerala
  •  23 days ago
No Image

വയനാട് തിരുനെല്ലിയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരുക്ക്

Kerala
  •  23 days ago
No Image

ശബരിമല: തത്സമയ ഓൺലൈൻ ബുക്കിങ് മൂന്നു കേന്ദ്രങ്ങളിൽ

Kerala
  •  23 days ago
No Image

കരിപ്പൂർ റെസ നിർമാണം: മണ്ണെടുപ്പ് സ്ഥലം ജിയോളജി വിഭാഗം പരിശോധിക്കും

Kerala
  •  23 days ago
No Image

ഇന്ന് റേഷന്‍ കടയടപ്പ് സമരം

Kerala
  •  23 days ago
No Image

ജിസാറ്റുമായി പറന്നുയര്‍ന്ന് മസ്‌ക്കിന്റെ ഫാല്‍ക്കണ്‍; വിക്ഷേപണം വിജയം, ചരിത്രം കുറിച്ച് ഐ.എസ്.ആര്‍.ഒ 

Science
  •  23 days ago
No Image

പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം; തലയ്ക്കും ചെവിക്കും പരിക്കേറ്റു

Kerala
  •  24 days ago
No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  24 days ago