വദ്രയുടെ സ്ഥാപനത്തിലെ രണ്ടുപേരെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തു
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ബിക്കാനീര്‍ ഭൂമി ഇടപാട് കേസില്‍ സോണിയാഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വദ്രയുടെ കമ്പനിയിലെ രണ്ടു ജിവനക്കാരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു.
പണതട്ടിപ്പ് കേസില്‍ റോബര്‍ട്ട് വദ്രയുടെ ഉടമസ്ഥതയിലുള്ള സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റിക്ക് എന്‍ഫോഴ്‌സ്‌മെന്റ് നേരത്തെ നോട്ടിസയച്ചിരുന്നു. കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തികരേഖകള്‍ സമര്‍പ്പിക്കാന്‍ അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്.
കമ്പനിയുടെ അംഗീകൃതപ്രതിനിധിയായ മേഹഷ്‌നഗറുമായി ബന്ധമുള്ള ജയപ്രകാശ് ബഗര്‍വ്, അശോക്കുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് ഇ.ഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഭൂമി ഇടപാടിനായി മഹേഷ് ഇടനിലക്കാരനായി ഉപയോഗിച്ച ആളാണ് അശോക്കുമാര്‍ എന്നാണ് ഇ.ഡി ആരോപിക്കുന്നത്. നേരത്തെ രാജസ്ഥാനിലും മറ്റിടങ്ങളിലും എന്‍ഫോഴ്‌സ്‌മെന്റ് നടത്തിയ റെയ്ഡുകളില്‍ നിരവധി രേഖകള്‍ പിടിച്ചെടുത്തിരുന്നു.
ബിക്കാനീര്‍ ജില്ലയിലെ കൊളായത് മേഖലയില്‍ 275 ഏക്കര്‍ ഭൂമി വ്യാജരേഖ ചമച്ച് വാങ്ങിയതുമായി ബന്ധപ്പെട്ടാണ് കേസ്. 2010ല്‍ ആണ് സ്‌കൈലൈന്‍ ഹോസ്പിറ്റാലിറ്റി സ്ഥലം വാങ്ങുന്നത്. ഈ സ്ഥലം 2012ല്‍ വില്‍പന നടത്തുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."