പുജിമോന്റിന്റെ ആവശ്യം നിരസിച്ച് പ്രധാനമന്ത്രി
മഡ്രിഡ്: കാറ്റലോണിയന്‍ ഇടക്കാല തെരഞ്ഞെടുപ്പില്‍ വിജയിച്ചതിനെ തുടര്‍ന്ന് രാജ്യത്തിന് പുറത്ത് സംഭാഷണം നടത്തണമെന്ന വിമത നേതാവ് പുജിമോന്റിന്റെ ആവശ്യം സ്പെയിന് പ്രധാനമന്ത്രി നിരസിച്ചു. കാറ്റലോണിയന്‍ സര്‍ക്കാരിന് നേതൃത്വം നല്കുന്ന ആരുമായും ചര്‍ച്ചക്ക് തയാറാണെന്നും എന്നാല്‍ രാജ്യത്തിന് പുറത്തുനിന്ന് സാധ്യമല്ലെന്നും മരിനോ രാജോയ് പറഞ്ഞു.
ഇന്നലെ നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ബ്രസല്‍സിലോ മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലോ ചര്‍ച്ചക്ക് വേദിയാക്കാനാണ് പുജിമോന്റ് ആവശ്യപ്പെട്ടത്. എന്നാല്‍ പ്രധാനമന്ത്രി പുജിമോന്റിന്റെ പേര് പരാമര്‍ശിക്കാതെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കാറ്റലോണിയ സ്പെയിനിന്റെ ഭാഗമായിരിക്കെ സ്വയം ഭരണത്തിന് ആഗ്രഹിക്കുന്ന ഇന്‍സ് അരിമാഡസിന്റെ സിറ്റിസണ്‍ പാര്‍ട്ടിയാണ് ഇടക്കാല വോട്ടെടുടുപ്പില് വിജയിച്ചത്. കാറ്റലോണിയയിലെ ഏറ്റവും വലിയ പാര്‍ട്ടി സിറ്റിസണ്‍ പാര്‍ട്ടിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."