മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്! ജീവഹാനിയുണ്ടാക്കിയാല്‍ ഇനി ഏഴുവര്‍ഷം തടവ്
ന്യൂഡല്‍ഹി: മദ്യപിച്ച് വാഹനമോടിച്ച് മരണത്തിനിടയാക്കുന്നവര്‍ക്ക് ഇനി ഏഴു വര്‍ഷം തടവ്. കൂടാതെ റജിസ്‌ട്രേഷന്‍ സമയത്ത് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് വേണമെന്നതും നിര്‍ബന്ധമാക്കുന്നുണ്ട്.
നിലവില്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കുന്നവര്‍ക്ക് രണ്ടുവര്‍ഷം തടവും പിഴയുമാണ് ശിക്ഷ. ഇത്തരം കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷ അപര്യാപ്തമാണെന്നുംശിക്ഷ കൂടുതല്‍ കഠിനമാക്കണമെന്നും സുപ്രിംകോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
നേരത്തെ വിഷയം പരിഗണിച്ച സ്റ്റാന്‍ഡിങ് കമ്മിറ്റി മദ്യപിച്ച് വാഹനമോടിക്കുകയും ഒരാളുടെ മരണത്തിന് ഇടയാക്കുകയും ചെയ്യുന്നത് കുറ്റകരമായ കുറ്റകൃത്യമായി കണക്കിലെടുത്ത് 10 വര്‍ഷം കഠിന തടവുനല്‍കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു.
അതുപോലെ വാഹനങ്ങള്‍ക്ക് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കണമെന്നും നിര്‍ദേശമുണ്ട്. എന്നാല്‍ നിലവില്‍ രാജ്യത്ത് ഉപയോഗിക്കുന്ന പകുതി വാഹനങ്ങള്‍ക്കും തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ഇല്ല.
മോട്ടോര്‍ വാഹന നികുതി ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച് പാര്‍ലമെന്റില്‍ സെലക്ട് കമ്മിറ്റി ഇന്നലെ രാജ്യസഭയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട പതിനഞ്ചോളം വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ്അതിലൊന്നാണ് മദ്യപിച്ച് വാഹനമോടിച്ച് ജീവഹാനി വരുത്തിയാല്‍ ശിഷ ഏഴുവര്‍ഷമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."