HOME
DETAILS
MAL
ഗതാഗതക്കുരുക്ക്: വയനാട് ചുരത്തില്‍ വാഹനങ്ങള്‍ കുടുങ്ങി
backup
December 24 2017 | 01:12 AM
താമരശേരി: കോഴിക്കോടുനിന്നു ബംഗളൂരുവിലേക്ക് പോകുകയായിരുന്ന സ്കാനിയ ബസ് ചുരത്തില്‍ കുടുങ്ങിയത് ഗതാഗതക്കുരുക്കിന് ഇടയാക്കി. ചുരം ഏഴാംവളവിലാണ് ബസ് കുടുങ്ങിയത്.
ഇതേത്തുടര്‍ന്ന് ഇന്നലെ രാവിലെ ഏഴിന് തുടങ്ങിയ ഗതാഗത സ്തംഭനം വൈകിട്ട് വരെ നീണ്ടു. ഇതേസമയം, ചുരം ആറാംവളവിനു മുകളില്‍ ചരക്ക് ലോറി അകപ്പെട്ടതും ഗതാഗത തടസം ഇരട്ടിയാക്കി. ഗതാഗത തടസത്തെ തുടര്‍ന്ന് മണിക്കൂറുകളോളം യാത്രക്കാര്‍ വെള്ളവും ഭക്ഷണവും ലഭിക്കാതെ ദുരിതത്തിലായി.
പൊട്ടിപ്പൊളിഞ്ഞ ചുരത്തിലെ വളവുകളില്‍ വീതികൂട്ടി അറ്റകുറ്റ പണികള്‍ നടത്തണമെന്ന ആവശ്യത്തിന് അധികൃതര്‍ ചെവികൊടുക്കാത്തതാണ് ചുരത്തില്‍ നിത്യവും ഗതാഗത സ്തംഭനം തുടരാന്‍ കാരണം. ഇരുചക്രവാഹനങ്ങള്‍ക്ക് പോലും കടന്നുപോകാന്‍ കഴിയാത്ത രീതിയിലാണ് ഇന്നലെ ഗതാഗത സ്തംഭനമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."