HOME
DETAILS
MAL
നഗരസഭകളില്‍ ഇന്റലിജന്റ് സോഫ്റ്റ്വെയര് കൊണ്ടുവരും: മന്ത്രി
backup
December 24 2017 | 20:12 PM
പറവൂര്‍: കെട്ടിട നമ്പര്‍ നല്‍കുന്നതിനുള്ള കാലതാമസം ഒഴിവാക്കാന്‍ നഗരസഭകളില്‍ ഇന്റലിജന്റ് സോഫ്റ്റ്വെയര് നടപ്പാക്കുമെന്ന് മന്ത്രി കെ.ടി ജലീല്‍. പറവൂര്‍ നഗരസഭ തദ്ദേശ മിത്രം ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച കോട്ടക്കകം ബസ് ടെര്‍മിനലിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഒരുവര്‍ഷംകൊണ്ട് സംസ്ഥാനത്തെ എല്ലാ നഗരസഭകളിലും ഇന്റലിജന്റ് സോഫ്റ്റ്വെയര് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
വി.ഡി സതീശന് എം.എല്‍.എ അധ്യക്ഷനായി. നഗരസഭാ ചെയര്മാന് രമേഷ് ഡി. കുറുപ്പ്, കെ.പി ധനപാലന്, ജസ്സി രാജു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."