പാക്-അഫ്ഗാന് അതിര്‍ത്തിയില്‍ യു.എസ് ഡ്രോണ്‍ ആക്രമണം; രണ്ടു തീവ്രവാദികള്‍ കൊല്ലപ്പെട്ടു
പെഷവാര്‍: പാകിസ്താന്-അഫ്ഗാനിസ്താന് അതിര്‍ത്തിയില്‍ അമേരിക്കയുടെ ഡ്രോണ്‍ ആക്രമണം. രണ്ട് മിസൈലുകളാണ് വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ പതിച്ചത്. സംഭവത്തില്‍ രണ്ടു തീവ്രവാദികള്‍ കൊല്ലപ്പെട്ടു. തീവ്രവാദികളിലൊരാള്‍ താലിബാനുമായി സഖ്യത്തിലുള്ള ഹഖാനി ശൃംഖലയുടെ കമാന്‍ഡര്‍ ജാമിഉദ്ദീനാണ്. അതേസമയം ജാമിഉദ്ദീന് മാത്രമാണ് കൊല്ലപ്പെട്ടതെന്നും സഹായികളാരും കൊല്ലപ്പെട്ടിട്ടില്ലെന്നും ഹഖാനി ഗ്രൂപ്പ് അറിയിച്ചു.
കാറില്‍ സഞ്ചരിക്കവെയാണ് ജാമിഉദ്ദീന് കൊല്ലപ്പെട്ടതെന്നും ഹഖാനി വൃത്തങ്ങള്‍ അറിയിച്ചു. പാകിസ്താന് അതിര്ത്തിക്കുള്ളിലാണോ അഫ്ഗാനിസ്താന് അതിര്ത്തിക്കുള്ളിലാണോ ഡ്രോണ്‍ പതിച്ചതെന്ന് വ്യക്തമല്ല. എന്നാല്‍ പാകിസ്താന്റെ അതിര്‍ത്തിക്കുള്ളിലാണ് ഡ്രോണ്‍ പതിച്ചതെന്നാണ് ദൃക്സാക്ഷികള്‍ നല്കുന്ന വിവരം. പാകിസ്താനിലെ ഖുറം മേഖലയിലാണ് ആക്രമണം നടന്നതെന്നാണ് പാക് വൃത്തങ്ങള്‍ പറയുന്നത്.
മുന്‍പും ഈ മേഖലയില്‍ അമേരിക്കയുടെ ഡ്രോണ്‍ ആക്രമണമുണ്ടായിട്ടുണ്ട്.
കഴിഞ്ഞ മാസം ഹഖാനി ശൃംഖലക്കു നേരെയുണ്ടായ യു.എസ് ഡ്രോണ്‍ ആക്രമണത്തില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. താലിബാന് അടക്കമുള്ള ഭീകരസംഘടനകള്‍ക്ക് പാകിസ്താന് സഹായം ചെയ്തുകൊടുക്കുന്നു എന്നാരോപിച്ചാണ് യു.എസ് ആക്രമണം. യു.എസിന്റെ താല്പര്യത്തിന് വിരുദ്ധമായി അഫ്ഗാനിസ്താനില്‍ നിരവധി തട്ടിക്കൊണ്ടുപോകല്‍ നടത്തിയിട്ടുള്ള ശൃംഖലയാണ് ഹഖാനി.
ഇന്ത്യയുടെ താല്പര്യങ്ങള്ക്ക് വിരുദ്ധമായും നിരവധി ആക്രമണങ്ങള്‍ നടത്തിയതിന് പഴി കേട്ടിട്ടുള്ള സംഘടനയാണ് ഹഖാനി. 2008ല്‍ കാബൂളില്‍ 58 പേര് കൊല്ലപ്പെട്ട ബോംബാക്രമണത്തിനു പിന്നിലും ഹഖാനി ഗ്രൂപ്പാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."