HOME
DETAILS
MAL
നടി പാര്‍വതിയുടെ പരാമര്‍ശത്തെ അസഹിഷ്ണുതയോടെ കാണുന്നത് തെറ്റ്: മന്ത്രി
backup
December 29 2017 | 00:12 AM
കാഞ്ഞങ്ങാട്: കസബ സിനിമയെക്കുറിച്ച് നടി പാര്‍വതി നടത്തിയ പരാമര്‍ശത്തെ അസഹിഷ്ണുതയോടെ സമീപിക്കുന്നത് തെറ്റെന്ന് മന്ത്രി എ.കെ ബാലന്. പട്ടികവര്‍ഗ വികസന വകുപ്പിന്റെ സര്‍ഗോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാര്‍വതി അഭിപ്രായം പറഞ്ഞതില്‍ ഒരു തെറ്റുമില്ല. മമ്മൂട്ടിയെ അവര്‍ വിമര്‍ശിച്ചിട്ടില്ല. ചിത്രത്തിലെ സ്ത്രീത്വത്തെ അപമാനിക്കുന്നതെന്ന് തോന്നുന്ന രംഗങ്ങളെയാണ് വിമര്‍ശിച്ചത്.
അത് അവിടെ അവസാനിക്കേണ്ടതിനു പകരം സാമൂഹ്യമാധ്യമങ്ങളിലൂടെ ചിലര്‍ വിവാദമുണ്ടാക്കുന്നത് ശരിയല്ല. തിരുവനന്തപുരത്ത് ഫിലിം സിറ്റി കോംപ്ലക്സ് നിര്‍മിക്കുന്നതിന് നഗരമധ്യത്തില്‍ സ്ഥലം ലഭ്യമാകാത്തതുകൊണ്ടാണ് ചിത്രാഞ്ജലി സ്റ്റുഡിയോ സ്ഥിതിചെയ്യുന്ന പ്രദേശത്തെ 15 ഏക്കര്‍ ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."