HOME
DETAILS
MAL
കണക്കുകളില്‍ വൈരുധ്യമില്ലെന്ന് മേഴ്സിക്കുട്ടിയമ്മ
backup
December 29 2017 | 00:12 AM
തൊടുപുഴ: ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ കണക്കുകളില്‍ വൈരുധ്യമില്ലെന്ന് ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ.
പാര്‍ലമെന്റില്‍ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന് പറഞ്ഞത് ഡിസംബര്‍ 20 വരെയുള്ള കണക്കാണ്. അതിനുശേഷം നിരവധിപേര്‍ തിരിച്ചെത്തി. ശ്രദ്ധ പിടിച്ചുപറ്റാന്‍ വിവാദങ്ങളുണ്ടാക്കുന്നത് നിര്‍ഭാഗ്യകരമാണ്. ദുരന്തങ്ങള്‍ ഇത്തരത്തില്‍ ആഘോഷിക്കുന്നതു ശരിയല്ലെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."