HOME
DETAILS
MAL
ലാവലിന്‍കേസ്: സി.ബി.ഐയുടെ ഹരജി ജനുവരി പത്തിന് പരിഗണിക്കും
backup
December 29 2017 | 07:12 AM
ന്യൂഡല്‍ഹി: ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ വിധിക്കെതിരെ സി.ബി.ഐ നല്‍കിയ ഹരജി സുപ്രിം കോടതി ജനുവരി പത്തിന് പരിഗണിക്കും. ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ചായിരിക്കും ഹരജി പരിഗണിക്കുക.
കേസില്‍ പിണറായി ഉള്‍പെടെ ഏഴ് പ്രതികളെ കുറ്റവമുക്തരാക്കിയ തിരുവനന്തപുരം സി.ബി.ഐ കോടതി വിധി ഹൈക്കോടതി ശരി വച്ചിരുന്നു. ഇതിനെതിരെയാണ് സി.ബി.ഐ സുപ്രിം കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."