HOME
DETAILS

യമനില്‍ ശക്തമായ വ്യോമാക്രമണം: മിസൈല്‍കേന്ദ്രങ്ങള്‍ തകര്‍ത്തു

  
backup
December 30 2017 | 08:12 AM

%ef%bb%bf%e0%b4%af%e0%b4%ae%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b6%e0%b4%95%e0%b5%8d%e0%b4%a4%e0%b4%ae%e0%b4%be%e0%b4%af-%e0%b4%b5%e0%b5%8d%e0%b4%af%e0%b5%87%e0%b4%be%e0%b4%ae%e0%b4%be

 

റിയാദ്: യമനില്‍ അറബ്യ സഖ്യസേന വ്യോമാക്രമണം ശക്തമാക്കി. വ്യോമാക്രമണത്തില്‍ ഹൂതികളുടെ നിയന്ത്രണത്തിലുള്ള മൂന്ന് മിസൈല്‍കേന്ദ്രങ്ങളും ആയുധപ്പുരകളും തകര്‍ത്തതായി അറബ് സഖ്യസേന അറിയിച്ചു. അതേസമയം, ആയുധപ്പുരകളില്‍ നശിപ്പിക്കപ്പെട്ട ആയുധങ്ങള്‍ ഇറാന്‍ സഹായത്തോടെ ലഭിച്ചതാണെന്നു വ്യക്തമായതായും അറബ് സഖ്യ സേന വക്താവ് മേജര്‍ കേണല്‍ തുര്‍ക്കി ബിന്‍ സാലിഹ് അല്‍ മാലികി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ആയുധങ്ങള്‍ ഇറാന്‍ നിര്‍മ്മിതമെന്നു തെളിയിക്കുന്ന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. മിസൈല്‍ ശേഖരങ്ങള്‍, അപ്പാച്ചെ ഹെലികോപ്റ്ററുകള്‍, ടാങ്കുകള്‍, സൈനിക കവചിത വാഹനങ്ങള്‍ എന്നിവയടക്കം നിരവധി ആയുധങ്ങള്‍ വ്യോമാക്രമണത്തില്‍ നശിപ്പിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.

ഖോബ്, ഷാഫ് പ്രവിശ്യയിലാണ് കഴിഞ്ഞ ദിവസം സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യ സേന വ്യോമാക്രണം ശക്തമാക്കിയത്. ഇവിടെ ഹൂതികളുടെ ആയുധപ്പുരകളെയും മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങളെയും ലക്ഷ്യമാക്കിയാണ് ആക്രമണം. കൂടാതെ, ഡസന്‍ കണക്കിനു ഹൂതികള്‍ കൊല്ലപ്പെട്ടതായും യമന്‍ സൈന്യം വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. സഊദിക്കെതിരെ മിസൈല്‍ ആക്രമണ ശ്രമം നടന്നതിനു ശേഷമുള്ള ശക്തമായ വ്യോമാക്രമണമാണ് യമനില്‍ അറബ് സഖ്യ സേന നടത്തുന്നത്. ഈ മാസം ഇതുവരെയായി ഹൂതികളുടെ തലമുതിര്‍ന്ന 80 നേതാക്കള്‍ കൊല്ലപ്പെട്ടതയാണ് വിവരം. കൂടാതെ, 300 ഫീല്‍ഡ് കമാണ്ടര്‍മാരും കൊല്ലപ്പെട്ടതായും സൈന്യം വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  7 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  7 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  7 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  7 days ago
No Image

തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 3 പേർ മരിച്ചു, 23 പേർ ആശുപത്രിയിൽ

Kerala
  •  7 days ago
No Image

സ്വിസ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യമായി യു.എ.ഇ

uae
  •  7 days ago
No Image

കെഎസ്ഇബി എൻജിനീയറുടെ വാഹനം മോഷ്ടിച്ച് പൊളിച്ച് ആക്രിക്ക് വിറ്റു; പ്രതികൾ പിടിയിൽ

Kerala
  •  7 days ago
No Image

ഇനി വിമാന ടിക്കറ്റ് നിരക്കിൽ തോന്നുന്നത് പോലെ ഉള്ള വർദ്ധന വേണ്ട; കടിഞ്ഞാണിടാൻ കേന്ദ്രം

latest
  •  7 days ago
No Image

യുഎഇ ദേശീയ ദിനാവധി; എട്ട് ലക്ഷത്തിലധികം യാത്രക്കാർ പൊതു ​ഗതാ​ഗതം ഉപയോ​ഗിച്ചു

uae
  •  7 days ago
No Image

കുന്നംകുളത്ത് വൻ ലഹരി വേട്ട; പിടികൂടിയത് 8 കിലോ കഞ്ചാവ്

Kerala
  •  7 days ago