കള്ളപ്പണം വെളുപ്പിച്ചു; പ്രതികൾക്ക് ഒരു ലക്ഷം ദിനാർ പിഴയും തടവും
കള്ളപ്പണം വെളുപ്പിച്ചു; പ്രതികൾക്ക് ഒരു ലക്ഷം ദിനാർ പിഴയും തടവും
മനാമ: കള്ളപ്പണം വെളുപ്പിച്ച കേസിൽ രണ്ട് പ്രതികൾക്ക് ശിക്ഷ വിധിച്ച് ക്രിമിനൽ കോടതി. തടവും പിഴയുമാണ് രണ്ട് പ്രതികൾക്കും ശിക്ഷ വിധിച്ചത്. ഒന്നാം പ്രതിക്ക് അഞ്ചു വർഷവും രണ്ടാം പ്രതിക്ക് മൂന്നു വർഷവും തടവാണ് ഒന്നാം ക്രിമിനൽ കോടതി വിധിച്ചത്. രണ്ടു പ്രതികളും ഓരോ ലക്ഷം ബഹ്റൈൻ ദീനാർ പിഴയടക്കാനും കോടതി വിധിച്ചു.
അംഗീകാരമില്ലാതെ പണം സ്വരൂപിച്ചതിന് ഒന്നാം പ്രതിക്ക് ഒരു വർഷവും രണ്ടാം പ്രതിക്ക് ആറു മാസവും തടവ് വിധിച്ചിട്ടുണ്ട്. 70 ലക്ഷം ദീനാറാണ് ഇവർ മറ്റൊരു രാജ്യത്തേക്ക് കടത്തിയത്. നിയമപ്രകാരം ചാരിറ്റിക്കുവേണ്ടിയുള്ള ഫണ്ടാണ് ഇത്തരത്തിൽ ഇവർ കടത്തിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
ഇവരുടെ പേരിലുള്ള കമ്പനി വഴിയാണ് പണം വെളുപ്പിച്ചത്. ഇവരുടെ പണത്തിന്റെ ഉറവിടം വെളിപ്പെടുത്താതെ ബാങ്കിൽ പണം നിക്ഷേപിക്കുകയും ചെയ്തതായി കണ്ടെത്തിയിരുന്നു. അംഗീകാരമില്ലാതെ പണം സ്വരൂപിക്കൽ രാജ്യത്ത് നിയമവിരുദ്ധമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."