അറബിക്കടലിലെ ന്യൂനമര്‍ദ്ദപാത്തി; കേരളത്തില്‍ മഴ കനക്കുന്നു; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
അറബിക്കടലിലെ ന്യൂനമര്‍ദ്ദപാത്തി; കേരളത്തില്‍ മഴ കനക്കുന്നു; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: അറബിക്കടലില്‍ രൂപപ്പെട്ട പുതിയ ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനഫലമായി കേരളത്തില്‍ വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത.
തെക്ക് കിഴക്കന്‍ അറബിക്കടലില്‍ സ്ഥിതി ചെയ്യുന്ന ന്യുന മര്‍ദ്ദത്തിന്റെയും അതുമായി ബന്ധപ്പെട്ട വടക്കന്‍ കേരള തീരത്തിന് സമീപമുള്ള ന്യുന മര്‍ദ്ദ പാത്തിയുമാണ് വരും ദിവസങ്ങളില്‍ മഴ സാഹചര്യം ശക്തമാക്കുന്നത്. ജനുവരി 4,5 തീയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴ ശക്തിപ്പെടുമെന്നാണ് പ്രവചനം.
വടക്കന്‍ ജില്ലകളിലാകും മഴ കനക്കുക.
അതേസമയം ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലാണ് മഞ്ഞ അലര്‍ട്ടുള്ളത്. നാളെയും (05-04-2024) ഈ മൂന്ന് ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്.
നിലവില്‍ കേരള കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
04.01.2024: കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ്
05.01.2024: കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ്
എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."