HOME
DETAILS

മകള്‍ ഓണ്‍ലൈന്‍ ഗെയിം കളിച്ച് 1.8 ലക്ഷം രൂപ സമ്പാദിക്കുന്നു; സച്ചിന്റെ ഡീപ് ഫേക്ക് വീഡിയോ; ആശങ്ക പങ്കുവെച്ച് താരം

  
backup
January 15 2024 | 09:01 AM

cricketer-sachin-tendulkar-share-concerns-over-deep-fake-video

മകള്‍ ഓണ്‍ലൈന്‍ ഗെയിം കളിച്ച് 1.8 ലക്ഷം രൂപ സമ്പാദിക്കുന്നു; സച്ചിന്റെ ഡീപ് ഫേക്ക് വീഡിയോ; ആശങ്ക പങ്കുവെച്ച് താരം

മുംബൈ: തന്റെ പേരില്‍ സാമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഡീപ്‌ഫേക്ക് വീഡിയോയില്‍ ആരാധകര്‍ക്ക് മുന്നറിയിപ്പുമായി സച്ചന്‍ ടെണ്ടുല്‍ക്കര്‍. സ്‌കൈവാര്‍ഡ് ഏവിയേറ്റര്‍ ക്വസ്റ്റ് എന്ന മൊബൈല്‍ ഗെയിം ആപ്ലിക്കേഷനെ പിന്തുണച്ച് താരം സംസാരിക്കുന്ന വീഡിയോയാണ് സൈബറിടങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.

തന്റെ മകള്‍ സാറ ഈ ഗെയിം ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നതായും, ഇതിലൂടെ ദിനംപ്രതി 1.8 ലക്ഷം രൂപ സമ്പാദിക്കുന്നതായും ഹിന്ദി ഭാഷയിലുള്ള വീഡിയോയില്‍ സച്ചിന്‍ പറയുന്നുണ്ട്. താരത്തിന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങളാണ് വീഡിയോക്കായി ഉപയോഗിച്ചിട്ടുള്ളത്. ശബ്ദത്തിലും വ്യത്യാസമുണ്ട്.

ദൃശ്യങ്ങള്‍ വ്യാപകമായതോടെ സച്ചിന്‍ നേരിട്ട് പ്രതികരണവുമായി രംഗത്തെത്തുകയായിരുന്നു. വീഡിയോ വ്യാജമാണെന്നും, ആരും തട്ടിപ്പിനിരയാകരുതെന്നും സച്ചിന്‍ തന്റെ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ മുന്നറിയിപ്പ് നല്‍കി.

'' ഈ വീഡിയോ വ്യാജമാണ്. സാങ്കേതിക വിദ്യയെ വ്യാപകമായി ദുരുപയോഗം ചെയ്യുന്നത് ആശങ്കപ്പെടുത്തുന്നു. ഇത്തരം വീഡിയോകള്‍, പരസ്യങ്ങള്‍, ആപ്പുകള്‍ എന്നിവയെ കുറിച്ച് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കണം,' സച്ചിന്‍ എക്‌സില്‍ കുറിച്ചു.

സാമൂഹ്യമാധ്യമങ്ങള്‍ ജാഗ്രത പാലിക്കുകയും, പരാതികളോട് പ്രതികരിക്കണമെന്നും പറഞ്ഞ അദ്ദേഹം വ്യാജ വീഡിയോകളും, തെറ്റായ വിവരങ്ങളും പ്രചരിക്കുന്നത് തടയാന്‍ ദ്രുതഗതിയില്‍ നടപടികള്‍ കൈകൊള്ളണമെന്നും കൂട്ടിച്ചേര്‍ത്തു.

നേരത്തെ, രശ്മിക മന്ദാനയടക്കമുള്ള നടികളുടെ ഡീപ്‌ഫേക്ക് വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത് വലിയ വിവാദമായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓവുചാലിലേക്ക് ഒഴുകിയെത്തിയത് ഡീസൽ; എലത്തൂരില്‍ ഇന്ധന ചോര്‍ച്ച, പ്രതിഷേധം

Kerala
  •  11 days ago
No Image

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയന്‍റ്മെന്‍റ് ബുക്കിംഗ് ഇനി സഹേൽ ആപ്പിലൂടെയും

Kuwait
  •  11 days ago
No Image

മൂന്ന് മണിക്കൂർ വൈകി; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി; അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  11 days ago
No Image

പോസ്റ്റ് മോർട്ടത്തിൽ വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ആതിരക്കും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Kerala
  •  11 days ago
No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  11 days ago
No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  11 days ago
No Image

സാങ്കേതിക തകരാര്‍; ഒരുമണിക്കൂറിലേറെയായി ഷൊര്‍ണൂരില്‍ കുടുങ്ങി വന്ദേഭാരത്

Kerala
  •  11 days ago
No Image

വിലങ്ങാട്ടെ ദുരന്തബാധിതരുടെ പുനരധിവാസം വേഗത്തിലാക്കുമെന്ന് മന്ത്രി കെ.രാജന്‍

Kerala
  •  11 days ago
No Image

സഹകരണം ശക്തിപ്പെടുത്താൻ സഊദിയും ഫ്രാൻസ്; സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൺസിൽ രൂപവത്കരിക്കാൻ തീരുമാനം

Saudi-arabia
  •  11 days ago
No Image

എറണാകുളം പട്ടിമറ്റത്ത് നിർത്തിയിട്ടിരുന്ന ബുള്ളറ്റിന് തീപിടിച്ചു 

Kerala
  •  11 days ago