'ഖസര് അല് കൂത്' ജനുവരി 21ന് പ്രവര്ത്തനമാരംഭിക്കും
ഷാര്ജ: അസ്സല് കുവൈത്തി രുചികള് ആസ്വദിക്കാന് യുഎഇയിലെ ഓഥന്റിക് റെസ്റ്റോറന്റ് 'ഖസര് അല് കൂത്' ഷാര്ജ മുവയ്ലയില് ജനുവരി 21ന് പ്രവര്ത്തനമാരംഭിക്കും. മറ്റെങ്ങും ലഭിക്കാത്ത കുവൈത്തി ഭക്ഷണ വൈവിധ്യം 'ഖസര് അല് കൂത്തി'ലെ വിശാലമായ ഡൈനിംഗ് ഏരിയയില് ഭക്ഷ്യ പ്രേമികളുടെ മനം കവരാന് സജ്ജമായിരിക്കുന്നു. ഞായറാഴ്ച അജ്മാന് രാജകുടുംബാംഗം ശൈഖ് സുല്ത്താന് ബിന് സഖര് അല് നുഐമി 'ഖസര് അല് കൂത്' റെസ്റ്റോറന്റിന്റെ ഉദ്ഘാടനം ബിസിനസ് പ്രമുഖരുടെയും ക്ഷണിക്കപ്പെട്ട അതിഥികളുടെയും സാന്നിധ്യത്തില് നിർവഹിക്കും.
സ്പെഷ്യല് ഷെഫുമാരാല് തയാറാക്കുന്ന അതീവ സ്വാദിഷ്ഠമായ കുവൈത്തി ഭക്ഷണം സുഹൃത്തുക്കള്ക്കും കുടുംബങ്ങള്ക്കുമൊപ്പമെത്തി ആസ്വദിക്കാമെന്നും പ്രത്യേകമായി സംവിധാനിച്ചതാണ് ഇവിടത്തെ കിച്ചനെന്നും ഡയറക്ടർ അബ്ദുൽ സലാം ഫോസിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. കുവൈത്തി പാചക മേഖലയില് ദശകങ്ങളായി പ്രവര്ത്തിച്ചു വരുന്ന പ്രഫഷണല് ഷെഫുമാരാല് തയാറാക്കപ്പെടുന്ന ഭക്ഷണ വൈവിധ്യം വന് ഹിറ്റാകുമെന്ന കാര്യത്തില് തര്ക്കമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
കുവൈത്തിന്റെ ഈ നൊസ്റ്റാള്ജിക് രുചി വൈവിധ്യം ഷാര്ജയിലെത്തിക്കുന്നത് കഴിഞ്ഞ കാല് നൂറ്റാണ്ടായി കുവൈത്തിലും യുഎഇയിലും ഇന്ത്യയിലും സംരംഭക രംഗത്ത്, വിശേഷിച്ചും കുവൈത്തി ഭക്ഷ്യ മേഖലയില് വിജയമുദ്രകള് പതിപ്പിച്ച ബിസിനസ് പ്രമുഖന് അബ്ദുല് സലാമാണ്.
''ആധികാരിക കുവൈത്തി രുചികള് ഒരു ടാഗ്ലൈന് മാത്രമല്ല, അത് നമ്മുടെ തനിമയെ നിർവചിക്കുന്നത് കൂടിയാണ്. ഞങ്ങളുടെ എക്സ്ക്ളൂസീവ് മെനു വിവിധ പ്രാദേശിക സ്പെഷ്യാലിറ്റികളുള്ക്കൊള്ളുന്നു. പ്രത്യേകിച്ചും, കുവൈത്തിന്റെ യഥാര്ത്ഥ രുചികളാണ് യുഎഇയിലെത്തിക്കാന് ലക്ഷ്യമിട്ടിരിക്കുന്നത്'' -അബ്ദുല് സലാം വ്യക്തമാക്കി.
യുഎഇയിലെ ഏറ്റവും മികച്ച ഗുണനിലവാരമുള്ള അതീവ രുചികരമായ ആട് ഇനമായ 'നഈമി മഹില്ലി' ഉപയോഗിക്കുന്ന അപൂർവ റെസ്റ്റോറന്റാണിത്. 100 ശതമാനം രാസവസ്തു രഹിതവും കൃത്രിമത്വമില്ലാത്തതുമായ റെസ്റ്റോറന്റാണിതെന്നു ഡയറക്ടർ മുഹമ്മദ് അസ്‌ലം പറഞ്ഞു.
ഖസര് അല് കൂത്തിന്റെ സിഗ്നേചര് ഡിഷ് ആയ 'സലാം മജ്ബൂസ്' അബ്ദുല് സലാം തന്നെയാണ് ഈ കിടിലന് റെസിപിയുടെ ഉപജ്ഞാതാവ്. വര്ഷങ്ങള് നീണ്ട പരീക്ഷണങ്ങളുടെയും അനുഭവസമ്പത്തിന്റെയും അടിസ്ഥാനത്തിലാണ് അദ്ദേഹം ഈ മെനു രൂപപ്പെടുത്തിയത്. ഡയറക്ടർ റമീസ് വാഴയിലും സന്നിഹിതനായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."