നവീന കാര്‍ഷിക നയം രൂപപ്പെടുത്തണം: പി.പി തങ്കച്ചന്‍
പെരുമ്പാവൂര്‍: നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ സംഘടിപ്പിട്ടിച്ചുള്ള കാര്‍ഷക ദിനാഘോഷം പെരുമ്പാവൂരില്‍ വിപുലമായ പരിപാടികളോടെ നടന്നു.
അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയുടെ നേതൃത്വത്തില്‍ നടന്ന ഒരുമയുടെ ഒരു കര്‍ഷക കൂട്ടായ്മ യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ ഉദ്ഘാടനം ചെയ്തു. പുതുതലമുറ കൃഷിയിലേക്ക് എത്തിയില്ലെങ്കില്‍ ഭാവിയില്‍ കാര്‍ഷികോല്‍പ്പാദന രംഗത്ത് കേരളം ഏറെ പിന്നില്‍ പോകുമെന്നും കാര്‍ഷിക മേഖലക്ക് സഹായകരമായ രീതിയില്‍ നവീന കാര്‍ഷിക നയം രൂപപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
പൊന്നിന്‍ ചിങ്ങത്തെ വരവേല്‍ക്കാന്‍ വേണ്ടിയാണു ചിങ്ങോദയം 1192 എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചത്. സുഭാഷ് ചന്ദ്രബോസ് മുനിസിപ്പല്‍ പാര്‍ക്കില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സിനിമ താരം ടിനി ടോം ഭക്ഷ്യ കാര്‍ഷികാല്‍പാദന രംഗത്തെ മികച്ച പ്രവര്‍ത്തനത്തിനു പവിഴം ഗ്രൂപ്പ് എം.ഡി എന്‍.പി ജോര്‍ജ്ജിനെ ആദരിച്ചു.
ഓരോ പഞ്ചായത്തില്‍ നിന്നും തെരഞ്ഞെടുത്ത കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു. പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ച മത്സരത്തില്‍ കുട്ടികളുടെ വിഭാഗത്തില്‍ കര്‍ഷകറാണിയായി ഗേള്‍സ് ഹൈസ്‌കൂളിലെ പ്രവീണയും കര്‍ഷകരാജനായി വെങ്ങൂര്‍ എല്‍.പി.എസിലെ ഇമ്മാനുവേല്‍ ഷിബുവും മുതിര്‍ന്നവരുടെ വിഭാഗത്തില്‍ കര്‍ഷക രാജനായി വെങ്ങോല ഗ്രാമ പഞ്ചായത്തില്‍ നിന്നുള്ള അരവിന്ദനും കര്‍ഷകറാണിയായി അശമന്നൂര്‍ പഞ്ചായത്തിലെ സരോജനിയും തെരഞ്ഞെടുക്കപ്പെട്ടു. അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ കര്‍ഷകന്റെ വേഷമിട്ട് അരങ്ങിലെത്തിയത് പരിപാടിക്ക് മാറ്റ് കൂട്ടി.
പരിപാടിയില്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുള്‍ മുത്തലിബ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ബിന്ദു ഗോപാലകൃഷ്ണന്‍, മുംതാസ് ടീച്ചര്‍, നഗരസഭ പ്രതിപക്ഷ നേതാവ് ബിജു ജോണ്‍ ജേക്കബ്ബ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ബേസില്‍ പോള്‍, ജാന്‍സി ജോര്‍ജ്ജ്, ജോളി ബേബി, ശാരദ മോഹന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പോള്‍ ഉതുപ്പ്, പഞ്ചായത്ത് പ്രസിഡന്റുമാരായ എന്‍.എം സലിം, മേഴ്‌സി ജോര്‍ജ്ജ്, കുഞ്ഞുമോള്‍ തങ്കപ്പന്‍, ഷൈമി വര്‍ഗ്ഗീസ്, വൈസ് പ്രസിഡന്റുമാരായ ജോസ് വര്‍ഗ്ഗീസ്, സിന്ധു അരവിന്ദ്, അജിത് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ മാന്മാരായ മനോജ് മൂത്തേടന്‍, മിനി ബാബു, കെ.പി വര്‍ഗ്ഗീസ്, മോഹന്‍ ബേബി, ബാബു ജോണ്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."