HOME
DETAILS

റെയില്‍വെ വിളിക്കുന്നു; ALP പോസ്റ്റിലേക്ക് 5696 ഒഴിവുകള്‍; കേരളത്തിലും അവസരം

  
backup
January 20, 2024 | 10:06 AM

railway-calls-5696-vacancies-for-alp-post

റെയില്‍വെ വിളിക്കുന്നു; ALP പോസ്റ്റിലേക്ക് 5696 ഒഴിവുകള്‍; കേരളത്തിലും അവസരം

ഇന്ത്യന്‍ റെയില്‍വെയില്‍ സ്ഥിര ജോലി സ്വപ്‌നം കാണുന്നവര്‍ക്കായിതാ വമ്പന്‍ അവസരം. റെയില്‍വെ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ഇപ്പോള്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് തസ്തികയിലേക്ക് പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. മിനിമം പത്താം ക്ലാസും, വിവിധ ട്രേഡുകളില്‍ ഐ.ടി.ഐ യോഗ്യതയുള്ളവര്‍ക്കും ആകെയുള്ള 5696 ഒഴിവുകളിലേക്ക് അപേക്ഷിക്കാം. ഫെബ്രുവരി 19 ആണ് അവസാന തീയതി.

തസ്തിക& ഒഴിവ്
ഇന്ത്യയിലെ വിവിധ റെയില്‍വെ ഡിവിഷനുകളിലേക്ക് റെയില്‍വെ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നടത്തുന്ന അസിസ്റ്റന്റ് ലോക്കോ പൈലറ്റ് തെരഞ്ഞെടുപ്പ്.

ഇന്ത്യയൊട്ടാകെ ആകെ 5696 ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് യോഗ്യത മാനദണ്ഡങ്ങള്‍ക്കനുസരിച്ച് https://www.rrbchennai.gov.in എന്ന ലിങ്ക് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.

RRB NameUREWSOBCSCSTTotal
RRB Ahemdabad WR9524653717238
RRB Ajmer NWR8625723213228
RRB Bangalore SWR186531277235473
RRB Bhopal WCR14509212519219
RRB Bhopal WR35071805065
RRB Bhubaneswar ECOR10418654251280
RRB Bilaspur CR571044013124
RRB Bilaspur SECR483119322179891192
RRB Chandigarh NR420612020466
RRB Chennai SR5714293315148
RRB Gorakhpur NER180411070343
RRB Guwahati NFR260617090462
RRB Jammu and Srinagar NR150411060339
RRB Kolkata ER15520233719254
RRB Kolkata SER300720112391
RRB Malda ER6730251920161
RRB Malda SER230615080456
RRB Mumbai SCR100307040226
RRB Mumbai WR4115301608110
RRB Mumbai CR17942955837411
RRB Muzaffarpur ECR150411050338
RRB Patna ECR150410060338
RRB Prayagraj NCR16328271310241
RRB Prayagraj NR210212070345
RRB Ranchi SER5716383210153
RRB Secunderabad ECOR8020543015199
RRB Secunderabad SCR228551518540559
RRB Siliuguri NFR270718100567
RRB Thiruvanathapuram  SR390201141470
ഡിവിഷന്‍ തിരിച്ചുള്ള ഒഴിവുകള്‍

പ്രായപരിധി
18 മുതല്‍ 30 വയസ് വരെ പ്രായമുള്ളവര്‍ക്കാണ് അവസരം. എസ്.സി, എസ്.ടി, ഒബിസി, പി.ഡബ്ല്യൂഡി, വിമുക്ത ഭടന്‍മാര്‍ എന്നിവര്‍ക്ക് വയസിളവുണ്ട്.

വിദ്യാഭ്യാസ യോഗ്യത

  1. പത്താം ക്ലാസ് പൂര്‍ത്തിയാക്കിയിരിക്കണം. കൂടാതെ SCVT/ NCVT അംഗീകാരമുള്ള താഴെ കൊടുത്ത ഏതെങ്കിലും ട്രേഡില്‍ ഐ.ടി.ഐ യോഗ്യത കൂടി വേണം.

Fitter, Eletcrician, Intsrument Mechanic, Millwright/Maintenance Mechanic, Mechanic (Radio &TV), Eletcronics Mechanic, Mechanic (Motor Vehicle), Wireman, Tractor Mechanic, Armature & Coil Winder, Mechanic (Diesel), Heat Engine, Turner, Machinist, Refrigeration & Air Conditioning mechanic.

അല്ലെങ്കില്‍

  1. മിനിമം പത്താം ക്ലാസ്സും , അതോട് കൂടി താഴെ കൊടുത്തതോ അതിന്റെ കോമ്പിനേഷന്‍ ബ്രാഞ്ചിലുള്ള 3 വര്‍ഷത്തെ Mechanical / Eletcrical / Eletcronics /Automobile Engineering.
    Note: എഞ്ചിനീയറിംഗ് ഡിഗ്രി ഉള്ളവര്‍ക്കും അപേക്ഷിക്കാം .

അപേക്ഷ ഫീസ്
ഒബിസി, ജനറല്‍ കാറ്റഗറിക്കാര്‍ക്ക് 500 രൂപ.

എസ്.സി, എസ്.ടി, ഇ.ഡബ്ല്യൂ.എസ്, വനിതകള്‍ക്ക് 250 രൂപ.

അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് https://www.rrbchennai.gov.in എന്ന ലിങ്ക് സന്ദര്‍ശിച്ച് അപേക്ഷിക്കാം.

അപേക്ഷിക്കുന്നതിന് മുമ്പായി ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക.

ഔദ്യോഗിക വിജ്ഞാപനം ലഭിക്കുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാഗ്‌പൂരിലെ നിർദേശങ്ങളനുസരിച്ച് പ്രവർത്തിക്കുന്ന പാർട്ടിയല്ല കോൺഗ്രസ്; ‘ഡൽഹിയിൽ മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ 50 ദിവസമെടുത്ത് മറക്കരുത്’;  മോദിയുടെ പരിഹാസത്തിന് വായടപ്പിക്കുന്ന മറുപടിയുമായി രമേശ് ചെന്നിത്തല

Kerala
  •  12 days ago
No Image

വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ 'തമിഴ് തായ് വാഴ്ത്തി'ന് അവഗണനയെന്ന് ആരോപണം; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സിപിഐ

National
  •  12 days ago
No Image

ഏഷ്യൻ കപ്പിൽ യുഎഇക്ക് എതിരാളികളായി കരുത്തരായ കൊറിയയും വിയറ്റ്നാമും; ഒമാനും കുവൈത്തും സഊദിക്കൊപ്പം ​ഗ്രൂപ്പ് എയിൽ

uae
  •  12 days ago
No Image

തമിഴകത്ത് ഇനി വിജയ് vs ഉദയനിധി പോര്; ഉദയനിധി സ്റ്റാലിനെ ഡിഎംകെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു

National
  •  12 days ago
No Image

പെരമ്പൂർ നിലനിർത്തി വിജയ്; തിരുച്ചിറപ്പള്ളി ഈസ്റ്റിൽ ഉപതെരഞ്ഞെടുപ്പ്

National
  •  12 days ago
No Image

ആകാശത്തിന് താഴെ ഒരു സ്മാർട്ട് അത്ഭുതം; ലോകത്തിലെ ആദ്യ എഐ ബസ് സ്റ്റേഷൻ ദുബൈയിൽ

uae
  •  12 days ago
No Image

അസമിനെ നയിക്കാൻ ഹിമന്ത തന്നെ; സത്യപ്രതിജ്ഞ 12-ന്; ചടങ്ങിൽ മോദിയും അമിത് ഷായും പങ്കെടുക്കും

National
  •  12 days ago
No Image

ബംഗാളിൽ ബിജെപി ‘നരനായാട്ട്’: മുസ്‌ലിം ആരാധനാലയങ്ങൾക്ക് നേരെ വ്യാപക ആക്രമണം, രണ്ട് മരണം; നടുക്കുന്ന റിപ്പോർട്ട് പുറത്ത്

National
  •  12 days ago
No Image

കരുത്തുകാട്ടി യുഎഇ സായുധസേന; ഇറാന്റെ ഡ്രോൺ ആക്രമണശ്രമം തകർത്തു

uae
  •  12 days ago
No Image

'മെസ്സിയെ ഇന്ത്യയിലെത്തിച്ചതിൽ ഞാൻ ഖേദിക്കുന്നു, ജീവൻ പോലും അപകടത്തിലായേനെ'; സുരക്ഷാവീഴ്ചയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സംഘാടകൻ

National
  •  12 days ago