HOME
DETAILS

രാമക്ഷേത്ര പ്രതിഷ്ഠാ തത്സമയ സംപ്രേഷണം സ്റ്റാലിന്‍ സര്‍ക്കാര്‍ നിരോധിച്ചെന്ന് നിര്‍മല സീതാ രാമന്‍

  
backup
January 21 2024 | 12:01 PM

tamil-nadu-barred-ayodhya-ram-temple-puja-telecast-alleges-nirmala-sitharama

രാമക്ഷേത്ര പ്രതിഷ്ഠാ തത്സമയ സംപ്രേഷണം സ്റ്റാലിന്‍ സര്‍ക്കാര്‍ നിരോധിച്ചെന്ന് നിര്‍മല സീതാ രാമന്‍

ചെന്നൈ: രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങിന്റെ തത്സമയ സംപ്രേഷണം സ്റ്റാലിന്‍ സര്‍ക്കാര്‍ നിരോധിച്ചുവെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ക്ഷേത്രങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട പരിപാടികള്‍ നടത്താന്‍ പൊലിസ് അനുമതി നല്‍കുന്നില്ലെന്നും നിര്‍മല സീതാരാമന്‍ ആരോപിച്ചു. തന്റെ എക്‌സ് പ്ലാറ്റ്‌പോമിലാണ് അവരുടെ ആരോപണം.

രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാചടങ്ങ് തത്സമയം സംപ്രേഷണം ചെയ്യുന്നതില്‍ നിന്നും ആളുകളെ സ്റ്റാലിന്‍ സര്‍ക്കാര്‍ തടയുകയാണ്. തമിഴ്‌നാട്ടില്‍ 200ഓളം രാമക്ഷേത്രങ്ങളുണ്ട്. എന്നാല്‍, ഈ ക്ഷേത്രങ്ങളില്‍ പൂജയോ പ്രസാദ വിതരണമോ അന്നദാനമോ നടത്താന്‍ അനുവദിക്കുന്നില്ല. ക്ഷേത്രങ്ങള്‍ സ്വകാര്യമായി പരിപാടികള്‍ സംഘടിപ്പിക്കുന്നതിനേയും തമിഴ്‌നാട് സര്‍ക്കാര്‍ എതിര്‍ക്കുകയാണെന്നും നിര്‍മല സീതാരാമന്‍ ആരോപിക്കുന്നു.

അനൗദ്യോഗികമായി തമിഴ്‌നാട് സര്‍ക്കാര്‍ പറയുന്നത് ക്ഷേത്ര പ്രതിഷ്ഠ ചടങ്ങ് തത്സമയം പ്രദര്‍ശിപ്പിച്ചാല്‍ ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്നാണ്. എന്നാല്‍, ബാബരി കേസിന്റെ വിധി വന്നപ്പോള്‍ തമിഴ്‌നാട്ടില്‍ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടായില്ല. പ്രധാനമന്ത്രി രാമക്ഷേത്രത്തിന് തറക്കല്ലിട്ടപ്പോഴും തമിഴ്‌നാട്ടില്‍ പ്രശ്‌നമുണ്ടായില്ല. തമിഴ്‌നാട്ടിലെ ഡി.എം.കെ സര്‍ക്കാര്‍ ഹിന്ദുവിരുദ്ധമായി മാറിയെന്നും നിര്‍മല സീതാരാമന്‍ ആരോപിച്ചു.

അതേസമയം, നിര്‍മല സീതാരാമന്റെ പ്രസ്താവനക്കെതിരെ ഡി.എം.കെ മന്ത്രി പി.കെ.ശേഖര്‍ ബാബു രംഗത്തെത്തി. നിര്‍മല വ്യാജ പ്രചാരണം നടത്തുന്നതിനെ ശക്തമായി അപലപിക്കുകയാണ്. സേലത്ത് നടക്കുന്ന ഡി.എം.കെ യൂത്ത് കോണ്‍ഫറന്‍സില്‍ നിന്നും ശ്രദ്ധതിരിക്കുകയാണ് നിര്‍മലയുടെ ലക്ഷ്യം. പ്രതിഷ്ഠാദിനത്തില്‍ സൗജന്യ ഭക്ഷണം വിതരണം ചെയ്യുന്നതിനും പൂജകള്‍ നടത്തുന്നതിനും ഒരു നിയന്ത്രണവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ഡി.എം.കെ മന്ത്രിയും സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിന്‍ പള്ളി പൊളിച്ച് രാമക്ഷേത്രം നിര്‍മിക്കുന്നതിനെയാണ് തങ്ങള്‍ എതിര്‍ക്കുന്നതെന്ന് പറഞ്ഞിരുന്നു. ഡി.എം.കെ അടക്കമുള്ള പ്രധാന പ്രതിപക്ഷ പാര്‍ട്ടികളെല്ലാം രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കുന്നില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൂര നഗരിയിലേക്ക് ആംബുലന്‍സില്‍ ചെന്നിട്ടില്ല; കണ്ടത് മായക്കാഴ്ച്ചയാകാം; സുരേഷ് ഗോപി

Kerala
  •  a month ago
No Image

ഐസ്‌ക്രീം വില്‍ക്കുന്ന വണ്ടികളുടെ ലൈസന്‍സ് പിന്‍വലിച്ച് കുവൈത്ത്

Kuwait
  •  a month ago
No Image

ഭാരവാഹനങ്ങള്‍ക്ക് താമരശ്ശേരി ചുരത്തില്‍ നിയന്ത്രണം

Kerala
  •  a month ago
No Image

തകർപ്പൻ തുടക്കവുമായി ലുലു ഐ.പി.ഒ: ആദ്യ മണിക്കൂറിൽ തന്നെ മുഴുവൻ വിറ്റുപോയി

uae
  •  a month ago
No Image

കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ സംഘർഷം: കൊല്ലം ജില്ലയിൽ വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്ത് കെഎസ്‌യു

Kerala
  •  a month ago
No Image

പ്രഥമ ലോക പാരാ തായ്‌ക്വോണ്ടോ ചാംപ്യന്‍ഷിപ്പിന് ബഹ്‌റൈന്‍ വേദിയാകും

bahrain
  •  a month ago
No Image

സംസ്ഥാന പാതയിലേക്ക് മരം കടപുഴകി വീണു; വഴിയോര കച്ചവടക്കാരിയ്ക്ക് പരിക്ക്

Kerala
  •  a month ago
No Image

മരുഭൂമിയില്‍ പരുക്കേറ്റ് ആട്ടിടയന്‍; പറന്നെത്തി സഊദി എയര്‍ ആംബുലന്‍സ്

Saudi-arabia
  •  a month ago
No Image

സഊദിയില്‍ വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറാനിരിക്കുന്നവരാണോ; എങ്കില്‍ ഈ രേഖകള്‍ നിങ്ങളള്‍ക്കാവശ്യം വരും

Saudi-arabia
  •  a month ago
No Image

ദീപാവലി ആഘോഷം; സംസ്ഥാനത്ത് ഹരിത പടക്കങ്ങൾ മാത്രമേ വിൽക്കാനും ഉപയോഗിക്കാനും പാടുള്ളു

Kerala
  •  a month ago