ഏഷ്യന്‍ കപ്പ്; ഇന്ത്യക്ക് തോല്‍വി
ദോഹ: ഏഷ്യന്‍ കപ്പ് ഫുട്ബോളില്‍ ഇന്ത്യയ്ക്ക് മൂന്നാമത്തെ തോല്‍വി. സിറിയയോടാണ് തോറ്റത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് തോറ്റത്. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 76ാം മിനിറ്റില്‍ ഖബ്രിനാണ് സിറിയയുടെ വിജയഗോള്‍ നേടിയത്. ഇന്ത്യയെ തോല്‍പ്പിച്ചതോടെ ഒരു ജയവും ഒരു തോല്‍വിയും അടക്കം നാലു പോയന്റുമായി മികച്ച മൂന്നാം സ്ഥാനക്കാരായി സിറിയ ഏഷ്യന്‍ കപ്പ് ചരിത്രത്തിലാദ്യമായി പ്രീ ക്വാര്‍ട്ടര്‍ യോഗ്യത നേടിയപ്പോള്‍ കളിച്ച മൂന്ന് കളികളിലും തോറ്റ ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായി. ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയോട് 20നും രണ്ടാം മത്സരത്തില്‍ ഉസ്ബെക്കിസ്ഥാനോട് 30നും തോറ്റ ഇന്ത്യക്ക് ജയിച്ചാല്‍ മാത്രമെ പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷ ഉണ്ടായിരുന്നുള്ളു.
കളിയുടെ തുടക്കം മുതല്‍ ഇന്ത്യയാണ് ആക്രണം തുടങ്ങിയത്. സിറിയന്‍ ആക്രമണങ്ങളെ ഫലപ്രദമായി പ്രതിരോധിച്ച സന്ദേശ് ജിങ്കാന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പ്രതിരോധനിര ഓരോ ആക്രമണങ്ങളുടെയും മുനയൊടിച്ചു, പ്രതിരോധനിരയെ മറികടന്നപ്പോഴാകട്ടെ ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധു ഇന്ത്യയുടെ രക്ഷക്കെത്തി. ഗോള്‍ വീണതോടെ സിറിയ പൂര്‍ണമായും പ്രതിരോധത്തിലേക്കും ആക്രമണത്തിലേക്കും മാറിയെങ്കിലും സമനില ഗോള്‍ കണ്ടെത്താന്‍ ഇന്ത്യന്‍ മുന്നേറ്റനിരക്കായിരുന്നില്ല.
ആദ്യ രണ്ട് കളിയും തോറ്റെങ്കിലും വമ്പന്‍ വിജയം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങിയത്. അതേസമയം ഇന്ത്യയെ മൂന്ന് ഗോളിന് തകര്‍ത്ത ഉസ്ബക്കിസ്ഥാനെ ഗോള്‍രഹിത സമനിലയില്‍ തളച്ച ആത്മവിശ്വാസമുണ്ടായിരുന്നു എതിരാളികളായ സിറിയക്ക്.
ഏഷ്യന്‍ കപ്പ്; ഇന്ത്യക്ക് തോല്‍വി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."