'കൃത്യമായ പ്ലാനിങ്, ഉപയോഗിച്ചത് അല്‍ യാസീന്‍ 105' 21 ഇസ്‌റാഈലി സൈനികരെ കൊലപ്പെടുത്തിയ ആക്രമണത്തിന്റെ വിശദ വിവരങ്ങള്‍ പങ്കുവെച്ച് ഹമാസ്
'കൃത്യമായ പ്ലാനിങ്, ഉപയോഗിച്ചത് അല്‍ യാസീന്‍ 105' 21 ഇസ്‌റാഈലി സൈനികരെ കൊലപ്പെടുത്തിയ ആക്രമണത്തിന്റെ വിശദ വിവരങ്ങള്‍ പങ്കുവെച്ച് ഹമാസ്
ഗസ്സ സിറ്റി: കൃത്യമായ പ്ലാനിങ്. അപ്രതീക്ഷിത പ്രഹരം. ഇസ്‌റാഈലിന് കനത്ത തിരിച്ചടി നല്‍കിയ തങ്ങളുടെ അല്‍ മഗാസിആക്രമണത്തിന്റെ വിശദ വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുകയാണ് ഹമാസിന്റെ സൈനിക വിഭാഗമായ അല്‍ ഖസ്സാം ബ്രിഗേഡ്. ഇതിന്റെ വീഡിയോ ഖസ്സാം ബ്രിഗേഡ് സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവച്ചിട്ടുണ്ട്. കരയാക്രമണം ആരംഭിച്ച ശേഷം സയണിസ്റ്റുകള്‍ക്ക് ഒറ്റയടിക്ക് ഏറ്റവും ആള്‍നാശമുണ്ടായ ആക്രമണമായിരുന്നു അല്‍ മഗാസി ക്യാംപിലേത്. 21 സൈനികരാണ് അവര്‍ക്ക് ഒരു ആക്രമണത്തില്‍ നഷ്ടമായത്.
ഇസ്‌റാഈല്‍ സൈന്യത്തെയും ഭരണകൂടത്തെയും ഞെട്ടിച്ച ആക്രമണമായിരുന്നു അത്. മിസൈലും റോക്കറ്റും തൊടുത്ത് തങ്ങളുടെ സൈനികര്‍ക്ക് നേരെ ഹമാസ് അപ്രതീക്ഷിത ആക്രമണം നടത്തി ഞെട്ടിച്ചു എന്നാണ് ഇതേക്കുറിച്ച് ഇസ്‌റാഈല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐഡിഎഫ്) വക്താവ് ഡാനിയേല്‍ ഹഗാരി പ്രതികരിച്ചത്. ദുഃഖകരവും ദുഷ്‌കരവുമായ പ്രഭാതം എന്നായിരുന്നു പ്രധാനമന്ത്രി ഇസാക് ഹെര്‍ഗോസിന്റെ പ്രതികരണം.
Here is the famous Al-Maghazi operation from Al-Qassam Brigades’ perspective. First they target a building position with an RPG or TBG-7V, hard to tell but I think an RPG. Then hit a Merkava with a Yassin. Then detonate the IED minefield. Captions below. pic.twitter.com/9OYFxzGL8o
— ? The Nature Boy ?? (@BigTimeCommie) January 23, 2024
ഇസ്‌റാഈല്‍ സേനയുടെ സാന്നിധ്യത്തിനിടയിലും ആഴ്ചകളായി തങ്ങളുടെ പോരാളികള്‍ അല്‍ മഗാസിയില്‍ ക്യാമ്പു ചെയ്യുകയായിരുന്നു എന്ന് അല്‍ ഖസ്സാം ബ്രിഗേഡ് പറയുന്നു. വലിയ തോതിലുള്ള ഷെല്ലിങ്ങും ആക്രമണവും നടക്കുന്ന പ്രദേശമാണ് അല്‍ മഗാസി. ഗസ്സയിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാമ്പുകളിലൊന്ന് പ്രവര്‍ത്തിച്ചിരുന്ന ഇവിടം ഗസ്സയ്ക്ക് മധ്യത്തിലൂടെ കടന്നു പോകുന്ന സലാഹുദ്ദീന്‍ ഹൈവേക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്. വലിയ ലക്ഷ്യം കിട്ടുന്നതു വരെ കാത്തിരിക്കാനായിരുന്നു പോരാളികള്‍ക്കുള്ള നിര്‍ദേശം. അതുവരെ അധിനിവേശ സേനയുമായുള്ള ഏറ്റുമുട്ടലുകള്‍ ഒഴിവാക്കാനും നിര്‍ദ്ദേശം ലഭിച്ചു. പ്രദേശത്ത് അവര്‍ ശക്തമായ ആക്രമണങ്ങള്‍ നടത്തി. അവിടം അവര്‍ക്ക് സുരക്ഷിതമാണെന്ന് ഉറപ്പിച്ചു.
Al Qassam just released footage taken from an IOF helmet-cam of troops in Al-Maghazi rigging homes w/ land mines. Most of the men in this video are dead now, thanks to Palestinian Resistance fighters who waited for the IOF to set the mines up before setting them off with an RPG. pic.twitter.com/1FncFFj1im
— Victims of Capitalism Memorial Foundation (@karaokecomputer) January 24, 2024
പിന്നീട് ഇസ്‌റാഈല്‍ സേനയുടെ എഞ്ചിനീയറിങ് വിഭാഗം ഇവിടെയുള്ള കെട്ടിടങ്ങള്‍ക്ക് അകത്തെത്തിയത്. ഇവര്‍ കെട്ടിടത്തിന്റെ തൂണുകളിലും ചുമരുകളിയും മൈന്‍ സ്ഥാപിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. എഞ്ചിനീയറിങ് ഫോഴ്‌സിന്റെ പണി പൂര്‍ത്തിക്കാന്‍ ഹമാസ് പോരാളികള്‍ കാത്തു നിന്നു. മൈനുകളിലേക്ക് വയറുകള്‍ ഘടിപ്പിക്കുന്ന ജോലി പൂര്‍ത്തിയായ ഉടന്‍ ഒളിച്ചിരുന്ന ഖസ്സാം ബ്രിഗേഡ് ലക്ഷ്യത്തിലേക്ക് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡ് പ്രയോഗിക്കുകയായിരുന്നു. ഇത്തരത്തില്‍ രണ്ട് കെട്ടിടങ്ങളാണ് തകര്‍ത്തത്. സൈനികര്‍ക്ക് സുരക്ഷയൊരുക്കിയ 205ാം ബ്രിഡേഗിന്റെ ടാങ്കും തകര്‍ത്തു. ടാങ്കിലുള്ള മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ ആകെ 21 പേര്‍ തല്‍ക്ഷണം കൊല്ലപ്പെട്ടു.
ഒരു പതിറ്റാണ്ട് മുമ്പ് തദ്ദേശീയമായി വികസിപ്പിച്ച ടാങ്ക് വേധ ഗ്രനേഡ് (റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡ്) യാസീന്‍ 105 ആയിരുന്നു ഈ ഓപറേഷനില്‍ ഹമാസിന്റെ വജ്രായുധം. അല്‍ യാസീന്‍ 105 ഉപയോഗിച്ച് ശത്രുസേനയുടെ രണ്ട് ബുള്‍ഡോസറുകളും ടാങ്കും ഞങ്ങള്‍ തകര്‍ത്തു.
2004 മാര്‍ച്ച് 22ന് ഇസ്‌റാഈല്‍ വധിച്ച ഹമാസ് ആത്മീയ നേതാവ് ശൈഖ് അഹ്മദ് യാസിന്റെ പേരിലുള്ള ഗ്രനേഡ് ആണിത്. ഇത് ഉപയോഗിക്കുന്നതിന്റെ നിരവധി വീഡിയോ ഖസ്സാം ബ്രിഗേഡ് നേരത്തെ സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവച്ചിരുന്നു.
റോക്കറ്റ് റഷ്യന്‍ നിര്‍മിത പിജി7വിആര്‍ റോക്കറ്റിന്റെ പതിപ്പാണ് എന്നാണ് ആയുധസാങ്കേതിക വിദഗ്ധര്‍ പറയുന്നത്. ഏതു വിധത്തിലുള്ള ടാങ്കുകളെയും സൈനിക കവചിത വാഹനങ്ങളെയും തകര്‍ക്കാനുള്ള ശേഷിയുള്ള ഹീറ്റ് റോക്കറ്റാണ് പിജി7വിആര്‍. ഇസ്രായേല്‍ ടാങ്കുകളെ തരിപ്പണമാക്കിയ ഹമാസിന്റെ രീതി പരിഗണിക്കുമ്പോള്‍ അതീവ പ്രഹരശേഷിയുള്ളതാണ് യാസിന്‍ 105.
അല്‍ഫുഖാരി പ്രദേശത്ത് നുഴ#്ഞു കയറുകയായിരുന്ന സൈനിക സംഘത്തിന് നേരേയും ഞങ്ങള്‍ ആക്രമണം നടത്തി. കനത്ത പ്രഹരശേഷിയുള്ള മോര്‍ട്ടാര്‍ ഷെല്ലുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം-ഹമാസ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."