ജില്ലയില്‍ എസ്.കെ.എസ്.എസ്.എഫ് ഫ്രീഡം സ്‌ക്വയര്‍ സംഘടിപ്പിച്ചു
ആലപ്പുഴ: ഇസ്‌ലാം വിഭാവനം ചെയ്യുന്നത് മാനവികതയുടെ സന്ദേശമാണെന്നും മതപരമായ അജ്ഞതയാണ് വിധ്വംസക പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിക്കാനുള്ള മുഖ്യകാരണമെന്നും വട്ടയാല്‍ സെന്റ് പീറ്റേഴ്‌സ് വികാരി ഫാദര്‍ ജോണ്‍സണ്‍ പുത്തന്‍വീട്ടില്‍ പറഞ്ഞു. സമസ്ത കേരള സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ സ്വാതന്ത്ര്യദിനത്തില്‍ ആലപ്പുഴയില്‍ സംഘടിപ്പിച്ച ഫ്രീഡം സ്‌ക്വയര്‍ മതമൈത്രീ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സയ്യിദ് പി.എം.എസ്.എ ആറ്റക്കോയ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. മേഖലാ പ്രസിഡന്റ് പി.ജെ അശ്‌റഫ് ലബ്ബാ ദാരിമി അധ്യക്ഷത വഹിച്ചു. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് പി.എ ശിഹാബുദ്ദീന്‍ മുസ്‌ലിയാര്‍ പ്രതിജ്ഞയും അഷ്‌റഫ് ഹുദവി കുന്നംകുളം മുഖ്യ പ്രഭാഷണവും നിര്‍വ്വഹിച്ചു. പി.സി ഉമര്‍ മൗലവി വയനാട് , ഉസ്മാന്‍ സഖാഫി എന്നിവര്‍സന്ദേശം നല്‍കി. മേഖലാ ഭാരവാഹികളായ എ.എം.എം ശാഫ ി റഹ് മത്തുല്ലാഹ്, ഐ.മുഹമ്മദ് മുബാശ്, അമീര്‍ കുഞ്ഞ് മോന്‍ തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്‍കി.
അമ്പലപ്പുഴ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ വളഞ്ഞവഴിയില്‍ സയ്യിദ് അബ്ദുല്ലാഹ് ദാരിമി അല്‍ ഐദറൂസി പരിപാടി ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യത്തിന്റെ അര്‍ഥം ഉള്‍ക്കൊള്ളമെന്നും വെല്ലുവിളികളെ അതിജീവിക്കണമെന്നും അദ്ദേഹം പറഞ്ഞു.എസ്.കെ.ജെ.എം റെയിഞ്ച് പ്രസിഡന്റ് കെ.എസ് മുഹമ്മദ് ശാഫി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് മേഖലാ പ്രസിഡന്റ് മുഹമ്മദ് സ്വാദിഖ് അന്‍വരി പ്രതിജ്ഞയും അഹമ്മദ് അല്‍ ഖാസിമി മുഖ്യ പ്രഭാഷണവും നടത്തി. എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഒ സെയ്ദു മുഹമ്മദ് മാസ്റ്റര്‍ സന്ദേശം നല്‍കി. എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി മവാഹിബ് അരീപ്പുറം, എ.എം നവാബ് മുസ്‌ലിയാര്‍, മേഖലാ സെക്രട്ടറി മുഹമ്മദ് ഹുസൈന്‍ എന്നിവര്‍ സംസാരിച്ചു.
എസ്.കെ.എസ്.എസ്.എഫ്. തൃക്കുന്നപ്പുഴ മേഖലാ കമ്മറ്റിയുടെ ഫ്രീഡം സ്‌ക്വയര്‍ ആറാട്ടുപുഴ ബസ്റ്റാന്റിന് സമീപം നടന്നു. ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വൈ.അബ്ദുല്‍ റഷീദ് ഉദ്ഘാടനം ചെയ്തു.മേഖലാ പ്രസിഡന്റ് നൗഫല്‍ വാഫി അധ്യക്ഷത വഹിച്ചു.ഖലീല്‍ റഹ്മാന്‍ വാഫി ചേകന്നൂര്‍ പ്രമേയ പ്രഭാഷണം നടത്തി.
കെ.കെ.എം.സലീം ഫൈസി പ്രതിജ്ഞ ചൊല്ലി കൊടുത്തു. നവാസ്.എച്ച്.പാനൂര്‍,എ.ഷാജഹാന്‍,യു.അബ്ദുല്‍ വാഹിദ് ദാരിമി തുടങ്ങിയവര്‍ സംസാരിച്ചു.മേഖലാ സെക്രട്ടറി നിയാസ് മദനി സ്വാഗതവും ജോ.സെക്രട്ടറി അബ്ദുല്‍ ബാസിത്ത് നന്ദിയും പറഞ്ഞു.
നാനാജാതി മതസ്ഥരും ഇവിടെ ഒന്നാണ് എന്ന സന്ദേശമാണ് ഒരോ സ്വാതന്ത്ര്യദിനവും ഉണര്‍ത്തുന്നതെന്ന് മുഹമ്മദ് ഷാഫി മൗലവി അഭിപ്രായപ്പെട്ടു.
എസ് കെ എസ് എസ് എഫ് കായംകുളം മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ഫ്രീഡം സ്‌ക്വയര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖലാ പ്രസിഡന്റ് അബ്ദുല്‍ സലീം അസ്‌ലമി അധ്യക്ഷത വഹിച്ചു. ഇബാദ് മേഖലാ ചെയര്‍മാന്‍ അബ്ദുല്‍ സത്താര്‍ബാഖവി പ്രതിജ്ഞ ചൊല്ലി കൊടുത്തു. എസ് വൈ എസ് ജില്ലാ ട്രഷര്‍ എ എ വാഹിദ്, വൈസ് പ്രസിഡന്റ് കെ.എ വാഹിദ് മാസ്റ്റര്‍, മേഖലാ സെക്രട്ടറി വി കെ ബഷീര്‍, എസ് കെഎസ് എസ് എഫ് മേഖല സെക്രട്ടറി ബി മുബഷിര്‍ ട്രഷര്‍ ജിഹാസ്, അനസ് കണ്ണംപള്ളില്‍, അനിയന്‍കുഞ്ഞ് എരുവ, ഷെരീഫ് പുതിയ വിള എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."