HOME
DETAILS

ഓഫീസില്‍ ഒരേയിരുപ്പില്‍ ജോലി ചെയ്യുകയാണോ? കാത്തിരിക്കുന്നത് വലിയ ശാരീരിക പ്രശ്‌നങ്ങള്‍

  
backup
January 31 2024 | 14:01 PM

sitting-too-much-is-bad-for-your-healt

പുതിയ കാലത്ത് ഒരേയിരുപ്പിരുന്ന് ജോലി ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. ലാപ്‌ടോപ്പിന് മുന്നിലും കമ്പ്യൂട്ടറിന് മുന്നിലുമൊക്കെ ഇരുന്ന് ചെയ്യാവുന്ന തൊഴിലുകളുടെ എണ്ണവും ഇപ്പോള്‍ വര്‍ദ്ധിച്ച് വരുന്നുണ്ട്. എന്നാല്‍ ദീര്‍ഘനേരമുള്ള ഇരുപ്പ് ആവശ്യമായ ജോലികള്‍ നമ്മുടെ ശരീരത്തിന് ഏല്‍പ്പിക്കുന്ന ആഘാതങ്ങള്‍ വലുതാണെന്ന ഗവേഷണ റിപ്പോര്‍ട്ടുകളാണിപ്പോള്‍ പുറത്ത് വരുന്നത്. ഒരേ പൊസിഷനില്‍ നീണ്ട മണിക്കൂറുകള്‍ ജോലി ചെയ്യുന്നത് പുകവലി, അമിതവണ്ണം തുടങ്ങിയവ ഉണ്ടാക്കുന്ന അതേ ആഘാതം തന്നെയാണ് ശരീരത്തിനുണ്ടാക്കുക. കൂടാതെ

ഹൃദ്രോഗം, പക്ഷാഘാതം, പ്രമേഹം, പുറംവേദന, കണ്ണിന്റെ പ്രശ്‌നങ്ങള്‍ തുടങ്ങി ഒട്ടനവധി പ്രശ്‌നങ്ങളും ഇവരെ കാത്തിരിക്കുന്നുണ്ട്. കൂടാതെ നീണ്ട നേരെ ഒരേയിരിപ്പില്‍ ജോലി ചെയ്യുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദത്തിനും തോള്‍,നടുവ് വേദന മുതലായവയിലേക്കും നയിക്കും.അതിനാല്‍ തന്നെ ഇത്തരത്തില്‍ കമ്പ്യൂട്ടറിന് മുന്നിലിരുന്ന് ദീര്‍ഘനേരം തൊഴില്‍ ചെയ്യുന്നവര്‍ ജോലിക്കിടയില്‍ ഒരോ മണിക്കൂര്‍ കൂടുമ്പോള്‍ ഒരു ഇടവേളയെടുത്ത് എഴുന്നേറ്റ് നടക്കുകയോ ശരീരത്തിന് ചലനം നല്‍കുകയോ ചെയ്യണം.

സ്‌ട്രെച്ചിങ് വ്യായാമങ്ങളോ കഴുത്ത് കറക്കിയുള്ള ചെറു വ്യായാമങ്ങളോ ഒക്കെ ചെയ്യാം. ഇടയ്ക്ക് എഴുന്നേറ്റ് പോയി വെള്ളം കുടിക്കുകയോ മറ്റോ ചെയ്ത ശേഷം ശരീരത്തിന് അല്‍പം വ്യായാമം നല്‍കിയ ശേഷം മാത്രം കസേരയിലേക്ക് മടങ്ങുക. കൂടാതെ ഇത്തരം ജോലി ചെയ്യുന്നവര്‍ നിര്‍ബന്ധമായും ദിവസവും നടത്തം, ഓട്ടം, ജിം വര്‍ക്?ഔട്ടുകള്‍ പോലുള്ള വ്യായാമങ്ങളില്‍ ഏര്‍പ്പെടേണ്ടതാണ്.

Content Highlights:Sitting Too Much Is Bad for Your Health



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'എന്റെ ചുറ്റും ഇരുട്ട് മാത്രമാണ് ഇപ്പോള്‍. ഈ വിഷമഘട്ടം അതിജീവിക്കാന്‍ എല്ലാവര്‍ക്കും കഴിയട്ടെ' നവീന്റെ കുടുംബത്തിന് കണ്ണൂര്‍ കലക്ടര്‍ എഴുതിയ കത്ത്  

Kerala
  •  2 months ago
No Image

ചുരുങ്ങിയ ചെലവില്‍ വിമാന യാത്ര നടത്താം;  ഗൂഗിള്‍ ഫ്‌ലൈറ്റ്‌സില്‍ പുതിയ ഫീച്ചറെത്തി

Tech
  •  2 months ago
No Image

മുണ്ടക്കൈ പുനരധിവാസം:  എസ്.ഡി.ആര്‍.എഫ് ഫണ്ട് കൃത്യമായി അനുവദിച്ചെന്ന് കേന്ദ്രം ഹൈക്കോടതിയില്‍, എന്‍.ഡി.ആര്‍.എഫ് വിഹിതം പിന്നീട്  

Kerala
  •  2 months ago
No Image

എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി സരിന്‍;  പാലക്കാട് ജില്ലാ കമ്മിറ്റി ഓഫിസില്‍ ചുവന്ന ഷാള്‍ അണിയിച്ച് സ്വീകരണം 

Kerala
  •  2 months ago
No Image

നവീന്റെ കുടുംബത്തോട് മാപ്പു ചോദിച്ച് കണ്ണൂര്‍ കലക്ടര്‍; കത്ത് കൈമാറി

Kerala
  •  2 months ago
No Image

'ഇന്ത്യയും പാകിസ്താനും ഭൂതകാലത്തെ കുഴിച്ചു മൂടണം, നല്ല അയല്‍ക്കാരായി കഴിയണം' നവാസ് ശരീഫ് 

International
  •  2 months ago
No Image

പാലക്കാട്ടെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ ബി.ജെ.പിയിലും ഭിന്നത; സുരേന്ദ്രന്‍ വേണമെന്ന് ഒരു വിഭാഗം, ശോഭാ സുരേന്ദ്രനായും കൃഷ്ണകുമാറിനായും ആവശ്യം

Kerala
  •  2 months ago
No Image

പാലക്കാട് കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്കെന്ന് സരിന്‍

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ സൈനികരെ ലക്ഷ്യമിട്ട് ഹിസ്ബുല്ലയുടെ ആക്രമണം; അഞ്ച് പേര്‍ കൊല്ലപ്പെട്ടു, 24 പേര്‍ക്ക് പരുക്ക്

International
  •  2 months ago
No Image

ഉയര്‍ന്നുയര്‍ന്ന് പൊന്നും വില; പവന്  57,920 രൂപയായി

Economy
  •  2 months ago