ഇന്ത്യന്‍ ഭൂപടം കാവിയില്‍ വരച്ചതിനെതിരെ പ്രതിഷേധിച്ച ദലിത് വിദ്യാര്‍ഥിക്ക് സസ്പെന്ഷന്; അപൂര്‍വ നടപടിയെടുത്ത് കോഴിക്കോട് എന്‍.ഐ.ടി
കോഴിക്കോട്: കോഴിക്കോട് എന്‍.ഐ.ടിയില്‍ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ ഇന്ത്യയുടെ ഭൂപടം കാവിയില്‍ വരച്ചതിനെതിരെ പ്രതിഷേധിച്ച ദലിത് വിദ്യാര്‍ഥിക്ക് സസ്പെന്ഷന്. എസ്.എന്‍.എസ് എന്ന ക്ലബിന്റെ നേതൃത്വത്തിലാണ് സംഘ്പരിവാര്‍ അനുകൂല പ്രചാരണം സംഘടിപ്പിച്ചത്. പ്രകോപനപരമായ മുദ്രാവാക്യങ്ങളും ഇവര്‍ മുഴക്കിയിരുന്നു.
ഇതിനെതിരെ ഒറ്റയാള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത് ഇലക്ട്രോണിക്സ് ആന്‍ഡ് ടെലി കമ്മ്യൂണിക്കേഷന്‍സ് നാലാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു. 'ഇന്ത്യ രാമരാജ്യമല്ല, മതേതര രാജ്യമാണ്' എന്ന പ്ലക്കാര്‍ഡുമായാണ് പ്രതിഷേധിച്ചത്. ഇതിന് പിന്നാലെ കൂടുതല്‍ വിദ്യാര്‍ഥികള്‍ സംഘ്പരിവാര്‍ വിരുദ്ധ നിലപാടുമായി രംഗത്തെത്തുകയും കാമ്പസില്‍ സംഘര്‍ഷാവസ്ഥയുണ്ടാവുകയും ചെയ്തിരുന്നു.
ഇതിനെല്ലാം കാരണം ഒറ്റയാള്‍ പ്രതിഷേധം നടത്തിയ ദലിത് വിദ്യാര്‍ഥിയാണെന്ന് ആരോപിച്ചാണ് അദ്ദേഹത്തെ ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തത്. ഒരു വര്‍ഷത്തേക്കുള്ള സസ്പെന്ഷന് അപൂര്‍വ നടപടിയാണ്. മാത്രമല്ല കോളജില്‍ സംഘ്പരിവാര്‍ അനുകൂല പരിപാടി നടത്തിയ വിദ്യാര്‍ഥികള്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടുമില്ല.
ഇന്ത്യന്‍ ഭൂപടം കാവിയില്‍ വരച്ചതിനെതിരെ പ്രതിഷേധിച്ച ദലിത് വിദ്യാര്‍ഥിക്ക് സസ്പെന്ഷന്; അപൂര്‍വ നടപടിയെടുത്ത് കോഴിക്കോട് എന്‍.ഐ.ടി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."