ഇന്ത്യയുടെ ഭൂപടം കാവിയില്‍ വരച്ചതിനെതിരായെ പ്രതിഷേധം: കോഴിക്കോട് എന്‍.ഐ.ടി ഈ മാസം നാലുവരെ അടച്ചിടും
ഇന്ത്യയുടെ ഭൂപടം കാവിയില്‍ വരച്ചതിനെതിരായെ പ്രതിഷേധം: കോഴിക്കോട് എന്‍.ഐ.ടി ഈ മാസം നാലുവരെ അടച്ചിടും
കോഴിക്കോട്: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ ഇന്ത്യയുടെ ഭൂപടം കാവിയില്‍ വരച്ചതിനെതിരെ ഉണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന് കോഴിക്കോട് എന്‍ഐടി ഈ മാസം നാലുവരെ അടച്ചു. കാവിയില്‍ ഭൂപടം വരച്ചതിനെതിരെ പ്രതിഷേധിച്ച ദലിത് വിദ്യാര്‍ഥിയെ ഒരുവര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്ത നടപടി വിദ്യാര്‍ഥി സംഘടനകളുടെ ഉപരോധത്തെ തുടര്‍ന്ന് അധികൃതര്‍ മരവിപ്പിച്ചിരുന്നു.
ഉപരോധം രാത്രിയും തുടര്‍ന്നതോടെയാണ് വിദ്യാര്‍ഥിയുടെ സസ്പെന്ഷന് മരവിപ്പിച്ചത്. വൈശാഖിന്റെ അപ്പീലില്‍ ഉന്നതാധികാര സമിതി തീരുമാനമെടുക്കുന്നത് വരെ സസ്പെന്ഷന് മരവിപ്പിക്കുന്നു എന്നാണ് സ്റ്റുഡന്‍സ് ഡീന്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്.
സസ്പെന്ഷന് മരവിപ്പിച്ചതിന്റെ പശ്ചാത്തലത്തില്‍ എന്‍ഐടിയിലെ വിദ്യാര്‍ഥി പ്രതിഷേധം അവസാനിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. സംസ്ഥാന കമ്മിറ്റി അംഗം മിഥുന്, ഏരിയ സെക്രട്ടറി യാസിര്‍ എന്നിവര്‍ക്കു പരുക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ദിനത്തില്‍ കാമ്പസില്‍ കാവി ഇന്ത്യ വരച്ചതിനെതിരെ പ്രതിഷേധിച്ചതിനാണ് വൈശാഖിനെ ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തത്. വിശദീകരണം ചോദിക്കുകയോ മറ്റു നടപടിക്രമങ്ങള്‍ പാലിക്കുകയോ ചെയ്യാതെ ഏകപക്ഷിയമായാണ് കോളജ് അധികൃതര്‍ വൈശാഖിനെതിരെ നടപടിയെടുത്തിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."