HOME
DETAILS

ന്യൂനപക്ഷപദവി: സുപ്രിംകോടതിയില്‍ അലിഗഡ് സര്‍വകലാശാല സത്യവാങ്മൂലം നല്‍കി

  
backup
August 17 2016 | 18:08 PM

%e0%b4%a8%e0%b5%8d%e0%b4%af%e0%b5%82%e0%b4%a8%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7%e0%b4%aa%e0%b4%a6%e0%b4%b5%e0%b4%bf-%e0%b4%b8%e0%b5%81%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%82%e0%b4%95%e0%b5%8b

ന്യൂഡല്‍ഹി: സ്ഥാപനത്തിന്റെ ന്യൂനപക്ഷപദവി സംബന്ധിച്ചു കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് അലിഗഡ് മുസ്‌ലിം സര്‍വകലാശാല സുപ്രിംകോടതിയില്‍ പറഞ്ഞു.

അലിഗഡിന്റെ ന്യൂനപക്ഷപദവിക്കെതിരേ സര്‍ക്കാരിനു നിലപാടെടുക്കാന്‍ കഴിയില്ലെന്നും അത്തരം നടപടികള്‍ ഭരണഘടനാവിരുദ്ധമാണെന്നും സര്‍വകലാശാല സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞു.

അലിഗഡിന്റെ ന്യൂനപക്ഷപദവി സംബന്ധിച്ച അവകാശം എടുത്തുകളയണമെന്നാവശ്യപ്പെടുന്ന ഹരജിയെ എതിര്‍ത്ത സത്യവാങ്മൂലം, കേന്ദ്രസര്‍ക്കാരിന്റെ നടപടി ഭരണഘടനയ്‌ക്കെതിരായ നീക്കമാണെന്നും ആരോപിച്ചു. പാര്‍ലമെന്റ് പാസാക്കിയെടുത്ത ഒരു നിയമം കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതിയില്‍ ചോദ്യംചെയ്യാനാവില്ല. പാര്‍ലമെന്റ് ഒരു നിയമം പാസാക്കിയാല്‍ അതു ഭരണഘടനയുടെ ഭാഗമാവും. അതില്‍ പിന്നീട് ഭേദഗതി വേണമെങ്കില്‍ സുപ്രിംകോടതിയില്‍ ഹരജി നല്‍കിയതുകൊണ്ട് കാര്യമില്ല.

പാര്‍ലമെന്റ് തന്നെ നിയമംകൊണ്ടുവരണം. അലിഗഡിന്റെ ന്യൂനപക്ഷപദവി സംരക്ഷിക്കാനാണ് 1981ല്‍ അന്നത്തെ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ നിയമം കൊണ്ടുവന്നത്. ന്യൂനപക്ഷപദവി വിഷയത്തില്‍ സുപ്രിംകോടതിയില്‍ നിന്ന് പ്രതികൂല വിധിയുണ്ടായതിനെത്തുടര്‍ന്നാണ് അന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ നിയമഭേദഗതി കൊണ്ടുവന്നത്.

അതിനാല്‍ കേന്ദ്രത്തില്‍ സര്‍ക്കാര്‍ മാറിയതുകൊണ്ടുമാത്രം കോടതി മുഖേന ആ നിയമം റദ്ദാക്കാനാവില്ല. ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ കീഴിലുള്ള സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം മറ്റൊരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ കീഴിലുള്ള സര്‍ക്കാര്‍ വന്നു എന്ന കാരണത്താല്‍ മാറ്റാനാവില്ലെന്നും ജൂണ്‍ 30നു കേന്ദ്ര മാനവവിഭവശേഷിമന്ത്രാലയം സമര്‍പ്പിച്ച ഹരജി ചോദ്യംചെയ്തുകൊണ്ട് അലിഗഡ് സര്‍വകലാശാല വിശദീകരിച്ചു.
മാനവവിഭവശേഷി മന്ത്രാലയത്തിന്റെ അപ്പീല്‍ ഭരണഘടനാവിരുദ്ധവും പാര്‍ലമെന്റ് പോലുള്ള അത്യുന്നത സ്ഥാപനത്തെ അവഹേളിക്കലുമാണ്. ഭൂരിപക്ഷസമുദായത്തിനു നൂറുകണക്കിനു സ്ഥാപനങ്ങള്‍ ഉണ്ടായിരിക്കെ ന്യൂനപക്ഷത്തിന്റെ ഒരുസ്ഥാപനം സര്‍ക്കാര്‍ ഏറ്റെടുക്കാതിരിക്കുകയാണു വേണ്ടത്. ന്യൂനപക്ഷസ്ഥാപനം എന്നാല്‍ അതിലെ എല്ലാ വിദ്യാര്‍ഥികളും മുസ്‌ലിംകളാണ് എന്നര്‍ഥമില്ല.

അതില്‍ 50 ശതമാനം മാത്രമെ ന്യൂനപക്ഷവിദ്യാര്‍ഥികളുള്ളൂ. സ്ഥാപനത്തിലെ വി.സി, പി.വി.സി നിയമനങ്ങളിലോ മറ്റോ ഇതുവരെ യാതൊരു വിവാദവും ഉണ്ടായിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. കേസില്‍ മറുപടി സത്യവാങ്മൂലത്തിന് സമയം വേണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം സുപ്രിംകോടതി അംഗീകരിച്ചു. കേസ് മൂന്നാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.

അലിഗഡിന്റെ പദവി

1875ല്‍ സര്‍ സയ്യിദ് അഹ്മദ് ഖാന്‍ സ്ഥാപിച്ച മുഹമ്മദന്‍ ആംഗ്ലോ ഓറിയന്റല്‍ കോളജ് 1920ലാണ് അലിഗഡ് സര്‍വകലാശാലയായത്. 1951ല്‍ പാര്‍ലമെന്റ് അലിഗഡ് മുസ്‌ലിം സര്‍വകലാശാല നിയമഭേദഗതി പാസാക്കി. 1967ല്‍ ഭേദഗതി ചോദ്യം ചെയ്തു സമര്‍പ്പിക്കപ്പെട്ട ഹരജിയില്‍ സര്‍വകലാശാല ന്യൂനപക്ഷ സ്ഥാപനമല്ലെന്ന് സുപ്രിംകോടതി വിധിച്ചു.

1981ല്‍ സര്‍ക്കാര്‍ വീണ്ടും പാര്‍ലമെന്റില്‍ ഭേദഗതി കൊണ്ടുവന്ന് ന്യൂനപക്ഷ പദവി പുനഃസ്ഥാപിച്ചു. അലിഗഡിനു ന്യൂനപക്ഷ പദവി നല്‍കുന്ന പാര്‍ലമെന്റിന്റെ 1981ലെ നിയമഭേദഗതി അലഹബാദ് ഹൈക്കോടതി പിന്നീട് റദ്ദാക്കി. ഇതിനെതിരേ ഉത്തര്‍പ്രദേശ് സര്‍ക്കാരും യു.പി.എ നേതൃത്വം നല്‍കിയിരുന്ന കേന്ദ്ര സര്‍ക്കാരും 2006ല്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കി. ആ ഹരജി പിന്‍വലിക്കുന്നതായി കഴിഞ്ഞ ജൂണില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ അറിയിക്കുകയായിരുന്നു.

ന്യൂനപക്ഷ പദവിയെ പിന്തുണച്ചു മാനവവിഭവശേഷി മന്ത്രാലയം ഇതുവരെ നല്‍കിയ എല്ലാ കത്തുകളും പിന്‍വലിക്കുന്നുവെന്നാണ് അറ്റോര്‍ണിജനറല്‍ മുകുള്‍ രോഹ്തഗി മന്ത്രാലയത്തിനു വേണ്ടി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്ടെ പാതിരാ റെയ്ഡ് : വനിതാ നേതാക്കളുടെ മുറിയിലെ പരിശോധന: സി.പി.എമ്മില്‍ ഭിന്നത

Kerala
  •  a month ago
No Image

എ.ഡി.എമ്മിന്റെ മരണം: ദിവ്യയുടെ ജാമ്യ ഹരജിയില്‍ വിധി ഇന്ന് 

Kerala
  •  a month ago
No Image

വാഹന കൈമാറ്റം:  മറക്കരുത്,  ഉടമസ്ഥാവകാശം മാറ്റാൻ 

Kerala
  •  a month ago
No Image

വഖ്ഫ് ആധാരമുള്ള ഭൂമിയും വഖ്ഫ് അല്ലെന്ന്; സംഘ്പരിവാര്‍ പ്രചാരണം വര്‍ഗീയ മുതലെടുപ്പിന്

Kerala
  •  a month ago
No Image

മുക്കം ഉപ ജില്ലാ സ്കൂൾ കലോത്സവത്തിൽ അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ കൂട്ടത്തല്ല്

latest
  •  a month ago
No Image

മലയന്‍കീഴില്‍ വീടിനുള്ളില്‍ വെടിയുണ്ട പതിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-07-11-2024

PSC/UPSC
  •  a month ago
No Image

റഷ്യയിലെത്തിയ ഉത്തര കൊറിയന്‍ സൈന്യത്തിന് യുദ്ധത്തിന് പോകാൻ മടി; പരിധിയില്ലാതെ ഇന്‍റര്‍നെറ്റിൽ കുടുങ്ങി പോൺ വിഡിയോ കണ്ട് സമയം കളയുന്നെന്ന് റിപ്പോർട്ട്

International
  •  a month ago
No Image

പി പി ദിവ്യയെ പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തി സിപിഎം

Kerala
  •  a month ago
No Image

19 വർഷത്തെ കാത്തിരിപ്പ്,  സഹിക്കാൻ കഴിയാതെ മകനെ കാണാൻ വിമാനം കയറി സഊദിയിലെത്തി, പക്ഷെ കാണേണ്ടെന്നു പറഞ്ഞ് മുഖം തിരിച്ച് അബ്ദുറഹീം, ഒടുവിൽ വീഡിയോകോളിൽ ഒന്ന് കണ്ട് കണ്ണീരോടെ മടക്കം

latest
  •  a month ago