സമസ്ത കൈത്താങ്ങ് പദ്ധതി ഏഴാം ഘട്ടം ഫണ്ട് സമാഹരണം വെള്ളിയാഴ്ച
സമസ്ത കൈത്താങ്ങ് പദ്ധതി ഏഴാം ഘട്ടം ഫണ്ട് സമാഹരണം വെള്ളിയാഴ്ച
കോഴിക്കോട് : സമസ്ത കൈത്താങ് പദ്ധതിയുടെ ഭാഗമായുള്ള ഏഴാം ഘട്ട ഫണ്ട് സമാഹരണം വെള്ളിയാഴ്ച നടക്കും. മഹല്ല് ശാക്തീകരണം, സംസ്കരണ പ്രവര്‍ത്തനങ്ങള്‍, കേരളേതര സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സംസ്കരണ പ്രവര്‍ത്തനങ്ങള്‍, പ്രസിദ്ധീകരണ പ്രചാരണം, ജീവകാരുണ്യ സേവനം, റിലീഫ് എന്നിവ ലക്ഷ്യമാക്കി 2015 മുതല്‍ സമസ്ത നടപ്പാക്കിവരുന്ന പദ്ധതിയാണ് കൈത്താങ്. ലക്ഷക്കണക്കിന് രൂപയാണ് ഓരോ വര്‍ഷവും കൈത്താങ് പദ്ധതിയിലൂടെ വിവിധയിനങ്ങളില്‍ വിതരണം ചെയ്ത് വരുന്നത്. വെള്ളിഴാഴ്ച്ച പള്ളികള്‍ കേന്ദ്രീകരിച്ചും 11ന് (ഞായറാഴ്ച) മദ്രസ്സകള്‍ മുഖേനയുമാണ് കൈത്താങ് ഫണ്ട് സമാഹരണം നടക്കുക.
കൈത്താങ് ഫണ്ട് സമാഹരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം സമസ്ത ഇസ്ലാമിക് സെന്റര്‍ ഒമാന്‍ നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് മസ്കറ്റ് അന്‍വര്‍ ഹാജിയില്‍ നിന്നും തുക സ്വീകരിച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും, കൈത്താങ് കോ ഓഡിനേറ്റര്‍ കൊടക് അബ്ദുറഹ്മാന് മുസ്ലിയാര്, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ എന്നിവര്‍ക്ക് തന്റെ തുക കൈമാറി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും നിര്‍വഹിച്ചു. മുസ്ഥഫ മാസ്റ്റര്‍ മുണ്ടുപാറ, അഡ്വ. കെ.എന്‍.എ ഖാദര്‍, കെ ഇബ്രാഹീം ഹാജി തിരൂര്‍, എന്‍.ഉബൈദ് മാസ്റ്റര്‍, വി.പി ഷഫീഖ്, സിപി ഇഖ്ബാല്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.
സമസ്ത കൈത്താങ് ഫണ്ട് സമാഹരണം വിജയിപ്പിക്കുക
കോഴിക്കോട് :വെള്ളിയാഴ്ച പള്ളികള്‍ കേന്ദ്രീകരിച്ചും 11ന് ഞായറാഴ്ച മദ്രസ്സകള്‍ മുഖേനയും നടക്കുന്ന സമസ്ത കൈത്താങ് പദ്ധതി ഫണ്ട് സമാഹരണം വന്‍വിജയമാക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊ. കെ ആലിക്കുട്ടി മുസ്ലിയാര് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."