HOME
DETAILS

പി.വി. അന്‍വറിന്റെ പാര്‍ക്കിന് ലൈസന്‍സ് പുതുക്കി നല്‍കി പഞ്ചായത്ത്; നടപടി ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെ

  
backup
February 08 2024 | 04:02 AM

license-renewed-for-pv-anwars-park-in-kakkadampoyil

പി.വി. അന്‍വറിന്റെ പാര്‍ക്കിന് ലൈസന്‍സ് പുതുക്കി നല്‍കി പഞ്ചായത്ത്; നടപടി ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെ

കോഴിക്കോട്: പി.വി. അന്‍വര്‍ എം.എല്‍.എയുടെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ പാര്‍ക്കിന് ലൈസന്‍സ് പുതുക്കി നല്‍കി കൂടരഞ്ഞി പഞ്ചായത്ത്. ഏഴ് ലക്ഷം രൂപ ലൈസന്‍സ് ഫീസ് ഈടാക്കിയാണ് പുതുക്കി നല്‍കിയത്. പാര്‍ക്കിന്റെ റവന്യു റിക്കവറി കുടിശിക ഇനത്തില്‍ രണ്ടര ലക്ഷം രൂപ വില്ലേജിലും അടച്ചിട്ടുണ്ട്.

ഉദ്യാനമെന്ന നിലയിലാണ് പാര്‍ക്കിന് അനുമതി മാത്രമാണ് നല്‍കിയിട്ടുള്ളതെന്നും റൈഡുകള്‍ക്ക് അനുമതി നല്‍കിയിട്ടില്ലെന്നും പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കുന്നു. പഞ്ചായത്ത് ലൈസന്‍സ് ഇല്ലാതെയാണ് പാര്‍ക്ക് പ്രവര്‍ത്തിക്കുന്നതെന്ന വിവരാവകാശ രേഖയുടെ അടിസ്ഥാനത്തിലുള്ള ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ലൈസന്‍സ് പുതുക്കി നല്‍കിയത്. കേരള നദീ സംരക്ഷണ സമിതി മുന്‍ ജനറല്‍ സെക്രട്ടറി പി.വി. രാജനാണ് ഹൈക്കോടതിയെ സമീപിച്ചത്.

ലൈസന്‍സിനായി അപൂര്‍ണമായ അപേക്ഷയാണ് നല്‍കിയതെന്നും അപേക്ഷയിലെ പിഴവ് തിരുത്താന്‍ ആവശ്യപ്പെട്ടിട്ടും നല്‍കിയില്ലെന്നും കോടതിയെ പഞ്ചായത്ത് അറിയിച്ചിരുന്നു. എന്നാല്‍, ലൈസന്‍സിനായി അപേക്ഷ ലഭിച്ചിട്ടുണ്ട്. അപേക്ഷയിലെ പിഴവ് കാരണം ലൈസന്‍സ് നല്‍കിയിട്ടില്ല.ആവശ്യമായ അനുബന്ധ രേഖകള്‍ സമര്‍പ്പിച്ചിട്ടില്ലെന്നുമായിരുന്നു സര്‍ക്കാര്‍ കോടതിയെ അറിയച്ചത്.

ലൈസന്‍സ് ഇല്ലാതെ എങ്ങനെ പാര്‍ക്ക് പ്രവര്‍ത്തിക്കും എന്ന് ചോദിച്ച കോടതി ഇക്കാര്യത്തില്‍ ഇന്ന് മറുപടി നല്‍കാന്‍ സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ സാധ്യതയടക്കം കണക്കിലെടുത്ത് കലക്ടര്‍ അടച്ച് പൂട്ടിയ പി വി ആര്‍ നാച്വറോ പാര്‍ക്ക് ഭാഗീകമായി തുറക്കാന്‍ മുഖ്യമന്ത്രിയ്ക്ക് കീഴിലുള്ള ദുരന്ത നിവാരണ അതോറിറ്റിയാണ് അനുമതി നല്‍കിയത്. പി വി അന്‍വര്‍ എം എല്‍ എ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ദുരന്ത നിവാരണ അതോറിറ്റിയുടെ നടപടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദിവ്യക്കെതിരെ സംഘടന നടപടിക്കൊരുങ്ങി സിപിഎം തരം താഴ്ത്തല്‍ ഉള്‍പ്പെടെ കടുത്ത നടപടികള്‍ ചര്‍ച്ചയില്‍ തീരുമാനം ബുധനാഴ്ച

Kerala
  •  2 months ago
No Image

ദന ചുഴലിക്കാറ്റ് കരതൊട്ടു; ഒഡിഷയിലെ 16 ജില്ലകളില്‍ മിന്നല്‍പ്രളയ മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

ബുധനാഴ്ച ഷൗക്ക-കദ്‌റ പ്രദേശങ്ങളില്‍ വീശിയടിച്ചത് ചുഴലിക്കാറ്റല്ല; ഭയപ്പെടേണ്ടെന്ന് കാലാവസ്ഥാകേന്ദ്രം

uae
  •  2 months ago
No Image

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

oman
  •  2 months ago
No Image

എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago