HOME
DETAILS

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

  
backup
August 17 2016 | 19:08 PM

%e0%b4%95%e0%b4%be%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%af%e0%b5%82%e0%b4%a3%e0%b4%bf%e0%b4%b5%e0%b5%87%e0%b4%b4%e0%b5%8d%e2%80%8c%e0%b4%b8-2

അപേക്ഷ ക്ഷണിച്ചു

സുവോളജി പഠനവിഭാഗത്തില്‍ ഇന്‍സെക്ട് ഗ്രോത്ത് റെഗുലേറ്റര്‍-നാനോ പാര്‍ട്ടിക്കിള്‍ ഇന്‍ഡസ്ട്രി ലിങ്ക്ഡ് ഗവേഷണ പ്രോജക്ടിലേക്ക് പ്രോജക്ട് ഫെലോയെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത: എം.എസ്‌സി സുവോളജി. പ്രായം: 2016 ഓഗസ്റ്റ് 27ന് 30 വയസ് കവിയരുത്. അപേക്ഷയും ബയോഡാറ്റയും യോഗ്യത, ജാതി, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ഡോ.വി.എം കണ്ണന്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സുവോളജി, യൂനിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി പി.ഒ, 673 635 എന്ന വിലാസത്തില്‍ ഓഗസ്റ്റ് 27നകം ലഭിക്കണം.

അഫിലിയേറ്റഡ് കോളജുകളില്‍ 2014 വര്‍ഷത്തില്‍ ബിരുദപഠനത്തിന് ചേര്‍ന്ന (സി.യു.സി.ബി.സി.എസ്.എസ്) ഒന്നും രണ്ടും മൂന്നും നാലും സെമസ്റ്റര്‍ പരീക്ഷ എഴുതിയ ശേഷം കോളജ് പഠനം തുടരാനാവാത്തവര്‍ക്ക് എസ്.ഡി.ഇ വഴി അഞ്ചാം സെമസ്റ്ററില്‍ ചേര്‍ന്ന് പഠനം തുടരാം. അപേക്ഷ പിഴകൂടാതെ ഓഗസ്റ്റ് 25 വരെയും 100 രൂപ പിഴയോടെ ഓഗസ്റ്റ് 31 വരെയും ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

അപേക്ഷയുടെ പ്രിന്റൗട്ട് നോട്ടിഫിക്കേഷനില്‍ പറഞ്ഞ മുഴുവന്‍ രേഖകളും സഹിതം ഡയറക്ടര്‍, സ്‌കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എഡ്യുക്കേഷന്‍, യൂനിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി പി.ഒ, 673 635 എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ പത്തിനകം സമര്‍പ്പിക്കണം. അപേക്ഷ, 50 രൂപ ചലാന്‍ സഹിതം എസ്.ഡി.ഇ ഓഫിസില്‍ സമര്‍പ്പിച്ച് സ്‌പോട്ട് അഡ്മിഷന്‍ നേടാവുന്നതാണ്. വിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍: 0494 2407356, 2400288.

ബി.ടെക് ലാറ്ററല്‍
എന്‍ട്രി സ്‌പോട്ട് അഡ്മിഷന്‍ ഓഗസ്റ്റ് 19ന്

എന്‍ജിനിയറിങ് കോളജില്‍ (സി.യു.ഐ.ഇ.ടി) ബി.ടെക് മൂന്നാം സെമസ്റ്ററിന് ലാറ്ററല്‍ എന്‍ട്രി സ്‌കീമില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഓഗസ്റ്റ് 29ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. ലാറ്ററല്‍ എന്‍ട്രി എന്‍ട്രന്‍സ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ എല്ലാ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസും സഹിതം രാവിലെ 11നു കോളജില്‍ ഹാജരാകണം. ഫോണ്‍: 0494 2400223.

രണ്ടാം വര്‍ഷ യു.ജി
സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷാ അപേക്ഷ

റഗുലര്‍, പ്രൈവറ്റ്, വിദൂരവിദ്യാഭ്യാസം രണ്ടാം വര്‍ഷ ബി.എ, ബി.എസ്‌സി, ബി.കോംബി.ബി.എ, ബി.എ അഫ്‌സല്‍-ഉല്‍-ഉലമ പാര്‍ട്ട് ഒന്ന്, രണ്ട് ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴകൂടാതെ ഓഗസ്റ്റ് 22 വരെയും 150 രൂപ പിഴയോടെ ഓഗസ്റ്റ് 29 വരെയും അപേക്ഷിക്കാം.

ബി.എ-പി.ഒ.ടി പാര്‍ട്ട് ഒന്ന് ഇംഗ്ലീഷ് സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷക്ക് പിഴകൂടാതെ ഓഗസ്റ്റ് 29 വരെ സാധാരണ ഫോമില്‍ അപേക്ഷിക്കാം.

യു.ജി അഞ്ച്, ആറ്
സെമസ്റ്റര്‍ ട്യൂഷന്‍ ഫീ

വിദൂരവിദ്യാഭ്യാസം യു.ജി അഞ്ച്, ആറ് സെമസ്റ്റര്‍ (സി.യു.സി.ബി.സി.എസ്.എസ്, 2014 പ്രവേശനം) ട്യൂഷന്‍ ഫീ 1,000 രൂപ പിഴയോടെ ഓഗസ്റ്റ് 26 വരെ ദീര്‍ഘിപ്പിച്ചു. പൂരിപ്പിച്ച അപേക്ഷ, ചലാന്‍ സഹിതം ഓഗസ്റ്റ് 31നകം എസ്.ഡി.ഇയില്‍ ലഭിക്കണം.

രണ്ടാം സെമസ്റ്റര്‍
യു.ജി പരീക്ഷാ
അപേക്ഷയുടെ ലിങ്ക്
രണ്ടാം സെമസ്റ്റര്‍

സി.യു.സി.ബി.സി.എസ്.എസ് ഏപ്രില്‍ 2016 പരീക്ഷക്ക് റീ അഡ്മിഷന്‍ എടുത്തവര്‍ക്കും സ്ട്രീം ചെയ്ഞ്ച് എടുത്തവര്‍ക്കും അവരുടെ രണ്ടാം സെമസ്റ്റര്‍ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ലിങ്ക് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ആഗസ്റ്റ് 23 വരെ ലഭ്യമാവും. ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫലം

2016 ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്‌സി ഹെല്‍ത്ത് ആന്‍ഡ് യോഗ തെറാപ്പി പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്.
രണ്ടാം സെമസ്റ്റര്‍ ബി.എം.എം.സി (2014 പ്രവേശനം) ഏപ്രില്‍ 2015 പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിന് ഓഗസ്റ്റ് 27 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

2015 ഡിസംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എഡ് പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിന് ഓഗസ്റ്റ് 29വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

2015 ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.ടെക്ബി.ആര്‍ക് (2004-08 പ്രവേശനം) സപ്ലിമെന്ററി (04 സ്‌കീം) പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിന് സെപ്റ്റംബര്‍ രണ്ട് വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

എല്‍.പി, യു.പി അറബിക് അധ്യാപക യോഗ്യതാ
പരീക്ഷാ പരിശീലനം

കേരള സര്‍ക്കാറിന്റെ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന എല്‍.പിയു.പി അറബിക് അധ്യാപക യോഗ്യതാ പരീക്ഷക്ക് (അറബിക് ടീച്ചേഴ്‌സ് എക്‌സാമിനേഷന്‍) കാലിക്കറ്റ് സര്‍വകലാശാലാ ഇസ്‌ലാമിക് ചെയറിന്റെ ആഭിമുഖ്യത്തില്‍ പരിശീലനം നല്‍കും.

എസ്.എസ്.എല്‍.സി പാസായ 17 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് പരീക്ഷക്ക് അപേക്ഷിക്കാം. പരിശീലനത്തിന് ചേരാന്‍ താല്‍പര്യമുള്ളവര്‍ 9746904678 രജിസ്റ്റര്‍ ചെയ്യണം. അറബി സംസാരിക്കാന്‍ കഴിയുന്നവര്‍ക്ക് അറബി എഴുത്തും വായനയും പഠിപ്പിക്കുന്ന പാക്കേജും ചെയര്‍ നടത്തുന്നുണ്ടെന്ന് വിസിറ്റിങ് പ്രൊഫസര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നസ്റല്ലയ്ക്ക് ശേഷം പിൻ​ഗാമിയായി പരി​ഗണിക്കപ്പെട്ട ഹാഷിം സെയ്ഫുദ്ദീൻ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-23-10-2024

PSC/UPSC
  •  2 months ago
No Image

നവീൻബാബുവിനെതിരായ പരാതി തയ്യാറാക്കിയത് തിരുവനന്തപുരത്തെ സിപിഎം കേന്ദ്രങ്ങളിൽ?പിന്നിൽ ഉന്നതതല ഗൂഢാലോചന, വ്യാജപരാതി മരണശേഷം

Kerala
  •  2 months ago
No Image

ആലത്തൂരിൽ പെട്രോൾ കുപ്പിക്ക് കൊളുത്തി വീട്ടിലേക്കെറിഞ്ഞു; യുവാവ് കസ്റ്റഡിയിൽ

Kerala
  •  2 months ago
No Image

തൃശൂരിൽ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും വൻ റെയ്ഡ്; കണക്കിൽ പെടാത്ത സ്വർണം പിടിച്ചെടുത്തു

Kerala
  •  2 months ago
No Image

താമസക്കാരോട് ബയോമെട്രിക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അഭ്യര്‍ഥിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 months ago
No Image

വിഴിഞ്ഞം തീരക്കടലിൽ കടലിൽ ചുഴലിക്കാറ്റിനോട് സമാനമായ ഒരു പ്രതിഭാസം; ​ദൃശ്യമായത് അരമണിക്കൂർ നേരം

Kerala
  •  2 months ago
No Image

60 വയസ്സ് കഴിഞ്ഞ സഊദികള്‍ക്കും പ്രവാസികള്‍ക്കും റിയാദ് സീസണ്‍ ഫെസ്റ്റില്‍ സൗജന്യ പ്രവേശനം

Saudi-arabia
  •  2 months ago
No Image

തെരഞ്ഞെടുപ്പിനൊരുങ്ങി മഹാവികാസ് അഘാഡി സഖ്യം; സീറ്റ് വിഭജനം പൂര്‍ത്തിയായി 

National
  •  2 months ago
No Image

ലീഗ് എസ്‌ഡിപിഐയെ പോലെയെന്ന് എംവി ഗോവിന്ദൻ; പാലക്കാട് സരിൻ ഒന്നാമതെത്തും

Kerala
  •  2 months ago