ഗാന്ധിയെ കൊന്ന ഗോഡ്സെയെ പുകഴ്ത്തി കമന്റ്; എൻ.ഐ.ടി പ്രൊഫസറെ പൊലിസ് ചോദ്യം ചെയ്തു
ഗാന്ധിയെ കൊന്ന ഗോഡ്സെയെ പുകഴ്ത്തി കമന്റ്; എൻ.ഐ.ടി പ്രൊഫസറെ പൊലിസ് ചോദ്യംചെയ്തു
കോഴിക്കോട്: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിജിയെ വെടിവെച്ചുകൊന്ന ഭീകരൻ നാഥുറാം ഗോഡ്സെയെ പുകഴ്ത്തി ഫേസ്ബുക്ക് കമന്റിട്ട അധ്യാപികയെ പൊലിസ് ചോദ്യം ചെയ്യുന്നു. കോഴിക്കോട് എൻ.ഐ.ടി പ്രഫസർ ഷൈജ ആണ്ടവനെയാണ് ചാത്തമംഗലത്തെ വീട്ടിലെത്തി കുന്ദമംഗലം പൊലീസ് ചോദ്യംചെയ്യുന്നത്.
മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ ‘ഗോദ്സെ ഇന്ത്യയെ രക്ഷിച്ചതിൽ അഭിമാനമുണ്ട്’ എന്നായിരുന്നു ഷൈജ ആണ്ടവൻ കമന്റിട്ടത്. സംഭവത്തിൽ എസ്.എഫ്.ഐയുടെ പരാതിയിൽ കുന്ദമംഗലം പൊലിസ് കേസെടുക്കുകയായിരുന്നു. സംഭവത്തിൽ വിവിധ വിദ്യാർഥി-യുവജന സംഘടനകൾ എൻ.ഐ.ടിയിൽ പ്രതിഷേധ പരമ്പര സംഘടിപ്പിച്ചിരുന്നു.
സംഭവം വിവാദമായതോടെ ഷൈജ ആണ്ടവൻ അവധിയിൽ പ്രവേശിച്ചിരുന്നു. അധ്യാപികയെ നേരിൽ കാണാനോ ഫോണിൽ ബന്ധപ്പെടാനോ കഴിയാത്തതിനാൽ മൊഴിയെടുക്കാൻ ഹാജരാകാനാവശ്യപ്പെട്ടുള്ള നോട്ടീസ് പൊലിസിന് കൈമാറാനായില്ല. തുടർന്നാണ് താമസസ്ഥലത്തെത്തി ചോദ്യം ചെയ്യുന്നത്.
‘ഹിന്ദു മഹാസഭ പ്രവർത്തകൻ നാഥുറാം വിനായക് ഗോദ്സെ, ഭാരതത്തിലെ ഒരുപാടുപേരുടെ ഹീറോ’ എന്ന കുറിപ്പോടെ അഡ്വ. കൃഷ്ണരാജ് എന്നയാൾ പ്രൊഫൈലിൽ പോസ്റ്റ്ചെയ്ത ഗോഡ്സെയുടെ ചിത്രത്തിന് താഴെയാണ് ഷൈജ ആണ്ടവൻ കമന്റിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."