ശ്രീകാന്ത് പൊരുതിത്തോറ്റു
റിയോ ഡി ജനീറോ: പുരുഷ വിഭാഗം ബാഡ്്മിന്റണ്‍ സിംഗിള്‍സില്‍ ഏറെ പ്രതീക്ഷയുമായിറങ്ങിയ കിഡംബി ശ്രീകാന്ത് ക്വാര്‍ട്ടറില്‍ ചൈനയുടെ ഇതിഹാസ താരം ലിന്‍ ഡാനോട് പൊരുതിത്തോറ്റു. സ്‌കോര്‍ 6-21, 21-11, 18-21. ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് ശ്രീകാന്ത് പരാജയം സമ്മതിച്ചത്.
ആദ്യ സെറ്റില്‍ തോല്‍വി വഴങ്ങിയാണ് ശ്രീകാന്ത് മത്സരം ആരംഭിച്ചത്. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ നിരന്തരം പിഴവുകള്‍ വരുത്തിയ ശ്രീകാന്ത് എതിരാളിക്ക് മുന്‍തൂക്കം സമ്മാനിക്കുകയായിരുന്നു. അഞ്ചു പോയിന്റുകള്‍ തുടരെ സ്വന്തമാക്കിയ ലിന്‍ ഡാന്‍ 5-1ന്റെ ലീഡെടുത്തു. കൃത്യമായി ലീഡ് വര്‍ധിപ്പിച്ച താരം അനായാസം മത്സരം സ്വന്തമാക്കി.
രണ്ടാം സെറ്റില്‍ തകര്‍പ്പന്‍ തിരിച്ചുവരവാണ് ശ്രീകാന്ത് നടത്തിയത്. 2-0ത്തിന്റെ ലീഡ് നേടിയ താരം എതിരാളിക്ക് യാതൊരവസരവും നല്‍കാതെ സെറ്റ് സ്വന്തമാക്കി.
ഇതോടെ മൂന്നാം സെറ്റ് നിര്‍ണായകമായി. ഈ സെറ്റില്‍ ഇരുവരും മികച്ചു നിന്നു. ഒരു ഘട്ടത്തില്‍ 13-10ന് ലീഡെടുക്കാനും ശ്രീകാന്തിന് സാധിച്ചു. എന്നാല്‍ താരത്തിന്റെ ചെറിയ പിഴവ് മുതലെടുത്ത് തിരിച്ചുവന്ന ലിന്‍ ഡാന്‍ 14-14 സ്‌കോര്‍ തുല്യതയിലെത്തിക്കുകയും പിന്നീട് ലീഡെടുത്ത് മത്സരം സ്വന്തമാക്കുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."